തമിഴ് നാട്ടില്‍ മലയാളം പഠിക്കുന്ന കുട്ടികള്‍ക്കുവേണ്ടീ തിരഞെടുത്തിട്ടുള്ള ഒരു കവിതയാണ് ഇത്.
Archive for the ‘Blogroll for MALAYALAM blogs’ Category
കേരള ഗാനം
October 16, 2009പുകയുന്ന കൊള്ളി
September 26, 2009‘പുകയുന്ന കൊള്ളി പുറത്ത്‘’ എന്നൊക്കെ നമ്മുടെ രാഷ്ട്രീയക്കാര്‍ പ്രസംഗിക്കുമ്പോള്‍ അടിക്കടി തട്ടി വിടുന്നത് കേട്ടിരിക്കുമല്ലോ? ശരിയായി ഉണങ്ങാത വിറക് അടുപ്പിലിട്ടാല്‍ അതു സ്വാഭാവികമായും പുകഞ്ഞു കൊണ്ടേയിരിക്കും. അതു കോണ്ട് ആര്‍ക്കും പ്രയോജനമില്ലല്ലൊ. അതേ സമയം അന്തരീക്ഷം മലിനീകൃതമാകാനും മനുഷ്യന്മാര്‍ക്ക് ശ്വാസം തടസ്സപ്പെടാനും മറ്റുമൊക്കെ കാരണമായേക്കും. അതു കോണ്ടാണ് അതു പുറത്തെടുത്തു കളയാന്‍ പറയുന്നത്.
തീ കത്തുമ്പോള്‍ പുക വരുന്നത് സാധാരണമാണ്. ഇതിനു പിന്നില്‍ ഒരു കഥയുണ്ട് പുരാണത്തില്‍. ഒരിക്കല്‍ ഉഗ്രമൂര്‍ത്തിയായി തപിച്ചുകൊണ്ടിരുന്ന അംഗിരസ്സിന്റെ തപന ജ്വാലയില്‍ ലോകമെല്ലാം പ്രകാശിച്ചു. അപ്പോള്‍ അഗ്നിക്ക് തീരെ വിലയില്ലാതായി. മാത്രമല്ല പദവി പോയ മന്ത്രിമാരെന്ന പോലെ അഗ്നിഭഗവാനും ദേവന്മാരുടെ അനാദരവിനും പാത്രമായി തുടങ്ങി. സഹിക്ക വയ്യാതതു കൊണ്ടായായിരിക്കണം അഗ്നിയും അതുപോലെ തന്നെ ഒരിക്കല്‍ അംഗിരസ്സിനോടും അനാദരവു കാണിച്ചു. അംഗിരസ് വളരെ കുപിതനായി. ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കുമൊക്കെ കോപം വന്നാല്‍ ഉടനെ തന്നെ ഒരു ശാപം ഇടുക പതിവാണല്ലൊ! അഗ്നിയെ അംഗിരസ്സ് ശപിച്ചു. ആ ശാപത്തിന്റെ ഫലമെന്താണെന്നോ? അതുവരെ സ്വര്‍ണ്ണ-വര്‍ണ്ണത്തില്‍ മാത്രം ജ്വലിച്ചിരുന്ന അഗ്നിയില്‍നിന്നും അസഹ്യമായ പുകയും ഉണ്ടായിത്തുടങ്ങി!
സിംഹനാദം
September 25, 2009ഇതും മുന്‍പിലുള്ള പോസ്റ്റിന്റെ തുടര്‍ച്ചയാന്. സിംഹ ഗര്‍ജ്ജനം അതിഭയങ്കരമാണ്. സര്‍വ്വ ലോകരേയും ഞെട്ടിപ്പിക്കാന്‍ തക്കതാണ് സിഹത്തിന്റെ അലറല്‍. മനുഷ്യരും ചിലപ്പോള്‍ ഈ നാദം പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്. കോപമോ പരാക്രമമോ പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലാന്ണ് ഈ ന്യായം ഉപയോഗിക്കാറുള്ളത്. അദ്ധ്യാത്മരാമായണത്തില്‍ ഇതുപയോഗിച്ചിരിക്കുന്ന പ്രസക്ത ഭാഗമാണു താഴെ ഉദ്ദരിച്ചിട്ടുള്ളത്.
“മംഗലദേവതാവല്ലഭാജ്ഞാവശാ-
ലംഗദന്‍ രാവണന്‍ തന്നോടൂ ചൊല്ലിനാന്‍:
‘ഒന്നുകില്‍ സീതയെ കൊണ്ടുവന്നെന്നുടെ
മുന്നിലാമ്മാറൂവച്ചീടുക വൈകാതെ.
യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി-
ലത്തല്‍ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും
രാക്ഷസസേനയും ലങ്കാനഗരവും
രാക്ഷസരാജനാം നിന്നോടു കൂടവേ
സംഹരിച്ചീടുവാന്‍ ബാണമെയ്തെന്നുള്ള
സിംഹനാദം കേട്ടതില്ലയൊ രാവണ!
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാന്‍?
നാണം നിനക്കേതുമില്ലയോ മാനസേ?”
കുല കുഠാരം
September 22, 2009ഇതിനു മുന്നിലുള്ള ചില പംക്തികള്‍ നോക്കിയാല്‍ ന്യായങ്ങള്‍ എന്ന തലക്കെട്ടില്‍ ഒരു ചില പോസ്റ്റുകള്‍ കാണാം. ആ പരമ്പരയില്‍ പെട്ടതാണ് ഇതും.
“തായ് തീര്‍ക്കുവാന്‍ തീക്കാരു നല്ല കൊമ്പു
യാതൊന്നില്‍ നിന്നോ മഴുവിന്നു കിട്ടി
അശ്ശാഖീത്തന്നെയതാശു വെട്ടി
വീഴ്തുന്നു കാര്‍ത്തജ്‌ന വിജൃംഭിതത്താല്‍ !”
ഇതിന്നാണ് ‘കുലകുഠാര’ന്യായമെന്നു പറയുന്നത് . ഒരോ വംശത്തിനും നാശം ആ വംശക്കാരനേക്കൊണ്ടു തന്നെ വരുക. കോടാലിക്ക് സ്വയം മരം മുറിച്ചു വീഴ്താന്‍ കഴിയുകയില്ല. ഒരു മരപ്പിടി ഉണ്ടാക്കിയിട്ടു വേണം കോടാലി ഉപയുക്തമാക്കാന്‍. ആ മരപ്പിടി മരത്തിന്റെ തന്നെ നാശത്തിനു കാരണമാവുകയും ചെയ്യുന്നു.
ഉദാഹരന്ണത്തിന് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ നോക്കുക. ഓരോ പാര്‍ട്ടിയുടെ അധഃപതനം തൂടങ്ങുന്നത് അതേ പാര്‍ട്ടിക്കാരനെക്കൊണ്ട് തന്നെയായിരിക്കും.
റംസാന്‍ വിശേഷം
September 19, 2009ഇത് റംസാന്‍ മാസമാണല്ലോ. ഹിജറവര്‍ഷത്തിലെ റംസാന്‍ മാസം വ്രതമനുഷ്ടിച്ച് അഞ്ചു നേരം പ്രാര്‍ഥിച്ച് ദൈവാനുഗ്രഹം കൈപറ്റുന്ന മുസ്ലീം സഹോദര സഹോദരിമാര്‍ക്ക് എന്റെ ആശംശകള്‍. ഈദുല്‍ ഫിത്തര്‍, ഈദുല്‍ അസഹ, മുഹറം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതിനെക്കൂറിച്ചുള്ള പൂര്‍ണ്ണ വിവരമൊന്നും എനിക്കില്ല. എനിക്ക് സുപരിചിതമായിട്ടുള്ളത് മുസ്ലീം പള്ളികളില്‍ നിന്നുമുള്ള ബാങ്ക് വിളിയാണ്. ആയിരത്തിനാനൂറ്റിമുപ്പത് വര്‍ഷങ്ങളോളമായി ബാങ്കു വിളി ആരംഭിച്ചിട്ട് എന്നു വേണം അനുമാനിക്കാന്‍. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അനുസ്യൂതം മുഴങ്ങുന്ന ഈ വിളിയുടെ തുടക്കക്കാരന്‍ ആരാണെന്നറിയാമോ? ബിലാല്‍ ഇബ്‌നു റബാഹ് . അതെ ബിലാല്‍ ! ഇദ്ദേഹം ഒര് അടിമയായിരുന്നു. മുഹമ്മദ് നബിയുടെ അടുത്ത അനുയായികളില്‍ ഒരാളായിരുന്നു ബിലാല്‍.
ബാങ്ക് വിളിക്കുന്നത് നമസ്‌കാരസമയം അറിയിക്കുന്നതിനു വേണ്ടിയാണ്. രണ്ട് മരപ്പലകകള്‍ പരസ്പരം അടിച്ച് ശബ്ദമുണ്ടാക്കിയായിരുന്നത്രേ ആദ്യ കാലത്ത് നമസ്‌കാരസമയം അറിയിച്ചിരുന്നത്. നമസ്‌കാരത്തിന് ക്ഷണിച്ചുകൊണ്ട് ബാങ്ക് വിളിക്കുന്നത് സ്വപ്‌നത്തില്‍ കണ്ടതായി നബിയുടെ അനുചരന്മാരില്‍ ഒരാളായ അബ്ദുള്ള ബിന്‍ സെയ്ദ് നബിയെ അറിയിച്ചു. അങ്ങിനെയാവട്ടെയെന്ന് നബിയും തീരുമാനിച്ചു. നബിയുടെ ജീവിതകാലം കഴിയുന്നത് വരെ ബിലാലിനായിരുന്നു മദീനയിലെ പള്ളിയില്‍ ബാങ്ക് വിളിക്കുന്ന ചുമതല.
ഇസ്‌ലാം മതം സ്വീകരിക്കുന്ന ഏഴാമത്തെ വ്യക്തിയാണ് ബിലാല്‍.
ബിലാല്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന് ശേഷം നബിയുടെ സന്തതസഹചാരിയായിത്തീര്‍ന്നു. ദൈവം ഏകനാണെന്നും എല്ലാ മനുഷ്യരും സമന്‍മാരാണെന്നുമുള്ള മുഹമ്മദ് നബിയുടെ വിവരണമാണ് ബിലാലിനെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. നബി മരണപ്പെട്ടപ്പോള്‍ മദീനയിലെ മുഴുവന്‍ ജനങ്ങളും കണ്ണീര്‍ വാര്‍ത്തു. ഖബറടക്കുന്നതിന് മുമ്പ് ബിലാലിനോട് ബാങ്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു. മുഹമ്മദ് നബിയുടെ വിയോഗത്തിന്റെ സങ്കടം കൊണ്ട് ബിലാലിന് അന്ന് ബാങ്ക് വിളി മുഴുവനാക്കാനായില്ല. മുഹമ്മദ് നബിയുടെ മരണശേഷം മദീനയില്‍ നിന്നും സിറിയയിലേക്ക് പോയി. പിന്നീട് രണ്ട് തവണ മാത്രമേ ബിലാല്‍ ബാങ്ക് വിളിച്ചിട്ടുള്ളൂ എന്നാണ് പറയപ്പെടുന്നത്. സിറിയയില്‍ താമസമാക്കിയതിനു ശേഷം ഒരിക്കല്‍ മദീന സന്ദര്‍ശിച്ചപ്പോള്‍ ബിലാല്‍ ബാങ്ക് വിളിച്ചു. അത് മദീനാനിവാസികളെ പൂര്‍വ കാലസ്മരണകളിലേക്ക് തള്ളി വിട്ടു. രണ്ടാമതാകട്ടെ ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് സിറിയ സന്ദര്‍ശിച്ചപ്പോളാണ്. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം വീണ്ടും ബിലാലിന്റെ ബാങ്ക് ധ്വനികള്‍ മുഴങ്ങി. അതായിരുന്നു ബിലാലിന്റെ അവസാനത്തെ ബാങ്ക് വിളി. സിറിയയില്‍ വെച്ച് എഴുപതാം വയസ്സില്‍ ബിലാല്‍ മരണപ്പെട്ടു. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബിലാല്‍ മുഴക്കിയ ബാങ്ക്‌വിളിയുടെ ഈണം നമ്മളുടെ കാതില്‍ ഇന്നും മുഴങ്ങുന്നു !
മഹിഷാസുരമര്‍ദിനി സ്തോത്രം (Mahishasuramardini Stotram)
September 17, 2009നവരാത്രി ആരംഭിക്കാന്‍ പോവുകയല്ലെ, ഭക്തിയോടെ കുട്ടികള്‍ക്കും മുതിര്‍ ന്നവര്‍ക്കും ഒരു പോലെ പ്രാര്‍ഥിക്കാന്‍ ഇതാ ഒരു സ്തോത്രം :
അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദനുതേ
ഗിരിവര വിന്ധ്യ ഷിരോധി നിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ.
ഭഗവതി ഹെ ശിതി കണഠകുടുംബിനി ഭൂരി കുടുംബിനി ഭൂരി കൃതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 1
സുരവരവര്‍ഷിണി ദുരധരധര്‍ഷിണി ദുരമുഖമര്‍ഷിണി ഹര്‍ഷരതേ
ത്രിഭുവന പോഷിണി ശങ്കരതോഷിണി കിലബിഷമോഷിണി ഘോഷരതേ.
ദനുജ നിരോഷിണി ദിതിസുത രോഷിണി ദുരമദ ശോഷിണി സിന്ധുസുതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 2
അയി ജഗദംബ മദംബ കദംബ വനപ്രിയ വാസിനി ഹാസരതേ
ഷിഖരി ഷിരോമണി തുങ്ക ഹിമാലയ ശൃംഗ നിജാലയ മധ്യഗതേ.
മധു മധുരെ മധു കൈടഭ ഗഞ്ചിനി കൈടഭ ഭഞ്ചിനി രാസരതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 3
അയി ശതഖണ്ഡ വിഖണ്ഡിത രുണ്ഡ വിതുണ്ഡിത ശുണ്ഡ ഗജാധിപതേ
രിപു ഗജ ഗണ്ഡ വിദാരണ ചണ്ഡ പരാക്രമ ശുണ്ഡ മൃഗാധിപതേ.
നിജ ഭുജ ദണ്ഡ നിപാതിത ഖണ്ഡ വിപാതിത മുണ്ഡ ഭടാധിപതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 4
അയി രണ ദുര്‍മദ ശത്രു വധോദിത ദുര്‍ധര നിര്‍ജര ശക്തിഭൃതേ
ചതുര വികാര ധുരീണ മഹാശിവ ദൂതകൃത പ്രമതാധിപതേ.
ദുരിത ദുരീഹ ദുരാശയ ദുര്‍മതി ദാനവദൂത കൃതാന്തമതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ 5
അയി ശരണാഗത വൈരി വധൂവര വീര വരാഭയ ദായകരേ
ത്രിഭുവന മസ്തക ശൂല വിരോധി ശിരോധി കൃതാമല ശൂലകരേ.
ദുമിദുമി താമര ദുന്ദുഭിനാദ മഹോ മുഖരീകൃത തിഗ്മകരേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 6
അയി നിജ ഹുങ്കൃതി മാത്ര നിരാകൃത ധൂമ്ര വിലോചന ധൂമ്ര ശതേ
സമര വിശോഷിത ശോണിത ബീജ സമുദ്ഭവ ശോണിത ബീജ ലതേ.
ശിവ ശിവ ശുംഭ നിശുംഭ മഹാഹവ തര്‍പിത ഭൂത പിശാചരതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 7
ധനുരനു സംഗ രണക്ഷണസംഗ പരിസ്ഫുര ദംഗ നടത്‌കടകേ
കനക പിശംഗ പൃഷക്ത നിഷംഗ രസദ്ഭട ശൃംഗ ഹതാവടുകേ.
കൃത ചതുരംഗ ബലക്ഷിതി രങ്ക ഘടദ്ബഹുരങ്ക രടദ്ബടുകേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 8
ജയ ജയ ജപ്യ ജയെജയ ശബ്ദ പരസ്തുതി തത്‌പര വിശ്ര്വനുതേ
ഝണ ഝണ ഝിഞ്ചമി ഝിംകൃത നോപുര സിഞ്ചിത മോഹിത ഭൂതപതേ
നടിത നടാര്‍ധ നടീനട നായക നാടിത നാട്യ സുഗാനരതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 9
അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹര കാന്തിയുതേ
ശ്രിത രജനീ രജനീ രജനീ രജനീ രജനീകര വക്ത്രവൃതേ.
സുനയന വിഭ്രമര ഭ്രമര ഭ്രമര ഭ്രമര ഭ്രമരാധിപതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 10
സഹിത മഹാഹവ മല്ലമ തല്ലിക മല്ലിത രല്ലക മല്ലരതേ
വിരചിത വല്ലിക പല്ലിക മല്ലിക ഝില്ലിക ഭില്ലിക വര്‍ഗ വൃതേ.
സിതകൃത പുല്ലിസമുല്ല സിതാരുണ തല്ലജ പല്ലവ സല്ലലിതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 11
അവിരല ഗണ്ഡ ഗലന്‍മദ മെദുര മത്ത മതങ്കജ രാജപതേ
ത്രിഭുവന ഭൂഷണ ഭൂത കലാനിധി രൂപ പയോനിധി രാജസുതേ.
അയി സുദ തീജന ലാലസമാനസ മോഹന മന്‍മഥ രാജസുതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 12
കമല ദലാമല കോമള കാന്തി കലാകലിതാമല ഭാലലതേ
സകല വിലാസ കലാനിലയക്രമ കേലി കലത്‌കല ഹംസ കുലേ.
അലികുല സങ്കുല കുവലയ മണ്ഡല മൌലിമിലദ്ഭകുലാലി കുലേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 13
കര മുരളീ രവ വീജിത കൂജിത ലജ്ജിത കോകില മഞ്ചുമതെ
മിലിത പുലിന്ദ മനോഹര ഗുഞ്ചിത രഞ്ചിതശൈല നികുഞ്ചഗതെ
നിജഗുണ ഭൂത മഹാശബരീഗണ സദ്ഗുണ സംഭൃത കേലിതലേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതെ 14
കടിതട പീത ദുകൂല വിചിത്ര മയൂഖതിരസ്‌കൃത ചന്ദ്ര രുചേ
പ്രണത സുരാസുര മൌലിമണിസ്ഫുര ദംശുല സന്നഖ ചന്ദ്ര രുചേ
ജിത കനകാചല മൌലിപദോര്‍ജിത നിര്‍ഭര കുംജര കുംഭകുചേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 15
വിജിത സഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ
കൃത സുരതാരക സങ്കരതാരക സങ്കരതാരക ശൂനുസുതേ
സുരഥ സമാധി സമാനസാമാധി സമാധിസമാധി സുജാതരതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 16
പദകമലം കരുണാനിലയേ വരിവസ്യതി യോഗ്നുദിനം സ ശിവേ
അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത് .
തവ പദമേവ പരമ്പദമിത്യനുശീലയതോ മമ കിം ന ശിവേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ 17
കനകലസത്‌കല സിന്ധു ജലൈരനു സിങ്കിനുതേ ഗുണ രംഗഭുവം
ഭജതി സ കിം ന ശചീകുച കുംഭ തടീ പരിരംഭ സുഖാനുഭവം
തവ കരണം ശരണം കരവാണി നതാമരവാണി നിവാസി ശിവം
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 18
തവ വിമലെന്ദുകുലം വദനെന്ദുമലം സകലം നനു കൂലയതേ
കിമു പുരുഹൂത പുരീന്ദുമുഖീ സുമുഖീഭിരസൌ വിമുഖീക്രിയതേ.
മമ തു മതം ശിവനാമധനെ ഭവതീ കൃപയാ കിമുത ക്രിയതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 19
അയി മയി ദീനദയാലുതയാ കൃപയൈവ ത്വയാ ഭവിതത്വമുമേ
അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാഗ്നുമിതാസിരതേ.
യദുചിതമത്ര ഭവത്യുരരി കുരുതാദുരുതാപമപാകുരുതേ
ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 20
(ഇതി ശ്രീമഹിഷാസുരമര്‍ദിനിസ്തോത്രം സമ്പൂര്‍ണം)
97 വര്‍ഷം കഴിഞ്ഞിട്ടും!
June 1, 2009ലണ്ടനില്‍ നിന്നുമുള്ള ഇന്നത്തെ റിപ്പോര്‍ട്ട്: “ ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിച്ചിരുന്നവരില്‍ അവസാന ആളായിരുന്ന മില്‍വിന ഡീന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ സൗത്ത് ഇംഗ്ലണ്ടിലെ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍.”
1912 ല്‍ ടൈറ്റാനിക് കപ്പല്‍ തകര്‍ന്നപ്പോള്‍ അതില്‍ യാത്ര ചെയ്‌തിരുന്ന മില്‍വിനയ്‌ക്ക് രണ്ട് മാസം മാത്രമായിരുന്നു പ്രായം. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമായിരുന്നു മില്‍വിന. അപകടത്തില്‍ മറ്റ് യാത്രക്കാരോടൊപ്പം മില്‍വിനയുടെ പിതാവും മരിച്ചു. അവസാന കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് ടൈറ്റാനിക്ക് കപ്പലുമായി ബന്ധപ്പെട്ട ചില വസ്‌തുക്കള്‍ ലേലത്തിന് വെച്ച മില്‍വിന വീണ്ടും വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് ടൈറ്റാനിക്കിന്റെ കഥ അഭ്രപാളികളിലെത്തിച്ച ജയിംസ് കാമറൂണും ചിത്രത്തിലെ നായികാ നായകന്മാരും മില്‍വിനയെ സഹായിച്ചു എന്ന് പറയപ്പെടുന്നു.
ടൈറ്റാനിക് ” ഉത്തര അത്ലാന്റിക് സമുദ്രത്തി ന്റെ അഗാധതയിലേക്ക് താഴ്ന്നത് 1912 ഏപ്രില്‍ 14 കഴിയുന്ന അര്‍ദ്ധരാത്രിയായിരുന്നു. 97 വര്‍ഷം കഴിഞ്ഞിട്ടും ആ ദുരന്തം മറന്നിരിക്കാനിടയില്ല.
