ശിവ.. ശിവ..

   തണുപ്പു കാലം. നല്ല ഉറക്കം. അതിരാവിലെ നാലുമണി കഴിഞ്ഞു കാണും. എങ്ങുനിന്നോ നേരിയ മണി ശബ്ദം കേള്‍ക്കുന്നു. കുട്ടിമോള്‍ ഉണര്‍ന്നു.കിടന്നുകൊണ്ടുതന്നെ ജനല്‍ വഴി വെളിയിലോട്ട്‌ നോക്കി. കൂനാക്കൂരിരുട്ട്‌ ..!
  യക്ഷിക്കഥ ഒന്നു കേട്ടിട്ട്‌ കുറച്ചു ദിവസായി.അതിനു ശേഷം രാത്രി എന്ത്‌ ശബ്ദം കേട്ടാലും പേടിയാ കുട്ടിമോള്‍ക്ക്‌. വിശാലമായ പറമ്പിനു നടുവിലായിട്ടാ വീട്‌. വരുന്ന വഴി ചിറൂമ്പ ഭഗവതിയുടെ കാവും ഉപയോഗശൂന്യമായിക്കിടക്കുന്ന പൊട്ടക്കിണറും. നട്ടുച്ചക്കും പാതിരാത്രിയുമൊക്കെ പ്രേതങ്ങള്‍ വിളയാടുന്ന സ്ഥലം. അതു കടന്നു വരുമ്പോള്‍ പിടികൂടിയ പേടി വേറേയും.

മണി ശബ്ദം കൂടി വരുന്നുണ്ടോ … ?  ഹൃദയം  ചെണ്ട കൊട്ടുന്നു, കൈകള്‍ ഇലത്താളമടിക്കുന്നൂ വായയില്‍നിന്നും അച്ഛാ… അച്ച.. ഒച്ച..ച്ചാ… എന്നീ ഭയസ്വരാരാഗങ്ങള്‍ …അച്ഛനുണ്ടോ വിളി കേള്‍ക്കുന്നൂ ! അച്ഛന്‍ പുതച്ച കമ്പിളി വലിച്ചെടുത്ത്‌ അതിനുള്ളില്‍ക്കൂടാന്‍ ശ്രമിച്ചു.  

കുട്ടീടെ ഞരങലും മൂളലും കേട്ട്‌ അമ്മ എഴുന്നേറ്റ്‌ വന്നു. കൈ പിടിച്ചുകൊണ്ട്‌ ചോദിച്ചു
  “എന്താ മോളേ ?”
  “ഒച്ച..ച്ചാ…മണിയടീ..ഒച്ചാ.. ”
  “മോള്‍ ഉറങ്ങിക്കോ.. അമ്മ നോക്കീട്ട്‌  വരാം.”
  “എനിക്കു പേടിയാവ്ന്‍ ഞാനും വരാം.”  അമ്മയേ ഒട്ടിപ്പിടിച്ചുക്കൊണ്ട്‌ മോളും പിന്നാലേ… നടന്നു.
 

  പൂജാ മുറിയിലെ തൂക്കുവിളക്കില്‍  അമ്മ ഒരു തിരി കൊളുത്തി. ശിവ..  ശിവ..  നാമം ചൊല്ലിക്കൊണ്ടു അമ്മ വാതില്‍ തുറന്നു. ഭയങ്കരമായ മണിശബ്ദം മുറ്റത്തെത്താറായി. അമ്മ ഒരു പാത്രം നിറയെ അരിയെടുത്തു അതില്‍ കുറച്ചു   നാണയങ്ങളുമിട്ടു  പ്‌ഉറത്തെ ഇറവാരത്തില്‍ വന്നു നിന്നു.
  ഒരു ഭീകര രൂപം അടുത്തേക്കു വരുന്നു.. .  അമ്മയുടെ പിന്നില്‍നിന്നും ഒളിഞ്ഞു നോക്കി. മണിയടി മുറുകി. അമ്മയുടേ ശിവ ശിവ എന്ന നാമം… ഇതു പരമശിവന്‍ ദൈവം തന്നെ..! പൂജാമുറിയിലെ ഫോട്ടോവിലുള്ള അതേ രൂപം. തലയില്‍  ജട,  കഴുത്തില്‍ രുദ്രാക്ഷ മാലകള്‍ കയ്യില്‍ ചുവന്ന പട്ടുതുണി പൊതിഞ്ഞ ഒരു തലയോട്ടിന്‍പാത്രം. മുറ്റത്തെ തുളസിത്തറക്കു പ്രദക്ഷിണം ചെയ്യുന്നു. ഓരോ ചുറ്റിലും പാത്രം അമ്മയുടെ നെരേ നീട്ടുന്നു.അമ്മ അരിയും നാണയവും ഭയഭക്തിയോടെ അതിലോട്ടു പകരുന്നു. ഒരു നുള്ള്‌ തുമ്പപൂവ്‌ കിരീടത്തില്‍നിന്നും എടുത്ത്ത്‌ അമ്മയുടെ കയ്യിലുള്ള പാത്രത്തിലേക്കിട്ടുകൊണ്ട്‌ വന്ന അതേ വേഗതയില്‍ ഒന്നും മിണ്ടാതെ മണിയടി നിര്‍ത്താതെ ആ രൂപം ഇരുട്ടില്‍ അലിഞ്ഞു പോയി. അതോടെ മകളുടെ പേടിയും.
“ആരാമ്മേ അതു ?”
“അതാണൂ കേളീപാത്രം ”
 “കേളീപാത്രം……. “

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: