Archive for September, 2006

അവസരങ്ങള്‍‌ ‍‌ പാഴാക്കിയാല്‍‌!

September 24, 2006

സ്കൂള്‍ വിട്ട സമയം. എന്റെ മുന്നില്‍ കുറച്ചു കുട്ടികള്‍.
അവരുടെ സംഭാഷണം കേട്ടോണ്ട്‌ ഞാനും പിന്നാലേ…

വെള്ളം കയറി വീട്ടു പടിക്കലെത്തി. എല്ലാരും സ്ഥലം വിട്ടു.
അവന്‍ മാത്രം അവിടത്തന്നെ നിലയുറപ്പിച്ചു. നാലു പേരറിയണമെങ്കില്‍ ചില സാഹസതകള്‍ കാട്ടിയാലല്ലേ പറ്റൂ!
വെള്ളം തിണ്ണയിലെത്തി. അതു വഴി വന്ന കൂട്ടുകാരന്‍ പറഞ്ഞു
“എന്റെ കൈ പിടിച്ചു മെല്ലെ പോവാം. വെള്ളം കയറുന്നതിനു മുന്‍പേ രക്ഷപ്പെടാം.”
” ഹും! എനിക്ക്‌ ഈ വെള്ളമൊന്നും ഒരു പ്രശ്നമല്ല.”അവന്‍ പറഞ്ഞു.
“ഇനി താമസിച്ചാല്‍ വഴി മനസ്സിലാവാതെ ആപത്താകും.” അതിനും അവന്‍ അനങ്ങിയില്ല.
“പേടിയുണ്ടങ്കില്‍ നീ പോയ്കോ.” അവന്‍ പറഞ്ഞു.

കൂട്ടുകാരന്‍ രക്ഷപ്പെട്ടു.

വെള്ളം വീട്ടിനുള്ളിലെത്തി. അപ്പോഴൊരു സൈക്കിള്‍കാരന്‍ വന്നു. സൈക്കിളില്‍ കയറി രണ്ടുപേര്‍ക്കും രക്ഷപ്പെടാമെന്നു പറഞ്ഞു. അവന്‍ അപ്പോഴും അനങ്ങിയില്ല. സൈക്കിളിലില്‍ വന്നവനും രക്ഷപ്പെട്ടു.
വെള്ളം വീണ്ടും കൂടി. അവന്‍ പുരപ്പുറത്തു കയറിയിരുന്നു. അതു വഴി ഒരു ലോറി വന്നു. അവനോടു ലോറീ കയറി രക്ഷപ്പെടാന്‍ പറഞ്ഞു. ഇറങ്ങി വരാന്‍ കഷ്ടമാണെന്നായി.

വെള്ളം വീട്ടിനു മുകളിലായി. അവന്‍ മരത്തിന്മേല്‍ കേറി. ഇപ്പോ ഹെലികോപ്റ്റര്‍ വരും അതില്‍ കയറി ജോളിയായി രക്ഷപ്പെടാം. അവന്‍ ഭാവനയില്‍ കണ്ടു . വെള്ളം മരത്തിനു മുകളിലെത്താറായി.

അവന്‌ പേടി തുടങ്ങി. അടുത്തുള്ള തെങ്ങേല്‍ക്കേറി തല്‍ക്കാലം പ്രാണന്‍ രക്ഷിച്ചു. തെങ്ങ്‌ വെള്ളത്തിന്റെ ഒഴുക്കില്‍ ആടിത്തുടങ്ങി. അകലേ നിന്നും ഹെലികോപ്റ്ററിന്റെ ശബ്ദം ചെറുതായി കേള്‍ക്കുന്നു. തെങ്ങാണെങ്കില്‍ മെല്ലെ മെല്ലെ ചായാന്‍ തുടങ്ങുന്നു. ശക്തമയ കാറ്റ്‌. ദാ.. ! ഹെലിക്കോപ്റ്റര്‍! തലക്കുമുകളില്‍! തെങ്ങോ ? വെള്ളത്തില്‍!

കുട്ടികളുടെ പൊട്ടിച്ചിരിയോടെ എനിക്കും സ്വയബോധം വന്നു.
അപ്പോഴേക്കും ഞാന്‍ വഴി തെറ്റി ബഹുദൂരം നടന്നു കഴിഞ്ഞിരുന്നു.

Advertisements

ഇന്നത്തെ കമ്പോള നിലവാരം

September 9, 2006

ഏലഗിരി മാര്‍കറ്റ്‌. പല ചരക്കു വ്യാപാരസങ്കേതം. അടുത്തുള്ള കാട്ടു പ്രദേശങ്ങളില്‍ നിന്നും കുരങ്ങുകള്‍ വന്നു മാര്‍ക്കറ്റ്‌ കയ്യേറുന്നു. എവന്മാരെക്കൊണ്ടുള്ള ശല്യം ദിനം ദിനം വര്‍ദ്ധിച്ചു വന്നു. പൊറുതി മുട്ടിയ വ്യാപാരികള്‍ തങ്ങളുടെ സംഘടനാ ഭാരവാഹികളോട്‌ പരാതി പറഞ്ഞു. എല്ലാരും തല പുകഞ്ഞ്‌ ആലോചിച്ചിട്ടും ഒരു പോംവഴിയും കണ്ടില്ല.
“ശരി, തലൈവര്‍ സ്ഥലത്തില്ലാത്തതാണു പ്രശ്നം. അദ്ദേഹം രണ്ടു നാളുകള്‍ക്കുള്ളില്‍ എത്തിച്ചേരും. എന്നിട്ടാവം ഒരു തീരുമാനം.” വ്യാപാരികള്‍ സമാദാനിച്ചു. ലീഡറെ അനുയായികള്‍ തലൈവര്‍ എന്നു വേണം വിളിക്കാന്‍.

തലൈവര്‍ വന്നു. കാര്യങ്ങളെല്ലം മനസ്സിലാക്കി. കുരങ്ങുകളെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചവരേ ശകാരിച്കു. “അതു മിണ്ടാപ്രാണി. അതിനും ഈ നാട്ടില്‍ നമ്മള്‍ അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യവും മൌലികാവകാശങ്ങളൂം ഉണ്ട്‌. അതിന്റെ വാസസ്ഥലങ്ങള്‍ മനുഷ്യര്‍ കൈയ്യേറിയതു കൊണ്ടല്ലേ അതു ഭക്ഷണം തേടി ഇങ്ങോട്ടേക്കു പോരുന്നത്‌! മൃഗ സംരക്ഷണത്തിന്നായി നമ്മള്‍ പാടു പെടണം. കുരങ്ങിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. പല പുരാണങ്ങളിലും ദൈവതുല്യനായിട്ടാണു അതിനെ കണക്കാക്കുന്നത്‌. അതിനായി എത്ര ചിലവായാലും ഞാന്‍ ചിലവഴിക്കാന്‍ തയാറാണു.” തലൈവരുടെ വിശാലമായ കാഴ്ചപ്പാടുകള്‍ മിണ്ടാപ്രാണികളോടുള്ള സ്നേഹം ഇവയെല്ലാം അനുയായികളെ കോള്‍മയിര്‍ കൊള്ളിച്ചു. ‘തലൈവര്‍ സിന്ദാബാദ്‌! തലൈവര്‍ വാഴ്‌ക!’ എന്നിങ്ങനേ ഘോഷം മുഴക്കി കൊണ്ടു അവര്‍ പിരിഞ്ഞു പോയി.
അടുത്ത ദിവസം. മാര്‍കെറ്റില്‍ ഒരു നോട്ടീസ്‌ വിതരണം ചെയ്യപ്പെട്ടു. നോട്ടീസില്‍ പറഞ്ഞ പ്രകാരം രൂപ പത്തു ( Rs.10/- Only ) വെച്ചു ഓരോ കുരങ്ങിനും വില കൊടുത്ത്‌ തലൈവര്‍ വാങ്ങി. അങ്ങിനെ ആയിരക്കണക്കിനു കൂട്ടിലടക്കപ്പെട്ടു. കുരങ്ങിന്റെ ശല്യവും കുറഞ്ഞു. വ്യാപാരികള്‍ സന്തോഷിച്ചു.

 അടുത്ത ദിവസം കുരങ്ങിന്റെ റെയിറ്റ്‌ നൂറു ശതമാനമയി ലീഡര്‍ വര്‍ദ്ദിപ്പിച്ചു. ബാക്കിയുള്ള അഞ്ചു പത്തു കുരങ്ങുകളും തടവിലായി. വീണ്ടും കുരങ്ങിന്റെ വില ഇരട്ടിയായി വര്‍ദ്ദിപ്പിച്ചു. അങ്ങിങ്ങായി രക്ഷപെട്ട ഒന്നു രണ്ടു കപികളേയും ഓടി-ച്ചാടി പിടിച്ചോണ്ടൂ വന്നു ലീഡര്‍ക്കു വിറ്റു. ഇന്നത്തെ കുരങ്ങിന്റെ വില 100 രൂപ.
തലൈവര്‍ തന്റെ ശിഷ്യനെ വ്യാപാരം ഏല്‍പ്പിച്ചിട്ട്‌ രണ്ടു നാളായി ലീവിലാണു. പോകുമ്പോള്‍  ശിഷ്യന്റെ കാത്‌ കടിച്ചു കൊണ്ട്‌ എന്തോ ‘കുശു കുശ‘ പറഞ്ഞു. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ശിഷ്യന്‍ ഒരു പരിപാടി ഒപ്പിച്ചു. എല്ലാരേം വിളിച്ചു പറഞ്ഞു :”ദാ നാളെ ലീഡര്‍ തിരിച്ചെത്തും. ഇനി പിടിച്ചു വില്‍ക്കാന്‍ ഈ പ്രദേശങ്ങളിലൊന്നും കുരങ്ങുകളേ കാണാനില്ല. ഈ കൂട്ടിലുള്ളവന്മാരേ ഞാന്‍ 50 രൂപ വെച്ചു നിങ്ങള്‍ക്കു തരാം. നാളെ 100 രൂപ വെച്ചു ലീഡര്‍ക്കു വിറ്റോളൂ. കുരങ്ങു പിടിക്കാന്‍ പോയി ഇനി കഷ്ടപ്പെടേണ്ട. എന്താ?”
അഞ്ചു പത്തു നിമിഷത്തിനുള്ളില്‍ കൂട്‌ കാലിയായി! ശിഷ്യന്റെ കീശയും നിറഞ്ഞു.
അടുത്ത നാള്‍ കുരങ്ങുകളെ വില്‍ക്കാനായ്‌ സന്തോഷ്‌ ട്രോഫി പോലെ കയ്യിലേന്തികൊണ്ടു അനുയായികള്‍ നീണ്ട ക്യൂവില്‍ ലീഡറുടെ  കടക്കു മുന്‍പില്‍ കുറേ നേരം കാത്ത്‌ നിന്നു.

ആരോ സംശയം പ്രകടിപ്പിച്ചു” അല്ലാ, ശിഷ്യനീം കാണുന്നില്ലല്ലോ! ഇന്നത്തേ റെയിറ്റ്  എന്തായിരിക്കും?”