കമ്മോഡരും കറുപ്പയ്യനും

കമ്മോഡരും കറുപ്പയ്യനും

അര്‍ദ്ധരാത്രിയാവാറായ്‌. ക്ലബ്ബില്‍നിന്നും വന്നയുടനേ നേരെ ശയനമുറിയിലേക്കാണു പോയത്‌ കമ്മോഡര്‍ കന്തസാമി. കട്ടബ്രഹ്മചാരിയാണു കമ്മോഡര്‍.

പരിചാരകന്‍ കറുപ്പയ്യന്‍ ഡൈനിംഗ്‌ ടേബിളിനടുത്ത്‌ തന്നെ കാത്തിരിപ്പുണ്ട്‌. പതിവു പോലെ രണ്ടു വരണ്ട ചപ്പാത്തിയും വേവിച്ച കുറച്ചു സബ്ജിയും ഒരു ഗ്ലാസ്‌ ഓ-ട്‌-സും വെച്ചു കാത്ത്‌ നില്‍ക്കുകയാണു.
” എന്താണാവോ ഇന്നു പറ്റിയത്‌ ..!. ഏപ്പോഴും പോലെ തന്നെയാണു ഇന്നും ക്ലബ്ബിലോട്ടു പോയത്‌. ഏപ്പോഴും ഇതൊക്ക കഴിച്ചിട്ടാണല്ലോ ഉറങ്ങാന്‍ പോവ്വാ. ഇന്നെന്തെ. ഏനിക്കും വിശക്കുന്നൂ …? ”

ഒരു ഭ്രിത്യനാണങ്കിലും ഞാന്‍ ഇവിടെ അദ്ദേഹത്തിന്റെ മകനേപ്പോലെയാണു കഴിയുന്നത്‌. അനാഥനായ എന്നെ വളര്‍ത്തി ഇത്രത്തോളം ആളാക്കിയത്‌ അയ്യാ ആണു. ഇന്നു കാലത്തു കൂടെ ഞാന്‍ കല്യണം കഴിക്കാന്‍ സമ്മതിക്കാത്തതെന്താണെന്നതിനെ പറ്റിയാ ചര്‍ച്ച.

ബെഡ്‌ റൂമില്‍ പോയി നോക്കി. നല്ല ഉറക്കമാ. കാലിലെ ഷൂസ്‌ അഴിച്ചു മാറ്റി എല്ലം നെരയാക്കി കമ്പിളി പുതപ്പെടുത്തു മേലോട്ട്‌ കയാറ്റി. പോക്കെറ്റ്‌ ബള്‍ജായിരിക്കുന്നു. തപ്പി നോക്കി. Asthmaക്കാരുപയോഗിക്കുന്ന Inhalerആണു. അതേപോലെ ഇനിയുമൊന്ന് ഇരിപ്പുണ്ട്‌. ഓ.. അതു കൈത്തോക്കാണു. രണ്ടൂമെടുത്ത്‌ തലയണക്കടിയില്‍ വെച്ചു. ഫാന്‍ സ്പീഡ്‌ കുറച്ച്‌ വെച്ചു. ഭക്ഷണം കഴിച്ച്‌ ഞാന്‍ ഉറങ്ങാന്‍ കിടന്നു. പതിവ്‌ പോലെയല്ലങ്കില്‍ ഉറക്കം വരാന്‍ പ്രയാസമാ. നല്ല കാര്യങ്ങളോര്‍തു ഉറങ്ങാം. ഉച്ച്ക്കു അയ്യാ പറഞ്ഞ തമാശ മനസ്സില്‍ തെളിഞ്ഞു.

പോകുന്ന വഴിയിലാണു  ബീംസിങ്ങിന്റെ ക്വാട്ടേര്‍സ്‌. Beant Singh, B. A. എന്ന ബോഡ്‌ മാറ്റി Beant Singh ,M. A. എന്നുള്ള ബോഡ്‌ വെച്ചിരുന്നു. ഈയ്യിടേ തിരിച്ചും Beant Singh ,B. A. എന്നു എഴുതി വെച്ചിരിക്കുന്ന്..! ഇതു പറഞ്ഞു വല്ലാത്ത ഒരു ചിരി. ഞാന്‍ സംഗതി മനസ്സിലാക്കാതെ കൂടെ ചിരിച്ചു.

“വിഡ്ഡീ, നീ എന്താ ചിരിച്ചേ? ”

“അയ്യാ ചിരിച്ചൂ, ഞാനും ചിരിച്ചു !”

“ശരിയയ റ്റ്യൂബ്‌ ലൈറ്റ്‌ …!”

“ഓ.. ഇപ്പോ മനസ്സിലായി !”

“എന്തു…? ”

” M . A. പഠിച്ചാ പിന്നെ എങ്ങനാ തിരിച്ചും B. A. ക്കാരനാവുന്നേ ”

“ആയല്ലോ..!… സര്‍ദാര്‍ജി പറഞ്ഞൂ ..അവളും ഓടിപ്പോയെന്നു. അതോണ്ടാ Bachelor Again ബോഡ്‌ വെച്ചതത്രേ.” അറിയാതെ ചിരിച്ചു പോയി.

പെട്ടെന്നൊരു വെടി ശബ്ദം. അയ്യാ റൂമിലേക്ക്‌ ഞാന്‍ ഓടി. ഞാന്‍ ഞെട്ടിവിറച്ചു. വായില്‍ കൈത്തോക്ക്‌, തല രക്തത്തില്‍ കിടക്കുന്നു. ആവസാന വാക്കെന്നോണം എന്നോടായി ..” മാറിപ്പോ..യ്‌….!” എല്ലാം നൊടിയിടക്കുള്ളില്‍ തീര്‍ന്നു.

താഴെ വീണുക്കിടക്കുന്ന Asthma Inhaler*റും കമ്മോഡര്‍ കയ്യിലുള്ള Revolverറും കറുപ്പയ്യന്‍ മാറി മാറി നോക്കി സ്തമ്പിച്ചു നിന്നു !

Advertisements

2 Responses to “കമ്മോഡരും കറുപ്പയ്യനും”

  1. Rakhesh Says:

    Again, O Henry is back in Malayalam. Really nice. Wait for more, keep it coming!

  2. azhikodan Says:

    രാഖേഷ്,

    ഈ ബ്ലോഗ് സന്ദര്‍‍ശിച്ചതിന്ന് നിങള്‍ക്കു നന്ദി.

    പി കെ രാഘവന്‍‍ 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: