Archive for July, 2006

ഭക്തിയും സൂക്തിയും

July 31, 2006

ശ്രീകൃഷ്ണ ഭക്തന്മാര്‍ക്ക്‌ സുപരിചിതനായ ഒരു പരമ ഭക്തനാണു പൂന്താനം നമ്പൂതിരി.  ഏകദേശം നാനൂറു വര്‍ഷങ്ങളോളമായിക്കാണും അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിട്ട്‌ . പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കൃതിയാണു അദ്ദേഹത്തിന്റെ ജ്നാനപ്പാന. അനശ്വരമായ ജീവിത യാതാര്‍ഥ്യങ്ങളെ ഇത്ര ലളിതമായി മലയാളത്തില്‍ കാഴ്ചവെച്ച വേറൊരു കാവ്യമുണ്ടോയെന്നു സംശയിക്കുന്നു! അതു കൊണ്ടാണു സരളവും അത്യന്തം അര്‍ത്ഥസമ്പന്നവുമായ പൂന്താനത്തിന്റെ വരികളോടെനിക്കിത്ര താല്‍പര്യം. യതാര്‍ഥ മലയാളഭാഷാ തേഞ്ഞു മാഞ്ഞു കൊണ്ടിരിക്കുകയാണെന്ന നഗ്നസത്യം നമ്മള്‍ മനസ്സിലാക്കന്‍ ഇനിയും എത്ര കാലം വേണ്ടിവരും ..?
സാധാരണക്കാരെ  ഹഠാതാകര്‍ഷിക്കുന്ന, ഏത്ര വലിയ തത്വങ്ങളാണു നമ്പൂതിരി ഇത്ര സരസമായി ഭക്തി മാധുര്യത്തോടുകൂടി ആ വരികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌?

ജന്മാഘോഷങ്ങള്‍ക്കിടയില്‍ അവിചാരിതമായ ഒരു ആപതതില്‍പെട്ട്‌ നഷ്ടപെട്ടുപോയ സ്വന്തം മകനെ വിചാരിച്ചു ദുഃഖിക്കുന്ന ആ പിതാവിന്ന് ശ്രീകൃഷ്ണഭക്തിയാല്‍ പകരുന്ന സാന്ത്വനം വെളിപ്പെട്‌ഉന്നത്‌ നോക്കൂ!
” ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ വേറെ വേണുമോ മക്കളായ്‌ ! ”

ഇന്നും ആരേയും വളരെ ചിന്തിപ്പിക്കുന്ന എത്രയെത്ര തത്വങ്ങളാണു നമുക്ക്‌ അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്‌ !
“കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ” എന്നു ചൊല്ലിക്കൊണ്ടു ഞാനും ആ തൃപ്പാദങ്ങളില്‍ സാഷ്ടാങ്കപ്രണാമം ചെയ്യട്ടെ.
പി കെ രാഘവന്‍

Advertisements

ഭക്തി പ്രസരണം

July 30, 2006

തിരുമലൈയിലും ഗുരുവായുരിലും ത്രിച്ചമ്മരത്തൊക്കേ സന്ദര്‍ശിക്കാനും പ്രാര്‍ത്ഥിക്കാനും സൌഭാഗ്യം കിട്ടിയ ഒരാള്‍ക്ക്‌ എങ്ങിനെയാണു ഭഗവാനില്‍ വിശ്വാസം വരാതിരിക്കുക? ഇവിടെ ചെന്നയില്‍ മഹാലിങ്കപുരം എന്ന സ്ഥലത്തു ഗുരുവായൂരപ്പന്റെയും അയ്യപ്പന്റെയും ( 2 in 1 ) ഒരു ക്ഷേത്രം ഉണ്ട്‌.അതിന്നടുത്തായി തിരുപ്പതി ബാലാജിയെ പ്രര്‍ത്ഥിക്കുവാന്‍ ടി നഗര്‍ എന്ന സ്ഥലത്തും സൌകര്യമുണ്ട്‌.
ബാലാമണിയമ്മ പാടിയതു പോലെ തന്നെ തോന്നും ഇവിടെയൊക്കെ പോയല്‍:
“ഇന്നടക്കല്‍ ഞാന്‍ നിന്നുകൊള്ളട്ടെയോ
വന്നതെങ്ങുനിന്നെന്‍നു മറന്നു ഞാന്‍”

നാരായണീയത്തിലെ ഭക്തിയുടെ ഉച്ഛഘട്ടത്തെ കാണിക്കുന്ന ഭാഗമാണു ചോടെ ഉദ്ദരിചിട്ടുള്ളത്‌.ഭക്തിസാഗരതിലെ പൊങ്ങിനില്‍ക്കുന്ന ഒരു ബ്രഹ്മാണ്ഡമായ മഞ്ഞുകട്ടിയുടെ ഒരു മുന മാത്രമാണിതെന്നു പറയാതിരിക്കന്‍ വയ്യ.
“സാന്ദ്രനന്ദാവബോധാത്മകമനുപമിതം,കാലദേശാവിധിഭ്യാം
നിര്‍മ്മുക്തം,നിത്യമുക്തം,നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം,
അസ്പഷ്ടം ദൃഷ്ടമാത്രേ,പുനരുരുപുരുഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം
തത്താവദ്ഭാതി സാക്ഷാദ്‌ ഗുരുപവനപുരേ, ഹന്ത ഭാഗ്യം ജനാനാം.”
ഇതിന്റെ പൂര്‍ണ്ണമയ അര്‍ത്ഥം വിവരിക്കാനുള്ള പാണ്ടിത്യം എനിക്കില്ല.ഏനിക്കു മനസ്സിലായതു ഞാനിവിടെ രെഖപ്പെടുത്താം.അളവറ്റ പരമാനന്ദത്തിന്റെ അനുഭവമാകുന്ന സ്വരൂപത്തോടുകൂടിയതായും നിസ്തുല്യമായും കാലദേശങ്ങള്‍ക്കതീതമായും നിത്യമുക്തി നല്‍കുന്നതായും അനേകം വേദ വാക്യങ്ങളാല്‍ പ്രകാശിക്കുന്നതായും അതേ സമയത്തു തന്നെ അവ്യക്തമായും,ഉല്‍കൃഷ്ടമായ പുരുഷാര്‍ത്ഥത്തെ പ്രദാനം ചെയ്യുന്ന രൂപത്തോടുകൂടിയതുമായ പരമാര്‍ത്ഥ വസ്തുവായും വിരാജിക്കുന്ന ബ്രഹ്മം ഏതൊന്നോ അതാണു സാക്ഷാല്‍ ഗുരുവായൂര്‍ മഹാക്ഷേത്രത്തില്‍ എല്ലാവര്‍ക്കും കാണാവുന്നതായി വിജയിച്ചരുളുന്നത്‌.

മുളയിലെ നുള്ളി

July 28, 2006

ആറാം ക്ലാസാണു.അടുത്തതു ഡ്രായിംഗ്‌ പിരിഡാണു. ഏകദേശം മുക്കാല്‍ മണിക്കുറോളം കാണും. കൃഷ്ണന്‍ മാഷ്‌ എപ്പോളും പോലെ കയ്യില്‍ ചൂരലുമായി ക്ലാസ്സില്‍ വന്നു. ചൂരല്‍ വടി മേശപ്പുറത്തു വെച്ചു.ബ്ലാക്ബോര്‍ഡില്‍ ഒരു കാക്കയുടെ ചിത്രം വരഞ്ഞു. എല്ലരോടും അതുപോലെ ഡ്രായിംഗ്‌ പേപ്പറില്‍ വരയാന്‍ പറഞ്ഞ്‌ മാഷു അല്‍പം മയങ്ങി.
ആദ്യം തന്നെ ഞാനാണു കാക്കയുടെ ചിത്രവുമായി മാഷിന്റടുത്തേക്കു പോയതു. മയക്കച്ചുവയോടെ എന്റെ കയ്യില്‍ നിന്നും ഞാന്‍ വരച്ച ചിത്രം വാങ്ങി. മനസില്‍ ഞാനെന്ന ചിത്രകാരന്‍ സ്വയം അഭിമാനിച്ചു. ഉഗ്രന്‍ കാക്ക! ഇതാ ഞാനും ഒരു കുട്ടിചിത്രകാരന്‍ എന്ന പേരു വങ്ങാന്‍ പോകുന്നു. സന്തോഷത്താല്‍ ഞാന്‍ നില്‍ക്കാന്‍ കഷ്ടപ്പെട്ടു.

ചിത്രം കണ്ട മാത്രയില്‍ മുഖം ചുവന്നു കണ്ണൂരുട്ടി എന്നെയും എന്റെ കാക്കയെയും മാറീ മാറി നോക്കി! ഞാന്‍ ഭസ്മമായിപ്പോകുന്നതു പോലെ തോന്നി.മേശപ്പുറത്തു വെച്ച്‌ ചൂരല്‍ വടി കയ്യിലെടുത്തുക്കൊണ്ടു ഗര്‍ജിച്ചു. മേശപ്പുറത്തു രണ്ടടി…..! കണ്ണിറുക്കിയടച്ചു സ്തമ്പിച്ചു നിന്ന എന്നെ നോക്കി വീണ്ടും വീണ്ടും ഗര്‍ജനം.

“സത്യം പറ. ഇത്‌ പഴയതില്‍ നിന്നും കോപ്പിയടിച്ചതല്ലെ ?”
ഒന്നും മിണ്ടിയില്ല. വീണ്ടൂം വീണ്ടും അതേ ചോദ്യം… ശക്തി സംഭരിച്ചു തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു ,
” ഞാനിപ്പോള്‍ ഇതെ ബോഡേല്‍ നോക്കി വരഞ്ഞതാ ”
” ഉം.. ഞാനിതെത്ര കണ്ടതാ…എന്റെ മുന്നില്‍ ഇവിടെ ഇരുന്നു വേറെ പേപ്പറില്‍ വരാ….”
വിറയുന്ന കൈകളോടെ വരഞ്ഞു ഞാനും ആ അണ്ടന്‍ കാക്കയെ..!
ബെല്ലടിച്ചു. ഒന്നും സംഭവിക്കാത മട്ടില്‍ കൃഷ്ണന്‍ മാഷ്‌ ചൂരല്‍ വടിയുമായി യാത്ര തുടര്‍ന്നൂ….!

പി കെ രാഘവന്‍

ഭ്രാമരീമിത്രത്വം

July 27, 2006

ഈ മാസമാണല്ലോ അധ്യത്മരാമായണം വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യറുള്ളത്‌.
എത്ര കാലമായി രാമായണത്തെപറ്റി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌? എന്നിരുന്നാലും കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ ഇന്നും വിഷാദമൂകനായിപ്പോകുന്ന ഒരു ചില വരികള്‍ രാമായണത്തിലുണ്ട്‌. നിങ്ങളും അത്‌വായിച്ചുകാണും.

“ഗോമൂത്രയാവകം ഭുക്ത്വാ ഭ്രാതരം വല്‍കലംബരം
മഹാകാരുണികൊ തപ്യജ്ജടിലം സ്തണ്ടിലേശയം”
(ഗോമൂത്രത്തില്‍ പാകം ചെയ്ത കിഴങ്ങ്‌ ഭക്ഷിച്ചും മരത്തോല്‍ കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ചും ദര്‍ഭപുല്ലു കൊണ്ടുള്ള പായയില്‍ കിടന്നുമൊക്കെയാണു തന്റെ അനുജന്‍ ഭരതന്‍ രാജ്യഭരണം നടത്തുന്നതെന്ന വിവരം വനവാസത്തിനു പോയ ശ്രീരാമന്‍ അറിയുന്ന ഭാഗമണിത്‌)
സഹോദര സ്നേഹം എന്താണെന്നു പലരും മറന്നു പോകുന്ന കാലമാണിത്‌. ഭ്രാമരീമിത്രത്വമാണല്ലോ ഇന്നുള്ളത്‌!
ഭരതന്റെ രാമ ഭക്തിക്കു മുന്നില്‍ എന്റെ സാഷ്ടാങ്ക പ്രണാമം..!
പി കെ രാഘവന്‍

ദ്രോണാചര്യര്‍

July 27, 2006

ഭരദ്വജ പുത്രരേ പരശുവിന്‍ ശിഷ്യരേ
ധനുര്‍വേദ ശിഖരമേ ആചാര്യാ ദ്രോണരേ
നരാനയ്‌ജനിച്ചപിന്‍ ഗുരുവായ്‌ ജ്വലിച്ച്കിട്ടും
യുത്ധഭൂമിയില്‍ നിങ്ങള്‍ പണത്തില്‍പാശം കൊണ്ടോ?
ശിഷ്യനര്‍ജുനന്‍ തന്റെ പ്രീയനായിരുന്നിട്ടും
ഉതിര്‍ത്തൂ ഭാണങ്ങളേ ശത്രുവിന്‍ പട പോലേ
ധര്‍മമില്ലിതെന്നിട്ടുമെതിര്‍ത്തൂ പാണ്ഡവരെ
കര്‍മധര്‍മ്മള്‍ക്കായി കൌരവന്മാരോടൊപ്പം ചേര്‍ന്ന്
മിത്രനാം ധ്രുപദന്റെ സാമ്രാജ്യം തകര്‍ത്തതിന്‍
വിപത്തും വിദ്വേഷവുമവിവേകമല്ല്ലെന്നുണ്ടോ?
ധൃഷ്ടധ്യുന്മന്‍ തന്‍ ചെയ്യലില്‍കാട്ടിയ വീര കൃത്‌യം
അര്‍ഹിക്കുന്നുണ്ടോ മഹാമേുരുവേ ഖേദിക്കുന്നു!
എകലവ്യനെത്തന്റെ ശിഷ്യനായ്‌മറുത്തിട്ടും
അംഗുഷ്ടം ദക്ഷിണയായ്‌ കല്‍പിച്ചതെന്തു ന്യായം?
ആശിക്ഷിതനവന്‍ ബാലന്‍ ഗുരുവിന്‍ കല്‍പനപോല്‍
തുണ്ടിച്ചൂ പെരുവിരല്‍,അര്‍പ്പിച്ചു സന്തുഷ്ടനായ്‌.
കാട്ടാളനവന്‍ ത്യാഗം കാട്ടുന്ന ഗുരുഭക്തി
കേള്‍കില്ലേ ഗുരുനാഥാ ധര്‍മ്മഞ്ജന്‍ ധര്‍മ്മഘ്നത്തെ!
പി കെ രാഘവന്‍

അങ്കണതൈമാവില്‍ നിന്ന്..

July 24, 2006

ആ തേന്‍മാവിന്‍ തൈ നട്ടിട്ട്‌ കഷ്ടിച്ചു ഒരു വര്‍ഷമായതെയുള്ളൂ.

അത്‌ പുഷ്പിണിയായി നില്‍കുന്നു ! മുട്ടോളം പൊക്കമേയുള്ളു ! നാലഞ്ചു പൂക്കുലകള്‍ !  വീട്ടുകാരെയും നാട്ടുകാരെയും വഴി പോക്കരെയും എല്ലാരെയും വിളിച്ചു കാണിച്ചു കൊണ്ട്‌ എന്റെ സന്തോഷം വെളിപ്പെടുത്തി.
“ഓ ..ഇതിനു മുന്‍പു കാണതതാണോ ?”

“അല്ല. അന്നൊക്കെ മറ്റുള്ളവരു നട്ടു വളര്‍ത്തിയ മാവിലാണു പൂക്കൊല കണ്ടിട്ടുള്ളത്‌. ഇന്നങ്ങനെയല്ല . ഇത്‌ ഞാന്‍ തന്നെ നട്ടുവളര്‍തിയതാ.”
സ്വാഭിമാനം തല പൊക്കി, അല്‍പം അഹങ്കാരത്തോടെ തന്നെ.
“നാലഞ്ചു വര്‍ഷം കഴീന്നത്‌ വരെ ആ പൂക്കളെല്ലം പൊട്ടിച്ചുകളയണം. ഇല്ലെപ്പിന്നെ മരും വളരൂല്ല കായ്കുന്നതും കൊറീം” അസൂയാലുവായ ഇവന്മാരുടെയൊക്കെ ഉപദേശം !
അങ്ങിനെ മനസില്ലാ മനസോടെ പൂക്കുല പൊട്ടിച്ചു പൊട്ടിച്ചു വര്‍ഷങ്ങള്‍ നാലഞ്ച്‌ കടന്നു പോയ്‌.
വീട്ടിന്റെ മുറ്റം എന്നു പറയാനുള്ളത്‌ ആകെ ആ തൈമാവു വെച്ച സ്ഥലമാണു. ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചു യുവത്വം തുളുമ്പുന്ന ആ റുമാനിയാ-ക്കാരി ഇത്തവണയും പുഷ്പിണിയായി. പിഞ്ച്‌ കായ്കളും പൂക്കളുമായി പൂത്തു നില്‍ക്കുന്ന ആ മനോഹരമായ കഴ്ച… പ്രകൃതീദേവിയുടെ സൃഷ്ടിസ്തിതിസംഹാര മാഹത്മ്യത്തെ കാഴ്ച വെച്ചു. പതിയെ പതിയെ ഭാരിച്ച കായ്കളൂടെ ചുമടുമായി അവള്‍ വളരെ കഷ്ടപ്പെടുന്നതായി തോന്നി.
“വരുന്നോരുടെം പോകുന്നോരുടെം കണ്ണു മാവിന്മേലാ . ഏതോ ആദ്യമായി മാങ്ങ കാണുന്നതു പോലെ! എന്നേക്കൊണ്ടിതും നോക്കിയിരിക്കാന്‍ പറ്റുല്ല.” ഗൃഹലക്ഷ്മിയുടെ പരിവേദനം.
“ഇനി വൈകിക്കണ്ട ഇ വരുന്ന ഞായറഴ്ച തന്നെ എല്ലാം പറിച്ചു പഴുക്കാന്‍ വെക്കാം.”
“ഇത്രപ്പാട്‌ മാമ്പഴം എങ്ങിനെ നാലു പേര്‍ തിന്നു തീര്‍ക്കും?”
“വലിയതെല്ലാം പഴുക്കാന്‍ വെക്ക്‌. കുറച്ചു അച്ചാറാക്കാം. കുറച്ചു ‘പാന*’ ഉണ്ടാക്കാം. ഒന്നു രണ്ടു മാങ്ങ അപ്പറൂം ഇപ്പറൂം കൊടുത്താല്‍ അതങ്ങു തീരും”
“മാര്‍കെറ്റില്‍ വരുന്ന മാമ്പഴം calcium carbideല്‍ വെച്ചാ പഴുപ്പിക്കുന്നത്‌.  ഇതെ ശരിയായി വയ്കോലില്‍ പൊതിഞ്ഞു വെച്ചു അതിനിടയില്‍ വേപ്പിലയും വെച്ച്‌ വേണം പഴുക്കാന്‍ വെക്കാന്‍.”
അലഞ്ഞു തിരിഞ്ഞു എല്ലം എര്‍പ്പാടു ചെയ്തു. നാക്കില്‍ വെള്ളമൂറ്റിക്കൊണ്ടു ഒരു ദിവസം കടത്തി.
ഇന്നു ശനിയാഴ്ച. Half a day കഴിഞ്ഞു വന്നു വീട്ടില്‍ കയറിയതേയുള്ളു. കറുത്തിരുണ്ട മേഘങ്ങള്‍ ആകാശത്തില്‍ തിങ്ങിക്കൂടാന്‍ തുടങ്ങി. ചെറുതായി ഇടി ശബ്ദം…  തുടര്‍ന്നൊരു മഴച്ചാറല്‍. പെട്ടെന്നു അന്തരീക്ഷമാകെ മാറി. വാതിലും ജനലും പട പട അടയുന്നു… വൈദ്യുതി നിലച്ചു … വീട്ടിനു മോളിലുള്ള പ്ലാസ്റ്റിക്‌ ടാങ്ക്‌ അടുത്ത മൈതാനത്തില്‍ പറന്നു വീണു!  അഴയില്‍ ആറാനിട്ട തുണി HT കമ്പി മേലെ… എല്ലാരും പേടിച്ചോടി വീട്ടിനുള്ളില്‍ കയറി അടച്ചുമൂടി ഭദ്രമായി കൂടി.
പത്തു പതിനഞ്ചു നിമിഷം പോയ്കാണും എല്ലാം നിശ്ശബ്ദമായി നിശ്ചലമായതു പോലെ തോന്നി. വെളിയിലിറങ്ങി. ആദ്യം കണ്ടത്‌ എന്റെ റുമാനിയ വെറും Y എന്ന ഇംഗ്ലീഷ്‌ അക്ഷരം പോലെ ഒറ്റ തടിയായി നില്‍ക്കുന്ന ദയനീയ കഴ്ചയാണു!  എന്റെ കണ്ണില്‍നിന്നും അടര്‍ന്നൂ ചുടു ചൂടായ്‌ കണ്ണീര്‍തുള്ളികള്‍…!
 

by പി കെ രാഘവന്‍

ടിന്നിറ്റസ്‌Tinnitus *

July 21, 2006

എന്റെ അച്ഛന്‍ ഒരു ആത്മാര്‍ത്ഥ ഈശ്വര ഭക്തനായിരുന്നു.പ്രഭാതം വിടരും മുന്‍പു എഴുന്നേറ്റ്‌ ജോലിക്കു പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത്‌ ഈശ്വര നാമങ്ങളും കീര്‍ത്തനങ്ങളും ഉരുവിട്ടുകൊണ്ടായിരിക്കും.പല ഭക്തി ഗീതങ്ങളും ശ്ലോകങ്ങളും ഒക്കെ പാടിക്കൊണ്ടു നേരം വെളുക്കുന്നതിന്മുന്‍പു അഞ്ചാറു നാഴികക്കപ്പുറമുള്ള Textiles Millല്‍ എത്തിയിരിക്കും.കുട്ടികളായ നമ്മള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടാവും.

കഴുതക്കെന്തറിയും കര്‍പ്പൂര വാസനയെപറ്റി എന്ന മട്ടിലായിരുന്നു നമ്മള്‍. അന്നപൂര്‍ണ്ണേസ്വരീസ്ത്രോത്രവും ദേവിമാഹാത്മ്യത്തിലെയും ജ്നാനപ്പാനയിലേയും മറ്റും ശ്ലോകങ്ങള്‍ കേള്‍ക്കാന്‍ ഇപ്പോള്‍ താനെ ആഗ്രഹിച്ചുപോകുന്നു!ആച്ഛന്‍ ഇന്നു ജീവിച്ചിരിപ്പില്ലങ്കിലും ആ കീര്‍തനങ്ങളുടെയും ശ്ലോകങ്ങുലുടെയും പ്രതിധ്വനി ഇന്നും എന്റെ ചെവിക്കുള്ളില്‍ ടിന്നിറ്റസ്‌ (Tinnitus) ശബ്ദമായി മുഴങ്ങുന്നുണ്ടെന്നുള്ളതാണു പരമാര്‍ത്ഥം!

Kindly note *
Tinnitus is a peculiar problem faced by the people suffering from hearing loss.It can also be a prelude to a impending deafness .The symptoms are that you start hearing continous humming or exploding ,blasting or siren type noice from no where….
Only for general information.Kindly consult an ENT specialist if you have any Tinnitus problem.

By Raghavan P K

എന്റെ പ്രാര്‍ത്ഥന

July 20, 2006

എന്റെ പ്രാര്‍ത്ഥന
Sri Krishna Paramathma
“കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ” എന്ന ഇരയിമ്മന്‍ തമ്പിയുടെ പദങ്ങളിലൂടെ ഞാനും എന്റെ വേദനകളെല്ലാം ആ തൃപ്പാദത്തില്‍ സമര്‍പ്പിച്ചിട്ടു കാത്തുനില്‍ക്കുകയാണു.ശ്രീകൃഷ്ണനു കുചേലരുടെ കല്ലും നെല്ലും നിറഞ്ഞ അവല്‍പ്പൊതിയെന്നപോലെയാണു എന്റെ ഈ പ്രാര്‍ത്ഥനാ വരികള്‍.

തിരുമലൈ തിരുപ്പതി വെങ്കിടേശാ,
ഗുരുവായുരപ്പാ ശ്രീ നാരായണാ…
തൃച്ചമ്മരേശാ നാവാമുകുന്ദാ,
തിരുവാര്‍പ്പിങ്കല്‍ പരമാത്മാ
അമ്പലപ്പുഴ ശ്രീ കൃഷ്ണാ…
കടലായിനാഥാ ഹരികൃഷ്ണാ
 
വിടരൂ നിത്യം കമലദളമ്പോല്‍
പകരൂ മനസില്‍ നിന്തിരുനാമം
കൃഷ്ണ കൃഷ്ണ ശ്രീ കൃഷ്ണാ
ഗോകുലബാലാ ഹരികൃഷ്ണാ… !

പി കെ രാഘവന്‍(by P K Raghavan)