അങ്കണതൈമാവില്‍ നിന്ന്..

ആ തേന്‍മാവിന്‍ തൈ നട്ടിട്ട്‌ കഷ്ടിച്ചു ഒരു വര്‍ഷമായതെയുള്ളൂ.

അത്‌ പുഷ്പിണിയായി നില്‍കുന്നു ! മുട്ടോളം പൊക്കമേയുള്ളു ! നാലഞ്ചു പൂക്കുലകള്‍ !  വീട്ടുകാരെയും നാട്ടുകാരെയും വഴി പോക്കരെയും എല്ലാരെയും വിളിച്ചു കാണിച്ചു കൊണ്ട്‌ എന്റെ സന്തോഷം വെളിപ്പെടുത്തി.
“ഓ ..ഇതിനു മുന്‍പു കാണതതാണോ ?”

“അല്ല. അന്നൊക്കെ മറ്റുള്ളവരു നട്ടു വളര്‍ത്തിയ മാവിലാണു പൂക്കൊല കണ്ടിട്ടുള്ളത്‌. ഇന്നങ്ങനെയല്ല . ഇത്‌ ഞാന്‍ തന്നെ നട്ടുവളര്‍തിയതാ.”
സ്വാഭിമാനം തല പൊക്കി, അല്‍പം അഹങ്കാരത്തോടെ തന്നെ.
“നാലഞ്ചു വര്‍ഷം കഴീന്നത്‌ വരെ ആ പൂക്കളെല്ലം പൊട്ടിച്ചുകളയണം. ഇല്ലെപ്പിന്നെ മരും വളരൂല്ല കായ്കുന്നതും കൊറീം” അസൂയാലുവായ ഇവന്മാരുടെയൊക്കെ ഉപദേശം !
അങ്ങിനെ മനസില്ലാ മനസോടെ പൂക്കുല പൊട്ടിച്ചു പൊട്ടിച്ചു വര്‍ഷങ്ങള്‍ നാലഞ്ച്‌ കടന്നു പോയ്‌.
വീട്ടിന്റെ മുറ്റം എന്നു പറയാനുള്ളത്‌ ആകെ ആ തൈമാവു വെച്ച സ്ഥലമാണു. ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചു യുവത്വം തുളുമ്പുന്ന ആ റുമാനിയാ-ക്കാരി ഇത്തവണയും പുഷ്പിണിയായി. പിഞ്ച്‌ കായ്കളും പൂക്കളുമായി പൂത്തു നില്‍ക്കുന്ന ആ മനോഹരമായ കഴ്ച… പ്രകൃതീദേവിയുടെ സൃഷ്ടിസ്തിതിസംഹാര മാഹത്മ്യത്തെ കാഴ്ച വെച്ചു. പതിയെ പതിയെ ഭാരിച്ച കായ്കളൂടെ ചുമടുമായി അവള്‍ വളരെ കഷ്ടപ്പെടുന്നതായി തോന്നി.
“വരുന്നോരുടെം പോകുന്നോരുടെം കണ്ണു മാവിന്മേലാ . ഏതോ ആദ്യമായി മാങ്ങ കാണുന്നതു പോലെ! എന്നേക്കൊണ്ടിതും നോക്കിയിരിക്കാന്‍ പറ്റുല്ല.” ഗൃഹലക്ഷ്മിയുടെ പരിവേദനം.
“ഇനി വൈകിക്കണ്ട ഇ വരുന്ന ഞായറഴ്ച തന്നെ എല്ലാം പറിച്ചു പഴുക്കാന്‍ വെക്കാം.”
“ഇത്രപ്പാട്‌ മാമ്പഴം എങ്ങിനെ നാലു പേര്‍ തിന്നു തീര്‍ക്കും?”
“വലിയതെല്ലാം പഴുക്കാന്‍ വെക്ക്‌. കുറച്ചു അച്ചാറാക്കാം. കുറച്ചു ‘പാന*’ ഉണ്ടാക്കാം. ഒന്നു രണ്ടു മാങ്ങ അപ്പറൂം ഇപ്പറൂം കൊടുത്താല്‍ അതങ്ങു തീരും”
“മാര്‍കെറ്റില്‍ വരുന്ന മാമ്പഴം calcium carbideല്‍ വെച്ചാ പഴുപ്പിക്കുന്നത്‌.  ഇതെ ശരിയായി വയ്കോലില്‍ പൊതിഞ്ഞു വെച്ചു അതിനിടയില്‍ വേപ്പിലയും വെച്ച്‌ വേണം പഴുക്കാന്‍ വെക്കാന്‍.”
അലഞ്ഞു തിരിഞ്ഞു എല്ലം എര്‍പ്പാടു ചെയ്തു. നാക്കില്‍ വെള്ളമൂറ്റിക്കൊണ്ടു ഒരു ദിവസം കടത്തി.
ഇന്നു ശനിയാഴ്ച. Half a day കഴിഞ്ഞു വന്നു വീട്ടില്‍ കയറിയതേയുള്ളു. കറുത്തിരുണ്ട മേഘങ്ങള്‍ ആകാശത്തില്‍ തിങ്ങിക്കൂടാന്‍ തുടങ്ങി. ചെറുതായി ഇടി ശബ്ദം…  തുടര്‍ന്നൊരു മഴച്ചാറല്‍. പെട്ടെന്നു അന്തരീക്ഷമാകെ മാറി. വാതിലും ജനലും പട പട അടയുന്നു… വൈദ്യുതി നിലച്ചു … വീട്ടിനു മോളിലുള്ള പ്ലാസ്റ്റിക്‌ ടാങ്ക്‌ അടുത്ത മൈതാനത്തില്‍ പറന്നു വീണു!  അഴയില്‍ ആറാനിട്ട തുണി HT കമ്പി മേലെ… എല്ലാരും പേടിച്ചോടി വീട്ടിനുള്ളില്‍ കയറി അടച്ചുമൂടി ഭദ്രമായി കൂടി.
പത്തു പതിനഞ്ചു നിമിഷം പോയ്കാണും എല്ലാം നിശ്ശബ്ദമായി നിശ്ചലമായതു പോലെ തോന്നി. വെളിയിലിറങ്ങി. ആദ്യം കണ്ടത്‌ എന്റെ റുമാനിയ വെറും Y എന്ന ഇംഗ്ലീഷ്‌ അക്ഷരം പോലെ ഒറ്റ തടിയായി നില്‍ക്കുന്ന ദയനീയ കഴ്ചയാണു!  എന്റെ കണ്ണില്‍നിന്നും അടര്‍ന്നൂ ചുടു ചൂടായ്‌ കണ്ണീര്‍തുള്ളികള്‍…!
 

by പി കെ രാഘവന്‍

Advertisements

4 Responses to “അങ്കണതൈമാവില്‍ നിന്ന്..”

 1. സിബു Says:

  രസമുണ്ട് വായിക്കാന്‍.

  Punctuations-ന് ശേഷം ഒരു space ഇട്ടാല്‍ അലൈന്മെന്റൊക്കെ ശരിയായി വരും. അല്ലെങ്കിലാണ് ഓരോ വാക്കിനു ശേഷവും വലിയ പുറമ്പോക്കൊക്കെ. പിന്നെ, double quote-ന് പകരം എന്താണ് ‘/‘ ഉപയോഗിച്ചിരിക്കുന്നത്‌?

 2. Raghavan P K Says:

  Thank you for the appreciation and suggestions.

 3. Rakhesh Says:

  Really talented. Reached here from Orkut. Feels O Henry in Malayalam.

 4. azhikodan Says:

  ഈ ബ്ലോഗില്‍ ‍ രാഖേഷ് രേഖപ്പെടുത്തിയ കമന്റിനു് നന്ദി. ഇതു
  മലയാളം ബ്ലോഗില്‍ ( ബ്ലോഗിനെ ‘ബൂലോഗം ‘എന്നാണു മലയാളീകരിച്ചിരിക്കുന്നത്) ഒരു തരി മണല്‍ മത്രമാണു!
  പി കെ രാഘവന്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: