ആര്‍ ഡി എക്സ്‌

ഇന്നത്തെ ദിനപത്രത്തില്‍ നിന്നുള്ള ഒരു പ്രധാന വാര്‍ത്തയാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

“ഡല്‍ഹിയിലെ തിരക്കേറിയ ഐ.ടിഒ.യില്‍ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിന്‌ സമീപമായി പോലിസും തീവ്രവാദികളും ഏറ്റുമുട്ടല്‍ ഉണ്ടായി. പിടിയിലായവരില്‍നിന്ന്‌ മൂന്നു കിലോ ആര്‍.ഡി.എക്സും ഹാന്റ്‌ ഗ്രനേഡുകളും പിടിച്ചെടുത്തതായി പോലീസ്‌ പറഞ്ഞു…”

“ആര്‍ ഡി എക്സ്‌! ” പേരു കേട്ടാലെ ഞെട്ടിപ്പോകും. ഇന്നുപയോഗിക്കുന്ന എറ്റവും ശക്തിയേറിയ സ്പോടകവസ്തുക്കളില്‍ പെട്ടതാണ്‌ ആര്‍ ഡ്‌ എക്സ്‌ പേരിലറിയപ്പെടുന്ന സൈക്ലോ ട്രൈ മെഥിലിന്‍ ട്രൈ നൈട്രാമിന്‍.

നമ്മുടെ നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഒരു ഭയങ്കര രാസവസ്തുവാണ്‌ ആര്‍ ഡി എക്സ്‌. ഇതിനെ ആര്‍ ഡ്‌ എക്സ്‌ എന്ന ഓമനപ്പേരില്‍ അറിയാന്‍ കാരണമെന്താണ്‌? ഒരു പക്ഷെ റിസേര്‍ച്ച്‌ നടത്തിയിരുന്ന റിസേര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മന്റ്‌ (R&D) ലെബോറട്ടറിക്കാരന്‍ സാമ്പിളിന്‌ നമ്പറിട്ടത്‌ RD-1,RD-2 ഇങ്ങനെയായിരിക്കാം. നമ്പറിടുന്നതിനു മുന്‍പ്‌ പൊട്ടിത്തെറിച്ചതു കൊണ്ട്‌ ആ സാമ്പിളിന്‌ ഏക്സ്‌ (Exploded എന്ന അര്‍ഥത്തില്‍) കൂട്ടിച്ചേര്‍ത്തെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. അതെങ്ങനെയായാലും ആര്‍ ഡ്‌ എക്സ്‌ എന്നു കേട്ടാല്‍ ഞെട്ടാത്തവാര്‍ ആരുമില്ല.

1890-ല്‍ ഹാന്‍സ്‌ ഹെന്നിംഗ്‌ എന്ന ജര്‍മന്‍കാരനാണത്രെ ഇതു ആദ്യമായി നിര്‍മ്മിച്ചത്‌. അപ്പോള്‍ അതിന്റെ സ്പോടക ശക്തിയെക്കുറിച്ച്‌ ആര്‍ക്കും അറിയുമായിരുന്നില്ല. ഒരു മരുന്നായിട്ടാണ്‌ ഹെന്നിംഗ്‌ ഇതുപയോഗിച്ചിരുന്നത്‌. 1920-ന്‌ ശേഷമാണ്‌ അതിശക്തിയുള്ള സ്പോടകവസ്തുവെന്ന നിലയില്‍ ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതും പ്രതിരോധാവശ്യങ്ങള്‍ക്ക്‌ ഇത്രയധികം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും.

2 Responses to “ആര്‍ ഡി എക്സ്‌”

  1. Raghavan P K Says:

    ഇന്നത്തെ ദിനപത്രത്തില്‍ നിന്നുള്ള ഒരു പ്രധാന വാര്‍ത്ത.‌

  2. G.Manu Says:

    a good writeup on rdx

    thanks

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.