ഇന്നത്തെ കമ്പോള നിലവാരം

ഏലഗിരി മാര്‍കറ്റ്‌. പല ചരക്കു വ്യാപാരസങ്കേതം. അടുത്തുള്ള കാട്ടു പ്രദേശങ്ങളില്‍ നിന്നും കുരങ്ങുകള്‍ വന്നു മാര്‍ക്കറ്റ്‌ കയ്യേറുന്നു. എവന്മാരെക്കൊണ്ടുള്ള ശല്യം ദിനം ദിനം വര്‍ദ്ധിച്ചു വന്നു. പൊറുതി മുട്ടിയ വ്യാപാരികള്‍ തങ്ങളുടെ സംഘടനാ ഭാരവാഹികളോട്‌ പരാതി പറഞ്ഞു. എല്ലാരും തല പുകഞ്ഞ്‌ ആലോചിച്ചിട്ടും ഒരു പോംവഴിയും കണ്ടില്ല.
“ശരി, തലൈവര്‍ സ്ഥലത്തില്ലാത്തതാണു പ്രശ്നം. അദ്ദേഹം രണ്ടു നാളുകള്‍ക്കുള്ളില്‍ എത്തിച്ചേരും. എന്നിട്ടാവം ഒരു തീരുമാനം.” വ്യാപാരികള്‍ സമാദാനിച്ചു. ലീഡറെ അനുയായികള്‍ തലൈവര്‍ എന്നു വേണം വിളിക്കാന്‍.

തലൈവര്‍ വന്നു. കാര്യങ്ങളെല്ലം മനസ്സിലാക്കി. കുരങ്ങുകളെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചവരേ ശകാരിച്കു. “അതു മിണ്ടാപ്രാണി. അതിനും ഈ നാട്ടില്‍ നമ്മള്‍ അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യവും മൌലികാവകാശങ്ങളൂം ഉണ്ട്‌. അതിന്റെ വാസസ്ഥലങ്ങള്‍ മനുഷ്യര്‍ കൈയ്യേറിയതു കൊണ്ടല്ലേ അതു ഭക്ഷണം തേടി ഇങ്ങോട്ടേക്കു പോരുന്നത്‌! മൃഗ സംരക്ഷണത്തിന്നായി നമ്മള്‍ പാടു പെടണം. കുരങ്ങിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. പല പുരാണങ്ങളിലും ദൈവതുല്യനായിട്ടാണു അതിനെ കണക്കാക്കുന്നത്‌. അതിനായി എത്ര ചിലവായാലും ഞാന്‍ ചിലവഴിക്കാന്‍ തയാറാണു.” തലൈവരുടെ വിശാലമായ കാഴ്ചപ്പാടുകള്‍ മിണ്ടാപ്രാണികളോടുള്ള സ്നേഹം ഇവയെല്ലാം അനുയായികളെ കോള്‍മയിര്‍ കൊള്ളിച്ചു. ‘തലൈവര്‍ സിന്ദാബാദ്‌! തലൈവര്‍ വാഴ്‌ക!’ എന്നിങ്ങനേ ഘോഷം മുഴക്കി കൊണ്ടു അവര്‍ പിരിഞ്ഞു പോയി.
അടുത്ത ദിവസം. മാര്‍കെറ്റില്‍ ഒരു നോട്ടീസ്‌ വിതരണം ചെയ്യപ്പെട്ടു. നോട്ടീസില്‍ പറഞ്ഞ പ്രകാരം രൂപ പത്തു ( Rs.10/- Only ) വെച്ചു ഓരോ കുരങ്ങിനും വില കൊടുത്ത്‌ തലൈവര്‍ വാങ്ങി. അങ്ങിനെ ആയിരക്കണക്കിനു കൂട്ടിലടക്കപ്പെട്ടു. കുരങ്ങിന്റെ ശല്യവും കുറഞ്ഞു. വ്യാപാരികള്‍ സന്തോഷിച്ചു.

 അടുത്ത ദിവസം കുരങ്ങിന്റെ റെയിറ്റ്‌ നൂറു ശതമാനമയി ലീഡര്‍ വര്‍ദ്ദിപ്പിച്ചു. ബാക്കിയുള്ള അഞ്ചു പത്തു കുരങ്ങുകളും തടവിലായി. വീണ്ടും കുരങ്ങിന്റെ വില ഇരട്ടിയായി വര്‍ദ്ദിപ്പിച്ചു. അങ്ങിങ്ങായി രക്ഷപെട്ട ഒന്നു രണ്ടു കപികളേയും ഓടി-ച്ചാടി പിടിച്ചോണ്ടൂ വന്നു ലീഡര്‍ക്കു വിറ്റു. ഇന്നത്തെ കുരങ്ങിന്റെ വില 100 രൂപ.
തലൈവര്‍ തന്റെ ശിഷ്യനെ വ്യാപാരം ഏല്‍പ്പിച്ചിട്ട്‌ രണ്ടു നാളായി ലീവിലാണു. പോകുമ്പോള്‍  ശിഷ്യന്റെ കാത്‌ കടിച്ചു കൊണ്ട്‌ എന്തോ ‘കുശു കുശ‘ പറഞ്ഞു. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ശിഷ്യന്‍ ഒരു പരിപാടി ഒപ്പിച്ചു. എല്ലാരേം വിളിച്ചു പറഞ്ഞു :”ദാ നാളെ ലീഡര്‍ തിരിച്ചെത്തും. ഇനി പിടിച്ചു വില്‍ക്കാന്‍ ഈ പ്രദേശങ്ങളിലൊന്നും കുരങ്ങുകളേ കാണാനില്ല. ഈ കൂട്ടിലുള്ളവന്മാരേ ഞാന്‍ 50 രൂപ വെച്ചു നിങ്ങള്‍ക്കു തരാം. നാളെ 100 രൂപ വെച്ചു ലീഡര്‍ക്കു വിറ്റോളൂ. കുരങ്ങു പിടിക്കാന്‍ പോയി ഇനി കഷ്ടപ്പെടേണ്ട. എന്താ?”
അഞ്ചു പത്തു നിമിഷത്തിനുള്ളില്‍ കൂട്‌ കാലിയായി! ശിഷ്യന്റെ കീശയും നിറഞ്ഞു.
അടുത്ത നാള്‍ കുരങ്ങുകളെ വില്‍ക്കാനായ്‌ സന്തോഷ്‌ ട്രോഫി പോലെ കയ്യിലേന്തികൊണ്ടു അനുയായികള്‍ നീണ്ട ക്യൂവില്‍ ലീഡറുടെ  കടക്കു മുന്‍പില്‍ കുറേ നേരം കാത്ത്‌ നിന്നു.

ആരോ സംശയം പ്രകടിപ്പിച്ചു” അല്ലാ, ശിഷ്യനീം കാണുന്നില്ലല്ലോ! ഇന്നത്തേ റെയിറ്റ്  എന്തായിരിക്കും?”

Advertisements

2 Responses to “ഇന്നത്തെ കമ്പോള നിലവാരം”

  1. Sreejith K Says:

    കഥ നന്നായി.

    ബ്ലോഗിന്റെ പേര് മലയാളത്തിലാക്കാമോ? എങ്കിലത് മലയാളം ബ്ലോഗ്‌റോളില്‍ അക്ഷരമാ‍ല ക്രമത്തിന്‍ വന്നേനേ.

  2. azhikodan Says:

    ‘ശ്രീവത്സം ‘ ഇതോ മലയാളത്തില്‍!
    ശ്രീജിത്തിന്റെ നിര്‍ദ്ദേശത്തിനു നന്ദി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: