July 5, 2009 by Raghavan P K
by: പി കെ രാഘവന്‍
പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുലശേഖരന്റെ സാമ്രാജ്യ തകര്‍ച്ചക്ക് പിറക് ഉണ്ടായ നാടാണു കോലത്തു നാട്. ഏഴുമലയായിരുന്നു ആദ്യത്തെ ആസ്ഥാനം. മൂഷിക (മൂഷക) രാജവംശം എന്നറിയപ്പെട്ടിരുന്ന ഈ രജ്യത്തിലെ മുപ്പത്തിരണ്ടാമത്തെ രജാവായ വല്ലഭന്‍ അഥവാ വളഭന്‍-രണ്ടാമന്‍ സ്ഥാപിച്ചതാണ് വല്ലഭപട്ടണം. ഇപ്പോള്‍ വളപട്ടണം എന്നു നാട്ടുകര്‍ വിളിക്കുന്നു. പണ്ട് Baliapattam എന്നു വെള്ളക്കാരനും അഭ്യസ്തവിദ്യരും വിളിച്ചിരുന്നു. അങ്ങിനെ ഇവിടത്തെ നദിക്കും വളപട്ടണം പുഴ എന്ന പേരുണ്ടായി.
മരത്തടി വ്യവസായ കേന്ദ്രമാണു ഈ പ്രദേശം. മറു കരയിലുള്ള സ്ഥലമാണു പാപ്പിനിശ്ശേരി. ഇത് രണ്ടും ബന്ധിക്കുന്നത് വളരെ നീളമുള്ള ഒരു റെയില്‍വേപ്പാലമാണ്. വെള്ളക്കാരന്റെ സംഭാവനായാണു ഈ പാലം.
തീവണ്ടിക്ക് മാത്രമല്ല മറ്റു നാലുചക്ര വാഹനങ്ങള്‍ക്കും പോകാവുന്ന രീതിയിലാണ് ഇത് ഉരുവാക്കിയിട്ടുള്ളത്. വണ്ടി വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ഗെയിറ്റടച്ചു ഗെയിറ്റ്-കീപ്പര്‍ അപ്രത്യക്ഷനാകും. മലമ്പാമ്പു പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡില്‍ പാലത്തിന്റെ അക്കരക്കും ഇക്കരക്കുമായി വാഹനങ്ങളുടെ നീണ്ട ക്യൂവായിരിക്കും. പാശ്ചാത്യരെ നമ്മള്‍ നാടു കടത്തിയ ശേഷം ഈ പാലം വേണ്ട വിധത്തില്‍ കാത്തു സൂക്ഷ്ക്കുന്ന കാര്യത്തില്‍ നമ്മള്‍ തീരേ ശുഷ്കാന്തി കാണിച്ചിരുന്നില്ല. ഇന്നും ഇക്കാര്യത്തില്‍ വലിയ മറ്റമൊന്നും ഇല്ലെന്ന് എറ്റവും താഴെ ഉദ്ധരിച്ചിട്ടുള്ള മാതൃഭൂമി വാര്‍ത്താ ശകലം വെളിപ്പെടുത്തുന്നു.
നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഒരു സംഭവം ഇപ്പോഴും മനസ്സില്‍ നിറഞു കിടക്കുന്നു. പാലത്തിന്മേല്‍ തണ്ടവാളത്തിനു സമാന്തരമായി ഇരുവശങ്ങളിലും കാല്‍നടക്കാര്‍ക്കു വേണ്ടി ഒറ്റയടിപ്പാതയുണ്ട്. ഗ്രില്ലുകൊണ്ടു ആളുയരത്തില്‍ വേലിയുള്ള ഈ പാതയില്‍ ഒരാള്‍ക്കുമത്രം കഷ്ഠിച്ചു നടക്കാം. Sir John Ambrose Fleming ന്റെ Left Hand thump Rule ഉപയോഗിച്ചു വേണം പാലത്തിലോട്ട് കയറി ചെല്ലാന്‍. ഒരു ഫര്‍ലോങ്ങോളം നീളം വരുന്ന ഈ പാതയില്‍ ആരെങ്കിലും തമ്പ് നിയമം പാലിച്ചില്ലങ്കില്‍ തലയിടി ആപത്തായിരിക്കും ഫലം. നടന്നു പോകാനായി പാവിയിട്ടുണ്ടായിരുന്ന കനത്ത മരപ്പലകകള്‍ ദ്രവിച്ചു കാല്‍നടയായ് പോകുന്ന ആളുകള്‍ക്ക് വലിയ വിപത്ത് ഉണ്ടാക്കിക്കൊണ്ടിരുന്നു. നാലു ദശാബ്ദങ്ങള്‍ക്കു മുന്‍പുള്ള ആ കാലഘട്ടത്തില്‍ എന്റെ നിത്യ സഞ്ചാരം ഈ പാലത്തിലൂടേ ആയിരുന്നു.
അങ്ങിനെ ഒരു ദിവസം ഞാന്‍ പതിവു പൊലെ പാലത്തിന്റെ നടുവിലെത്തി. ഒരു കാല്‍ മുന്നിലുള്ള അടുത്ത പലകയില്‍ വെച്ചപ്പോള്‍ കാലു പൊള്ളി. പെട്ടന്നു കാല്‍ പിന്‍വലിച്ചു. എങ്കിലും തലയില്‍ കൂട്ടയുമായ് പിന്നാലേ വന്ന ഒരു യുവതി എന്റെ സഢന്‍ ബ്രെയിക്കില്‍ സമനില തെറ്റി തലയിലുള്ള കൂട്ടയും അതിലുണ്ടായിരുന്ന വെണ്ണീരും (ചാമ്പല്‍) കൊണ്ട് എനിക്കഭിഷേകം നടത്തി. മുന്നില്‍ തീയില്‍ കരിഞ്ഞു കൊണ്ടിരിക്കുന്ന പലക.പിന്നില്‍ വെപ്രാളത്തില്‍ പുലമ്പുന്ന യുവതി. നടുവില്‍ ചാമ്പലില്‍ കുതിര്‍ന്ന പുതിയ രൂപം പ്രാപിച്ച പാവം ഞാന്‍. വണ്ടിയുടെ ചൂളം വിളി കേള്‍ക്കുന്നൂ. എന്റെ പിന്നില്‍ വന്നു കൊണ്ടിരുന്ന ആള്‍കാരുടെ എണ്ണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു ഹനുമാരുടെ വാലു പോലെ നീണ്ടു പോകുന്നൂ…
വണ്ടി പാലത്തിലൂടെ ക്കടന്നു കഴിഞ്ഞു. അവസാന ബോഗി പാലം കടന്നതേയുള്ളൂ വണ്ടി നിന്നു!
ഗാഡാണെന്നു തോന്നുന്നൂ , നമ്മളുടെ എതിര്‍ക്കരയിലെ ഗയിറ്റ് കീപ്പറേയും ഒന്നു രണ്ടു നാട്ടുകാരേയും ഇങ്ങോട്ടു തീക്കെടുത്താനുള്ള ‘ഡബ്ബാ‘യുമായി ഓടിപ്പിച്ചത്.
മാതൃഭൂമി 29062007
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന്റെ നടപ്പാതയിലെ സ്ലാബുകള്‍ ഇളക്കിമാറ്റിയത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ടെലിഫോണ്‍ കേബിളുകള്‍ ഇടുന്നതിനാണ് സ്ലാബുകള്‍ ഇളക്കി മാറ്റിയത്. പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബുകള്‍ തല്‍സ്ഥാനത്ത് സ്ഥാപിക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണം. സ്ലാബുകള്‍ക്കിടയിലെ വിടവുകളില്‍ കുടുങ്ങി ഇതിനകം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. രാത്രിയില്‍ പാലത്തിന് മുകളില്‍ വെളിച്ചമില്ലാത്തതും പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്.
| പാപ്പിനിശ്ശേരി-വളപട്ടണം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നടപ്പാതയുടെ ആവശ്യം ശക്തമാകുന്നു:
A mathrubhumi report on 05.07.2009 |
| പാപ്പിനിശ്ശേരി: നൂറുകണക്കിന് തൊഴിലാളികളും യാത്രക്കാരും കടന്നുപോകുന്ന പാപ്പിനിശ്ശേരി-വളപട്ടണം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാത നിര്‍ിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘങ്ങള്‍ ഇതിനകം റെയില്‍വേ അധികൃതര്‍ക്ക് നിവേദനംനല്‌കി.
വളപട്ടണം റെയില്‍വേ പാലത്തിന്റെ ഇരുഭാഗവും തിരക്കേറിയ വ്യാവസായിക കേന്ദ്രമാണ്. ഇരുഭാഗത്തേക്കും പോകുന്ന യാത്രക്കാര്‍ക്കായി പാലത്തിന്റെ ഒരുഭാഗത്ത് മാത്രമാണ് നടപ്പാതയുള്ളത്. എന്നാല്‍ പാലം കഴിഞ്ഞാല്‍ ഇരു സ്റ്റേഷനുകളിലേക്കും എത്തുന്നതിന് റോഡ്‌സൗകര്യമോ മറ്റു വഴികളോ ഇല്ലാത്തത് യാത്ര ദുഷ്‌കരമാക്കുന്നു. പലപ്പോഴും റെയില്‍വേ ട്രാക്കിലൂടെയാണ് യാത്രക്കാര്‍ ഇരു സ്റ്റേഷനുകളിലേക്കും യാത്രചെയ്യുന്നത്.
പാപ്പിനിശ്ശേരിയില്‍ നിലവില്‍ പാസഞ്ചര്‍ വണ്ടികള്‍ മാത്രം നിര്‍ത്തുന്നതിനാല്‍ നിരവധി യാത്രക്കാര്‍ വളപട്ടണം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വളപട്ടണത്ത് മലബാര്‍ എക്‌സ്‌പ്രസ്സിന് സ്റ്റോപ്പുണ്ട്. പതിറ്റാണ്ടുകളായുള്ള യാത്രക്ലേശമനുഭവിക്കുന്ന നാട്ടുകാര്‍ക്ക് രാത്രികാലത്ത് വളപട്ടണം സ്റ്റേഷനില്‍ ഇറങ്ങി പാപ്പിനിശ്ശേരി ഭാഗത്തേക്കുള്ള യാത്ര ദുഷ്‌കരമാണ്. നടപ്പാത നിര്‍മിച്ചാല്‍ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
ഇരു സ്റ്റേഷനുകള്‍ക്കും ഇടയില്‍ നടപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പാപ്പിനിശ്ശേരി പഞ്ചായത്തധികൃതര്‍ എം.പ്രകാശന്‍ എം.എല്‍.എ. മുഖേന റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‌കിയിട്ടുണ്ട്. പ്രശ്‌നം അനുഭാവപൂര്‍വം പരിഗണിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പഞ്ചായത്ത്. നിരവധി രാഷ്ട്രീയ, സാമൂഹിക, വാണിജ്യ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് റെയില്‍വേയ്‌ക്ക് നിവേദനം നല്‌കിയിട്ടുണ്ട്.
|
Posted in Blogroll | 5 Comments »
June 1, 2009 by Raghavan P K
ലണ്ടനില്‍ നിന്നുമുള്ള ഇന്നത്തെ റിപ്പോര്‍ട്ട്: “ ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിച്ചിരുന്നവരില്‍ അവസാന ആളായിരുന്ന മില്‍വിന ഡീന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ സൗത്ത് ഇംഗ്ലണ്ടിലെ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍.”
1912 ല്‍ ടൈറ്റാനിക് കപ്പല്‍ തകര്‍ന്നപ്പോള്‍ അതില്‍ യാത്ര ചെയ്‌തിരുന്ന മില്‍വിനയ്‌ക്ക് രണ്ട് മാസം മാത്രമായിരുന്നു പ്രായം. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമായിരുന്നു മില്‍വിന. അപകടത്തില്‍ മറ്റ് യാത്രക്കാരോടൊപ്പം മില്‍വിനയുടെ പിതാവും മരിച്ചു. അവസാന കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് ടൈറ്റാനിക്ക് കപ്പലുമായി ബന്ധപ്പെട്ട ചില വസ്‌തുക്കള്‍ ലേലത്തിന് വെച്ച മില്‍വിന വീണ്ടും വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് ടൈറ്റാനിക്കിന്റെ കഥ അഭ്രപാളികളിലെത്തിച്ച ജയിംസ് കാമറൂണും ചിത്രത്തിലെ നായികാ നായകന്മാരും മില്‍വിനയെ സഹായിച്ചു എന്ന് പറയപ്പെടുന്നു.
ടൈറ്റാനിക് ” ഉത്തര അത്ലാന്റിക് സമുദ്രത്തി ന്റെ അഗാധതയിലേക്ക് താഴ്ന്നത് 1912 ഏപ്രില്‍ 14 കഴിയുന്ന അര്‍ദ്ധരാത്രിയായിരുന്നു. 97 വര്‍ഷം കഴിഞ്ഞിട്ടും ആ ദുരന്തം മറന്നിരിക്കാനിടയില്ല.
ലോകത്തിലെ അന്നത്തെ എറ്റവും വലിയ ആഢംബരക്കപ്പലായിരുന്നു ടൈറ്റാനിക് . അര്‍ദ്ധരാത്രി കഴിഞ്ഞ് നടന്ന ആ സംഭവം സിനിമയിലൂടെയാണ് നാം കണ്ടത്. ആ സിനിമ യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തിയിരുക്കുമെന്നാണ് എന്റെ വിശ്വാസം. ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും ടൈറ്റാനിക്ക് ദുരന്തം അധുനിക മനുഷ്യനു നല്‍കിയ സന്ദേശം ഇന്നും അവഗണിക്കുന്നത് കാണുമ്പോള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് തെറ്റല്ല എന്ന് തോന്നിപ്പോകും.
ഏന്തായിരുന്നു ആ കപ്പലിനുണ്ടായിരുന്ന പോരായ്മ?
ഒരിക്കലും മുങ്ങിപ്പോകാന്‍ സാദ്ധ്യതയില്ലെന്ന അമിത വിശ്വാസം തന്നെ ഒന്നാമത്തെ കാരണം. വെള്ളം കടക്കാത്ത 16 അറകള്‍ ഏതു സാഹചര്യത്തിലും മുങ്ങാതിരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഓവര്‍ സ്പീഡായിരുന്നു മറ്റൊരു കാരണം. മഞ്ഞുകട്ടിക്കളുണ്ടെന്നറിഞ്ഞും വേഗത കുറക്കാതെ ഓട്ടുകയായിരുന്നു.
അന്നത്തെ എറ്റവും വലിയ ആഢംബരക്കപ്പലായിരുന്നിട്ടും ടൈറ്റാനിക്കിലും സെഫ്റ്റിയുടെ കാര്യത്തില്‍ ലുബ്ദത പ്രകടമായിരുന്നു. 2228 യാത്രക്കാരുള്ള കപ്പലില്‍ 1178 പേര്‍ക്ക് രക്ഷപ്പെടാനുള്ള ലൈഫ് ബോട്ട് മാത്രമാണുണ്ടായിരുന്നത്. ബ്രിട്ടീഷ് റെജിസ്റ്ററ് ചെയ്ത കപ്പലായതുകൊണ്ട് അവിടത്തെ നിയമമനുസരിച്ചുള്ള രക്ഷാസജ്ജീകരണങ്ങളേ നിര്‍മ്മാതാക്കള്‍ ടൈറ്റാനിക്കില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളു. അക്കാലത്ത് അമേരിക്കന്‍ നിയമമാണ് സ്വീകരിച്ചിര്ന്നതെങ്കില്‍ ലൈഫ് ബോട്ടുകളുടെ എണ്ണം എത്രയോ കൂടുതലായിരുന്നിരിക്കും. കൂടാതെ ആദ്യമായി ഇറക്കിയ ബോട്ടുകളില്‍ ‘വി ഐ പീ’കളായതു കാരണം ബോട്ടിന്റെ കപ്പാസിറ്റിയിലും കുറഞ്ഞായിരുന്നു ആദ്യം രക്ഷപ്പെട്ട ആള്‍ക്കാരുടെ എണ്ണം. അത്ലാന്റിക് സമുദ്രത്തി ന്റെ കൊടും തണുപ്പും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കനെത്തിയ കര്‍പാത്തിയ എന്ന കപ്പല്‍ വൈകി വന്നതും എല്ലാം കാരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ടൈറ്റാനിക്ക് നിര്‍മ്മിക്കാന്‍ മൂന്നു കൊല്ലം വേണ്ടിവന്നു. അത് കടലില്‍ മുങ്ങാന്‍ മൂന്നു മണിക്കൂറ് കൂടി വേണ്ടിവന്നില്ല! മാത്രമല്ല വെറും 705 പേരാണ് ജീവനോടെ രക്ഷപ്രാപിച്ചത് . അതില്‍ കൈക്കുഞ്ഞായിരുന്നു ഇന്നു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത മില്‍വിന.
ആ കമ്പനിയുടെ പല ലക്ഷുറി കപ്പലുകളും ഇന്നും അതേ വഴിയില്‍ യാത്ര ചെയ്യുന്നുണ്ട്.
Tags: ടൈറ്റാനിക്ക്, Fire Accidents, Titanik
Posted in Blogroll for MALAYALAM blogs | Leave a Comment »
May 19, 2009 by Raghavan P K
കണ്ടംവെച്ച കോട്ട് – ഈ സിനിമ മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രമാണ്. തിരക്കഥയെഴുതിയത് കെ ടി മുഹമ്മദും സംവിദാനം ചെയ്തത് ടി ആര്‍ സുന്ദരവും ആണെന്നാണ് എന്റെ ഓര്‍മ്മ. എന്നാല്‍ ഞാന്‍ പറഞ്ഞുവരുന്നത് സിനിമയെപ്പറ്റിയല്ല. ആ കഥയുടെ അവസാന രംഗത്തെക്കുറിച്ചാണ്. പ്രസിദ്ധ ലോക സഞ്ചാരിയായിരുന്ന മാര്‍ക്കോപോളോവും അദ്ദേഹത്തിന്റെ അച്ഛന്‍ നിക്കോള്ളോവും അമ്മാവന്‍ മെഫ്ലൊവും പ്രയോഗിച്ച ഒര് പൊടിക്കൈ ആണെന്ന് പലരും അറിഞ്ഞെന്ന്‍ വരില്ല. ഇത് 1296-ല്‍ നടന്ന സംഭവമാണ്. മാര്‍ക്കോപോളോ ഒരു പ്രസിദ്ധ ലോക സഞ്ചാരിയാണെന്ന് അറിയാമല്ലൊ. പ്രാചീന ലോക സഞ്ചാരികളില്‍ പ്രഥമഗണനീയനാണ് അദ്ദേഹം.
24 വര്‍ഷത്തെ വിദേശവാസത്തിന് ശേഷം സ്വന്തം നാടായ വെനീസ് നാട്ടില്‍ തിരിച്ചെത്തിയ പോളോമാരെ തിരിച്ചറിയാനോ വിശ്വസിക്കാനോ സ്വന്തബന്ധങ്ങള്‍ക്കോ ഭൃത്യന്മാര്‍ക്കോ കഴിഞ്ഞില്ല. ( ഇന്ന് അമേരിക്കയിലും മറ്റും പോയി ഒന്നോ രണ്ടൊ വര്‍ഷം കഴിഞു വരുന്ന നമ്മളുടെ കുട്ടികളെത്തന്നെ മനസിലാക്കന്‍ വലിയ പ്രയാസമുണ്ടല്ലൊ ) പ്രധാന കാരണം – അത്ര മോശമായിരുന്നു അവരുടെ വേഷം. മാത്രമല്ല ഈ പ്രാകൃതന്മാര്‍ക്ക് മംഗോളിയരുടെ മുഖച്ഛായയും ഉണ്ടായിരുന്നു. വെനീസ് ഭാഷയും ശരിയായി സംസാരിക്കാന്‍ അവരെക്കൊണ്ട് കഴിഞ്ഞില്ല. 24 വര്‍ഷം കഴിഞ്ഞില്ലേ! ഇവരുടെ യാതൊരു വിവരവും അറിയാത്തതു കൊണ്ട് സ്വത്തെല്ലാം അവകാശികള്‍ സ്വന്തമാക്കിയിരുന്നു. അങ്ങിനെയുള്ള ഒരു സന്ദര്‍ഭത്തില്‍ എവനെപ്പോലെ ആരെങ്കിലും കയറി വന്ന് സ്വന്തം കൊണ്ടാടി പറ്റിച്ചേക്കുമെന്ന ധാരണയിലായിരുന്നു ബന്ധുക്കള്‍. ഇന്നും സ്ഥിതി ഇങ്ങനെയൊക്കത്തന്നെ. പോളോമാര്‍ ആലോചിച്ചു നോക്കി. എന്താണ് ഒരു പോംവഴി?
അവര്‍ ഒരു വിരുന്നിന് ഏര്‍പ്പാട് ചെയ്തു. എല്ലാ സ്വന്തക്കാരേയും ക്ഷണിച്ചു വരുത്തി. ചൈനയില്‍നിന്നും കൊണ്ടുവന്ന അതി സുന്ദരമായ വസ്ത്രങ്ങളും മറ്റും ധരിച്ച് പോളോമാര്‍ വിരുന്നിന്‍ വന്നവരെ സല്‍ക്കരിച്ചു. പാര്‍ട്ടി തീരാറായപ്പൊള്‍ അവരുടെ മുറികളിലേക്ക് തിരിച്ച് പോയി. പഴയ മുഷിഞ്ഞ കോട്ടും മറ്റും ധരിച്ച് തിരിച്ചും വന്നു. സ്വന്തക്കാരെല്ലാം അന്ധാളിച്ച് നിന്നു പോയി. തീര്‍ന്നില്ല. ഇട്ടിരിക്കുന്ന കോട്ടിന്റെ തയ്യലുകള്‍ വലിച്ച് കീറി. വിധ-വിധമായ രത്നക്കല്ലുകള്‍, റൂബിയും എമറാള്‍ഡും, ഡൈമണ്ടും സഫയറും ചുറ്റും ചിതറാന്‍ തുടങ്ങി. പിന്നത്തെ കാര്യം പറയണോ? സ്വന്തവും ബന്ധവും എല്ലാം സ്നേഹപ്രകടനങ്ങളീലൂടെ പോളോമാരെ ശ്വാസം മുട്ടിച്ചു. കണ്ടംബെച്ച കോട്ട് എങ്ങനെയുണ്ട്?
Posted in Blogroll, Blogroll for MALAYALAM blogs | Leave a Comment »
April 27, 2009 by Raghavan P K
ശാസന കേള്‍ക്കാന്‍ ഇന്നല്ല പണ്ടും ആര്‍ക്കും ഇഷ്ടമല്ല. ആ നീരസം നീക്കി ബോധനം രസകരമാക്കാന്‍ വേണ്ടി പണ്ടത്തെ ആചാര്യന്മാര്‍ പല കൌശലങ്ങളും പ്രയോഗിച്ചിരുന്നു. അതില്‍ ഒന്നാണ് ന്യായങ്ങള്‍.
മലയാളത്തിലെ ന്യായങ്ങള്‍ അധികവും സംസ്കൃതത്തില്‍ നിന്നും വന്നിട്ടുള്ളവയാണ്. ചെന്നായും കൊക്കും, കുറുക്കനും മുന്തിരിങ്ങയും തുടങ്ങിയ കഥകള്‍ ന്യായങ്ങളുടെ ഉദാഹരണങ്ങളാണ്.
“ മണപ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി-
ട്ടിണങ്ങാഞ്ഞു ദൂരത്തെറിഞ്ഞാന്‍ കപീന്ദ്രന്‍
മണിശ്രേഷ്ഠ! മാഴ് കൊല്ല നിന്നുള്ളു
കാണ്മാന്‍ പണിപ്പെട്ടുടക്കാഞ്ഞതേ നിന്റെ ഭാഗ്യം”
ഒരു സാധനം അതിന്റെ വിലയറിയാതവന്റെ കയ്യില്‍ കിട്ടിയാലത്തെ സ്ഥിതി എന്തായിരിക്കും? അതാണ് ഇവിടെ വ്യക്തമാക്കുനത്. കുരങ്ങിന്റെ കയ്യില്‍ കിട്ടിയ രത്നം പോലെ തന്നെയാണ് വിവരം കെട്ടവന്റെ കയ്യില്‍ കിട്ടിയ വില കൂടിയ ഏത് വസ്തുവും. ഇതിനാണ് കപിമണിന്യായം എന്നു പറയുന്നത്.
നമ്മള്‍ തിരഞ്ഞെടുത്തയക്കുന്ന പ്രധിനിധികളുടെ കയ്യില്‍ ഭരണം എങ്ങിനെയുണ്ടാവും ?
കേവലം കപിമണിന്യായേനയാണെന്നു പറഞ്ഞാല്‍ തെറ്റുണ്ടോ ?
Technorati Tags:
Anecdote
Posted in Blogroll for MALAYALAM blogs | Leave a Comment »
February 25, 2009 by Raghavan P K
ശബ്‌ദമിശ്രണത്തിനാണല്ലോ റസൂല്‍ പൂക്കുട്ടി ഓസ്‌കര്‍ നേടിയത് . ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത് എന്നതില്‍ നാമെല്ലാം സന്തുഷ്ഠരാണ്. ഇയാന്‍ ടാപ്പ്, റിച്ചാര്‍ഡ് പ്രൈക് എന്നവര്‍ക്കൊപ്പമാണ് റസൂലിനും അവാര്‍ഡ് ലഭിച്ചത് .
ശബ്ദത്തിനെക്കുറിച്ചുള്ള ഗവേണമാണ്‍് ഞാന്‍ പറഞ്ഞ് വരുന്നത്. പ്രൊഫസര്‍ ട്റവെര്‍ കോക്സ് ശബ്ദസമ്പന്ധമായിട്ടുള്ള ഗവേഷകനാണ്. അദ്ദേഹം ഈയിടേയായി ഒരു രസകരമായ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതെന്താണന്നോ? എറ്റവും പൊട്ടിച്ചിരിയുണ്ടാക്കുന്ന ഫ്ലാറ്റുലന്‍സ് ശബ്ദം ഏതെന്ന് കണ്ടു പിടിക്കുക! (ഫ്ലാറ്റുലന്‍സ് ശബ്ദം – ഇതിന് തൊട്ട് മുന്‍പുള്ള പോസ്റ്റ് കാണുക)
‘വൂപീ കുഷിന്‍’ (whoopee cushion ) ഉപയോഗിച്ചാണ് പ്രൊഫസര്‍ ഈ ഗവേഷണം ചെയ്യാന്‍ പോകുന്നത്. വേണമെങ്കില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം!
Posted in Blogroll for MALAYALAM blogs | Leave a Comment »
February 24, 2009 by Raghavan P K
കുടലില്‍ ഗ്യാസ് കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയേയാണ് ഫ്ളാറ്റുലന്‍സ് എന്ന് അല്ലോപ്പതി ഡോക്ടര്‍മാര്‍ പറയുന്നത്. വായു ക്ഷോഭം എന്ന് നമ്മള്‍ പറയുന്നതും ഇത് തന്നെ.
“ വല്ലാത്ത ഗ്യാസ് ട്രബിള്‍” ഇത് കേള്‍ക്കാത്തവര്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഇന്‍ഡെയിന്‍ ഗ്യാസ് കിട്ടാതെ വിഷമിക്കുന്ന വീട്ടമ്മയേക്കാളും വിഷമിക്കുവരാണ് വയറില്‍ കൂടുതല്‍ ഗ്യാസ് ഉള്ളവര്‍! ഇവന്‍മാരുടെ ഏമ്പക്കം വിടലും ഗര്‍ഭവതികളെപ്പോലെ വീര്‍ത്തുള്ള വയറും പല ഫലിതങ്ങള്‍ക്കും വഴി നല്‍കീട്ടുണ്ട്. ചിലപ്പോള്‍ നിയത്രണം വിട്ട് പല തരത്തിലുള്ള ശബ്ദാവലികള്‍ക്ക് തുടക്കം കുറിച്ച് എത്ര സീരിയസ്സായ ആളുകളേയും പൊട്ടിച്ചിരിപ്പിച്ചെന്നു വരാം. എന്താണിതിന്റെ രാസഘഠന? ഇ ഗാസിന്റെ പ്രൈമറി കൊമ്പൊണെന്റ്സിന് യാതൊരു മണവുമില്ല. നൈട്രജന്‍, ഹൈഡ്രജന്‍, കാര്‍ബണ്‍ ഡയോക്സൈഡ്, മീതൈന്‍, ഓക്സിജന്‍ ഇവയൊക്കേയാണ് അവ. പിന്നെ എന്തുകൊണ്ടാണ് ചിലപ്പോള്‍ ദുര്‍നാറ്റമുണ്ടാകുന്നത്?. അത് ഹൈഡ്രജന്‍ സള്‍ഫൈഡ്, ഈഡൊള്‍ അല്ലെങ്കില്‍ കറ്റൊള്‍ ഗ്യാസുകളുടെ സാനിദ്യമൂണ്ടാകുമ്പോഴാണ്.
Posted in Blogroll | Leave a Comment »
June 12, 2008 by Raghavan P K
തന്റെ ചെങ്കോല്‍ നഷ്ടപ്പെട്ട ജ്ഞാനേന്ദ്ര രാജാവ് തോളില്‍ മാറാപ്പുമായി കൊട്ടാരം വിട്ടു! അങ്ങിനെ 250 വര്‍ഷത്തോളം നടന്ന രാജ ഭരണത്തിന് മുട്ടുപുള്ളി വെച്ചു.
ഹിന്ദുരാജാക്കന്‍മാരുടെ ശ്രേണിയില്‍ അവസാനത്തെ അംഗമാണ് ജ്ഞാനേന്ദ്ര. ഇനി ബിര്‍ ബിക്രം ഷാ ദേവ് എന്ന ഒരു സാധാരണ പ്രജ മാത്രം. മാവോയിസ്റ്റുകള്‍ അനുവദിച്ച സമയം തീരുന്നതിന് മുമ്പ് തന്നെ രാജകൊട്ടാരം വിട്ട് പടിയിറങ്ങി. കഠ്‌മണ്ഡുവിലുള്ള തന്റെ വേനല്‍ക്കാല വസതിയിലേക്കാണ് രാജാവ് തല്‍ക്കാലം താമസം മാറുന്നത്. രാജകൊട്ടാരം ഇനി മ്യൂസിയമായി സൂക്ഷിക്കാനാണ് തീരുമാനം.
രാജകിരീടമാണ് എറ്റവും അകര്‍ഷകമായുള്ള വസ്തുക്കളില്‍ ഒന്ന്. അതും രാജകീയ അലങ്കാരങ്ങളായ മറ്റു ചില ഉരുപ്പടികളും തന്റെതാണെന്നും അത് മ്യൂസിയത്തിലേക്ക് വിട്ടുകൊടുക്കാനുള്ള മനസ്സില്ലെന്നും അദ്ദേഹം അറിയിച്ചതായി പറയപ്പെടുന്നു.
ഇന്ത്യക്കും ചൈനക്കും നടുവിലുള്ള രാജ്യമായ നേപ്പാളിലെ സംഭവങ്ങളെല്ലാം തന്നെ ഇരു രാജ്യങ്ങളെയും ബാധിക്കുന്നവയാണ്. രാജഭരണകാലത്ത് നമ്മളോട് വളരെ അടുത്തിരുന്ന ഒര് രാജ്യമാണ് നേപ്പാള്‍. ഇത് തുടരുമോ എന്ന് കാലത്തിനു മാത്രമേ പറയാന്‍ കഴിയൂ.
Tags: Nepal
Posted in Blogroll, Blogroll for MALAYALAM blogs | 1 Comment »
May 20, 2008 by Raghavan P K
During fire accidents people suffer from burns.Normally we hear doctors saying some thing like the patient has 60 percent, third degree burns etc. An ordinary person may not understand this. What was meant by such remarks by doctors? For the knowledge of children I am trying to explain it here.
Simply put it, it is a rule of 9. The human body is divided into 11 areas for the purpose. Head, Upper limp, Chest or upper front, chest back or upper back, abdomen, lower back, thigh and lower limp are these areas. If you take each part as 9% and multiply with 11 areas mentioned out get 99 percent. Say cent percent.
Then for the level of suffering is expressed in degree such as First second and third degree. First degree burns are that affected outer layer. Second degree is where blisters are formed and third degree refers to deeper burns afflicted on the body.
Tags: Child health, Fire Accidents
Posted in Blogroll, Blogroll for MALAYALAM blogs | 1 Comment »
May 19, 2008 by Raghavan P K
പിറന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ എതു കുട്ടികളാണ് സന്തോഷം കൊണ്ട് തുള്ളിച്ചാടാതിരിക്കുക? പതിവുപോലെ കുട്ടി കുളിച്ച് പുതു കുപ്പായവുമൊക്കെ അണിഞ്ഞ് ചോക്ളേറ്റ് സഹിതം മുന്നില്‍ വന്ന് നിന്നു. ഇത് നാലാം തവണയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഈ കൊച്ച് ചോക്ളേറ്റ് സഹിതം മുന്നില്‍ വന്ന് നില്‍ക്കുന്നത്! ‘Many Happy Returns of the day’ എന്നാണല്ലോ അനുഗ്രഹിക്കുന്നത്. “ഫാസ്റ്റ് ഫുഡ്ഡും”, “ഫാസ്റ്റ് പാസഞ്ചറു”മൊക്കെ ഉള്ള നാടല്ലെ, “ഫാസ്റ്റ് ബര്‍ത്ത് ഡെയ്‌സ്” അത്ര തന്നെ. ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളാണല്ലോ ഓരോ പിറന്നാളും. കഴിഞ്ഞുപോയ വര്‍ഷങ്ങളെക്കുറിച്ച് ഓര്‍ക്കാനും വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കായി നമ്മെ ഒരുക്കാനുമൊരു സന്ദര്‍ഭം.
പിറന്നാള്‍ കണക്കാകുന്നത് പല രീതിയിലാണ്. ജനിച്ച നക്ഷത്രത്തിണ്റ്റെ അടിസ്ഥാനത്തില്‍ പിറന്നാള്‍ കണക്കാക്കുയെന്നതാണ് നമ്മുടെ പാരമ്പര്യമനുസരിച്ചുള്ള രീതി. അതായത്, ചിങ്ങമാസത്തിലെ അശ്വതി നക്ഷത്രദിവസം ജനിക്കുന്ന കുട്ടിക്ക് ഓരോ വര്‍ഷവും ചിങ്ങമാസത്തിലെ അശ്വതി നക്ഷത്രദിവസം തന്നെ പിറന്നാള്‍.
നക്ഷത്രങ്ങള്‍ ആകെ 27. ഒരു മാസത്തിനാണെങ്കില്‍ 30, 31 ദിവസങ്ങള്‍. ചില മലയാളമാസങ്ങള്‍ക്ക് 32 ദിവസം പോലുമുണ്ടാകും. അപ്പോള്‍ ഓരോ മാസവും ആദ്യദിവസങ്ങളിലെ നക്ഷത്രങ്ങള്‍ അവസാനദിവസങ്ങളിലും വരും. ഇങ്ങനെ ഒരു മാസത്തില്‍ ജന്‍മനക്ഷത്രം രണ്ടു തവണ വന്നാല്‍ രണ്ടാമത്തെ ദിവസമാണു പിറന്നാള്‍ ആയി ആചരിക്കേണ്ടത്. അതേസമയം, രണ്ടാമതു വരുന്ന നക്ഷത്രത്തില്‍ അടുത്തമാസത്തെ സൂര്യസംക്രമം സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ ആ മാസത്തിലെ ആദ്യത്തെ ജന്‍മനക്ഷത്രം തന്നെ പിറന്നാള്‍ ആയി സ്വീകരിക്കണം. സൂര്യോദയം കഴിഞ്ഞ് ആറു നാഴികയ്ക്ക് (2 മണിക്കൂറ്‍ 24 മിനിറ്റ് ) എങ്കിലും ജന്‍മനക്ഷത്രം വരുന്ന ദിവസമാണ് പിറന്നാള്‍ ആയി എടുക്കേണ്ടത്. സൂര്യോദയം കഴിഞ്ഞ് ആറു നാഴികയില്‍ താഴെ സമയത്തേക്കു മാത്രമേ ജന്‍മനക്ഷത്രം വരുന്നുള്ളൂ എങ്കില്‍ പിറന്നാള്‍ ആചരിക്കേണ്ടതു തലേന്നാണ്. അതായത്, ജന്‍മനക്ഷത്രത്തിണ്റ്റെ പത്തിലൊരു ഭാഗമെങ്കിലും പിറന്നാള്‍ ദിവസം ഉണ്ടായിരിക്കണം എന്നര്‍ഥം. ഒരു നക്ഷത്രം ആകെ 60 നാഴിക എന്ന കണക്കിണ്റ്റെ അടിസ്ഥാനത്തിലാണ് സൂര്യോദയം കഴിഞ്ഞ് ആറു നാഴിക എന്നു പറഞ്ഞിരിക്കുന്നത്. ജന്‍മനക്ഷത്രം അന്ന് 60 ല്‍ കൂടുതലോ കുറവോ ആണെങ്കില്‍ അതിനനുസരിച്ച് ആറു നാഴിക എന്നതില്‍ നേരിയ വ്യത്യാസവും വരും. ഏതൊരു നക്ഷത്രവും ആകെയുള്ള 60 നാഴികയില്‍ നിന്ന് എട്ടു നാഴിക വരെ കുറവോ കൂടുതലോ ഉണ്ടാകാം.
ഇംഗ്ളീഷ് ജനനത്തീയതിയുടെ അടിസ്ഥാനത്തില്‍ ആണ് നമ്മളില്‍ പലരും പിറന്നാള്‍ ആഘോഷിക്കുന്നത്. പാശ്ചാത്യരെപ്പോലെ നമ്മളും ജനന ദിവസം കത്തികൊണ്ട് കെയ്ക്ക് തറിച്ചും മുറിച്ചും പാര്‍ടി കൊടുത്തും പല രീതിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നു. പറഞ്ഞു വന്നത് കുട്ടിക്കെങ്ങനെ നാല് പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞുവെന്നാണല്ലോ!
ജനിച്ച ഉടനെ ജനനം റെജിസ്റ്റര്‍ ചെയ്യണമെന്നത് നിയമം. അത്ര ധൃതി പിടിച്ചൊന്നും സാധാരണക്കാര്‍ ഓടുന്ന സംഗതിയല്ല ഇത്. അങ്ങിനെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ദിവസത്തിനും യഥാര്‍ത്ഥ പിറന്നാള്‍ ദിവസത്തിനും തമ്മില്‍ ഒരു ഗേപ്. പിന്നെ സ്കൂള്‍ അഡ്മിഷന്‍ സമയത്ത് എയ്ഡഡ് സ്കൂളിലെ മാഷന്‍മാരുടെ പരക്കം പാച്ചിലാണ്. വിദ്യാര്‍ത്ഥിക്കുട്ടികളുടെ തലയെണ്ണം നോക്കിയുള്ള സര്‍ക്കാര്‍ സഹായം ഇവര്‍ക്ക് പാരയാകുന്നു. അഞ്ചാറു മാസം വരെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ മോഡറേഷന്‍ ചെയ്യാന്‍ ഇക്കാര്യത്തില്‍ അവര്‍ തയ്യാറാകും. അങ്ങിനെ സ്കൂളിന് വേണ്ടിയാണ് രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
നക്ഷ്ത്രം നോക്കി തീയ്യതി കണ്ടുപിടിക്കുന്നത് അമ്മയുടെ പണിയാണ്. അന്ന് അമ്മയുടെ വക അമ്പലത്തില്‍ ഒര് പായസം, വീട്ടില്‍ ഒര് സദ്യ. ശരിയായ ജനതീയ്യതി ആയ ദിവസം അച്ഛണ്റ്റെയും വക ആഘോഷം. എന്താ നാലായില്ലെ?
എനിക്കൊര് സംശയം! ജനനം ഫെബ്രുവരി 29 നാണെങ്കില്‍ ചോക്ക്ളേറ്റ് കമ്പനിക്കാര്‍ വിഷമത്തിലാകുമോ ?
Posted in Blogroll for MALAYALAM blogs | 1 Comment »
March 7, 2007 by Raghavan P K

ഇന്ത്യ ലോകകപ്പ് നേടുന്നതിനുവേണ്ടി നമ്മളുടെ ടീമിനെ ആശംസിക്കുന്നതിനോടൊപ്പം നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ട്രിനിഡാഡിലെ Carapichaima എന്ന സ്ഥലത്തുള്ള ശ്രി ഹനുമാന്‍ ക്ഷേത്രമാണ് ഈ ചിത്രം. ഇത് 2005 നവമ്പറില്‍ എടുത്തതാണ്.
Posted in Blogroll | 1 Comment »