ലോകത്തിലെ അന്നത്തെ എറ്റവും വലിയ ആഢംബരക്കപ്പലായിരുന്നു ടൈറ്റാനിക് . അര്‍ദ്ധരാത്രി കഴിഞ്ഞ് നടന്ന ആ സംഭവം സിനിമയിലൂടെയാണ് നാം കണ്ടത്. ആ സിനിമ യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തിയിരുക്കുമെന്നാണ് എന്റെ വിശ്വാസം. ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും ടൈറ്റാനിക്ക് ദുരന്തം അധുനിക മനുഷ്യനു നല്‍കിയ സന്ദേശം ഇന്നും അവഗണിക്കുന്നത് കാണുമ്പോള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് തെറ്റല്ല എന്ന് തോന്നിപ്പോകും.
ഏന്തായിരുന്നു ആ കപ്പലിനുണ്ടായിരുന്ന പോരായ്മ?
ഒരിക്കലും മുങ്ങിപ്പോകാന്‍ സാദ്ധ്യതയില്ലെന്ന അമിത വിശ്വാസം തന്നെ ഒന്നാമത്തെ കാരണം. വെള്ളം കടക്കാത്ത 16 അറകള്‍ ഏതു സാഹചര്യത്തിലും മുങ്ങാതിരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഓവര്‍ സ്പീഡായിരുന്നു മറ്റൊരു കാരണം. മഞ്ഞുകട്ടിക്കളുണ്ടെന്നറിഞ്ഞും വേഗത കുറക്കാതെ ഓട്ടുകയായിരുന്നു.
അന്നത്തെ എറ്റവും വലിയ ആഢംബരക്കപ്പലായിരുന്നിട്ടും ടൈറ്റാനിക്കിലും സെഫ്റ്റിയുടെ കാര്യത്തില്‍ ലുബ്ദത പ്രകടമായിരുന്നു. 2228 യാത്രക്കാരുള്ള കപ്പലില്‍ 1178 പേര്‍ക്ക് രക്ഷപ്പെടാനുള്ള ലൈഫ് ബോട്ട് മാത്രമാണുണ്ടായിരുന്നത്. ബ്രിട്ടീഷ് റെജിസ്റ്ററ് ചെയ്ത കപ്പലായതുകൊണ്ട് അവിടത്തെ നിയമമനുസരിച്ചുള്ള രക്ഷാസജ്ജീകരണങ്ങളേ നിര്‍മ്മാതാക്കള്‍ ടൈറ്റാനിക്കില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളു. അക്കാലത്ത് അമേരിക്കന്‍ നിയമമാണ് സ്വീകരിച്ചിര്ന്നതെങ്കില്‍ ലൈഫ് ബോട്ടുകളുടെ എണ്ണം എത്രയോ കൂടുതലായിരുന്നിരിക്കും. കൂടാതെ ആദ്യമായി ഇറക്കിയ ബോട്ടുകളില്‍ ‘വി ഐ പീ’കളായതു കാരണം ബോട്ടിന്റെ കപ്പാസിറ്റിയിലും കുറഞ്ഞായിരുന്നു ആദ്യം രക്ഷപ്പെട്ട ആള്‍ക്കാരുടെ എണ്ണം. അത്ലാന്റിക് സമുദ്രത്തി ന്റെ കൊടും തണുപ്പും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കനെത്തിയ കര്‍പാത്തിയ എന്ന കപ്പല്‍ വൈകി വന്നതും എല്ലാം കാരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ടൈറ്റാനിക്ക് നിര്‍മ്മിക്കാന്‍ മൂന്നു കൊല്ലം വേണ്ടിവന്നു. അത് കടലില്‍ മുങ്ങാന്‍ മൂന്നു മണിക്കൂറ് കൂടി വേണ്ടിവന്നില്ല! മാത്രമല്ല വെറും 705 പേരാണ് ജീവനോടെ രക്ഷപ്രാപിച്ചത് . അതില്‍ കൈക്കുഞ്ഞായിരുന്നു ഇന്നു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത മില്‍വിന.
ആ കമ്പനിയുടെ പല ലക്ഷുറി കപ്പലുകളും ഇന്നും അതേ വഴിയില്‍ യാത്ര ചെയ്യുന്നുണ്ട്.
വെനീസുകാരന്റെ കണ്ടംബെച്ച കോട്ട്
May 19, 2009കണ്ടംവെച്ച കോട്ട് – ഈ സിനിമ മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രമാണ്. തിരക്കഥയെഴുതിയത് കെ ടി മുഹമ്മദും സംവിദാനം ചെയ്തത് ടി ആര്‍ സുന്ദരവും ആണെന്നാണ് എന്റെ ഓര്‍മ്മ. എന്നാല്‍ ഞാന്‍ പറഞ്ഞുവരുന്നത് സിനിമയെപ്പറ്റിയല്ല. ആ കഥയുടെ അവസാന രംഗത്തെക്കുറിച്ചാണ്. പ്രസിദ്ധ ലോക സഞ്ചാരിയായിരുന്ന മാര്‍ക്കോപോളോവും അദ്ദേഹത്തിന്റെ അച്ഛന്‍ നിക്കോള്ളോവും അമ്മാവന്‍ മെഫ്ലൊവും പ്രയോഗിച്ച ഒര് പൊടിക്കൈ ആണെന്ന് പലരും അറിഞ്ഞെന്ന്‍ വരില്ല. ഇത് 1296-ല്‍ നടന്ന സംഭവമാണ്. മാര്‍ക്കോപോളോ ഒരു പ്രസിദ്ധ ലോക സഞ്ചാരിയാണെന്ന് അറിയാമല്ലൊ. പ്രാചീന ലോക സഞ്ചാരികളില്‍ പ്രഥമഗണനീയനാണ് അദ്ദേഹം.
24 വര്‍ഷത്തെ വിദേശവാസത്തിന് ശേഷം സ്വന്തം നാടായ വെനീസ് നാട്ടില്‍ തിരിച്ചെത്തിയ പോളോമാരെ തിരിച്ചറിയാനോ വിശ്വസിക്കാനോ സ്വന്തബന്ധങ്ങള്‍ക്കോ ഭൃത്യന്മാര്‍ക്കോ കഴിഞ്ഞില്ല. ( ഇന്ന് അമേരിക്കയിലും മറ്റും പോയി ഒന്നോ രണ്ടൊ വര്‍ഷം കഴിഞു വരുന്ന നമ്മളുടെ കുട്ടികളെത്തന്നെ മനസിലാക്കന്‍ വലിയ പ്രയാസമുണ്ടല്ലൊ ) പ്രധാന കാരണം – അത്ര മോശമായിരുന്നു അവരുടെ വേഷം. മാത്രമല്ല ഈ പ്രാകൃതന്മാര്‍ക്ക് മംഗോളിയരുടെ മുഖച്ഛായയും ഉണ്ടായിരുന്നു. വെനീസ് ഭാഷയും ശരിയായി സംസാരിക്കാന്‍ അവരെക്കൊണ്ട് കഴിഞ്ഞില്ല. 24 വര്‍ഷം കഴിഞ്ഞില്ലേ! ഇവരുടെ യാതൊരു വിവരവും അറിയാത്തതു കൊണ്ട് സ്വത്തെല്ലാം അവകാശികള്‍ സ്വന്തമാക്കിയിരുന്നു. അങ്ങിനെയുള്ള ഒരു സന്ദര്‍ഭത്തില്‍ എവനെപ്പോലെ ആരെങ്കിലും കയറി വന്ന് സ്വന്തം കൊണ്ടാടി പറ്റിച്ചേക്കുമെന്ന ധാരണയിലായിരുന്നു ബന്ധുക്കള്‍. ഇന്നും സ്ഥിതി ഇങ്ങനെയൊക്കത്തന്നെ. പോളോമാര്‍ ആലോചിച്ചു നോക്കി. എന്താണ് ഒരു പോംവഴി?
അവര്‍ ഒരു വിരുന്നിന് ഏര്‍പ്പാട് ചെയ്തു. എല്ലാ സ്വന്തക്കാരേയും ക്ഷണിച്ചു വരുത്തി. ചൈനയില്‍നിന്നും കൊണ്ടുവന്ന അതി സുന്ദരമായ വസ്ത്രങ്ങളും മറ്റും ധരിച്ച് പോളോമാര്‍ വിരുന്നിന്‍ വന്നവരെ സല്‍ക്കരിച്ചു. പാര്‍ട്ടി തീരാറായപ്പൊള്‍ അവരുടെ മുറികളിലേക്ക് തിരിച്ച് പോയി. പഴയ മുഷിഞ്ഞ കോട്ടും മറ്റും ധരിച്ച് തിരിച്ചും വന്നു. സ്വന്തക്കാരെല്ലാം അന്ധാളിച്ച് നിന്നു പോയി. തീര്‍ന്നില്ല. ഇട്ടിരിക്കുന്ന കോട്ടിന്റെ തയ്യലുകള്‍ വലിച്ച് കീറി. വിധ-വിധമായ രത്നക്കല്ലുകള്‍, റൂബിയും എമറാള്‍ഡും, ഡൈമണ്ടും സഫയറും ചുറ്റും ചിതറാന്‍ തുടങ്ങി. പിന്നത്തെ കാര്യം പറയണോ? സ്വന്തവും ബന്ധവും എല്ലാം സ്നേഹപ്രകടനങ്ങളീലൂടെ പോളോമാരെ ശ്വാസം മുട്ടിച്ചു. കണ്ടംബെച്ച കോട്ട് എങ്ങനെയുണ്ട്?
ന്യായങ്ങള്‍
April 27, 2009ശാസന കേള്‍ക്കാന്‍ ഇന്നല്ല പണ്ടും ആര്‍ക്കും ഇഷ്ടമല്ല. ആ നീരസം നീക്കി ബോധനം രസകരമാക്കാന്‍ വേണ്ടി പണ്ടത്തെ ആചാര്യന്മാര്‍ പല കൌശലങ്ങളും പ്രയോഗിച്ചിരുന്നു. അതില്‍ ഒന്നാണ് ന്യായങ്ങള്‍.
മലയാളത്തിലെ ന്യായങ്ങള്‍ അധികവും സംസ്കൃതത്തില്‍ നിന്നും വന്നിട്ടുള്ളവയാണ്. ചെന്നായും കൊക്കും, കുറുക്കനും മുന്തിരിങ്ങയും തുടങ്ങിയ കഥകള്‍ ന്യായങ്ങളുടെ ഉദാഹരണങ്ങളാണ്.
“ മണപ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി-
ട്ടിണങ്ങാഞ്ഞു ദൂരത്തെറിഞ്ഞാന്‍ കപീന്ദ്രന്‍
മണിശ്രേഷ്ഠ! മാഴ് കൊല്ല നിന്നുള്ളു
കാണ്മാന്‍ പണിപ്പെട്ടുടക്കാഞ്ഞതേ നിന്റെ ഭാഗ്യം”
ഒരു സാധനം അതിന്റെ വിലയറിയാതവന്റെ കയ്യില്‍ കിട്ടിയാലത്തെ സ്ഥിതി എന്തായിരിക്കും? അതാണ് ഇവിടെ വ്യക്തമാക്കുനത്. കുരങ്ങിന്റെ കയ്യില്‍ കിട്ടിയ രത്നം പോലെ തന്നെയാണ് വിവരം കെട്ടവന്റെ കയ്യില്‍ കിട്ടിയ വില കൂടിയ ഏത് വസ്തുവും. ഇതിനാണ് കപിമണിന്യായം എന്നു പറയുന്നത്.
നമ്മള്‍ തിരഞ്ഞെടുത്തയക്കുന്ന പ്രധിനിധികളുടെ കയ്യില്‍ ഭരണം എങ്ങിനെയുണ്ടാവും ?
കേവലം കപിമണിന്യായേനയാണെന്നു പറഞ്ഞാല്‍ തെറ്റുണ്ടോ ?
പൊട്ടിച്ചിരിയുണ്ടാക്കുന്ന ശബ്ദം!
February 25, 2009ശബ്‌ദമിശ്രണത്തിനാണല്ലോ റസൂല്‍ പൂക്കുട്ടി ഓസ്‌കര്‍ നേടിയത് . ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത് എന്നതില്‍ നാമെല്ലാം സന്തുഷ്ഠരാണ്. ഇയാന്‍ ടാപ്പ്, റിച്ചാര്‍ഡ് പ്രൈക് എന്നവര്‍ക്കൊപ്പമാണ് റസൂലിനും അവാര്‍ഡ് ലഭിച്ചത് .
ശബ്ദത്തിനെക്കുറിച്ചുള്ള ഗവേണമാണ്‍് ഞാന്‍ പറഞ്ഞ് വരുന്നത്. പ്രൊഫസര്‍ ട്റവെര്‍ കോക്സ് ശബ്ദസമ്പന്ധമായിട്ടുള്ള ഗവേഷകനാണ്. അദ്ദേഹം ഈയിടേയായി ഒരു രസകരമായ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതെന്താണന്നോ? എറ്റവും പൊട്ടിച്ചിരിയുണ്ടാക്കുന്ന ഫ്ലാറ്റുലന്‍സ് ശബ്ദം ഏതെന്ന് കണ്ടു പിടിക്കുക! (ഫ്ലാറ്റുലന്‍സ് ശബ്ദം – ഇതിന് തൊട്ട് മുന്‍പുള്ള പോസ്റ്റ് കാണുക)
‘വൂപീ കുഷിന്‍’ (whoopee cushion ) ഉപയോഗിച്ചാണ് പ്രൊഫസര്‍ ഈ ഗവേഷണം ചെയ്യാന്‍ പോകുന്നത്. വേണമെങ്കില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം!