തീപ്പെട്ടി

നാഗരിതക്ക്‌ അടിസ്ഥാനം ‘തീ’ ആണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പക്ഷെ തീ ഉപയോഗിക്കുന്നവരുടെ അശ്രദ്ധ വരുത്തിവെക്കുന്ന ആപത്തോ അതിഭയങ്കരമാണുതാനും.അങ്ങിനെയുള്ള തീയെ മെരുക്കി തീപെട്ടിലാക്കി കീശയില്‍ വെച്ചു നടക്കുവാന്‍ സുലഭമായി ഇന്നു നമുക്കു കഴിയുന്നു.
Theeppetti

ചെന്നയ്‌ക്ക്‌ വടക്കു ഭാഗത്തായി ഒരു റെയില്‍വേ സ്റ്റേഷനുണ്ട്‌. പേര്‌ ‘വിംകോ നഗര്‍’. അടുത്തുള്ള നല്ല പഴക്കമുള്ള ഒരു തീപ്പെട്ടിക്കമ്പനിയുടെ പേരാണ്‌ വിംകോ (Wimco) .Western India Match Co ആണ്‌ 1975-ല്‍ വിംകോ (Wimco) ആയത്‌. ആ കമ്പനിയുടെ ചിമ്‌നിയും ഷെഡുകളുമൊക്കെ നാട്ടില്‍ക്കാണാവുന്ന ഓട്ടുകമ്പനിയുടേതു പോലിരുക്കും. വെള്ളക്കാരന്‍ ഇന്ത്യ വിടുന്നതിന്‌ മുന്‍പേയുള്ള ഈ കമ്പനിക്ക്‌ വേണ്ടത്ര പരിഷ്‌കാരം ഇനിയും വരുത്തിയിട്ടില്ല. ആദ്യമായിട്ട്‌ ചേക്കേറിയ മലയാളികള്‍ക്ക്‌ ഒര്‌ അഭയകേന്ത്രം കൂടിയായിരുന്നു ഈ സ്ഥാപനം. എതിര്‍വശത്താണ്‌ മാമ്മന്‍ മാപ്പിളയുടെ MRF ടയര്‍ കമ്പനി.

തീയുണ്ടാക്കാന്‍ മരക്കൊമ്പിന്റെ വിടവില്‍ ഗന്ധകം വെച്ചുരസിയാല്‍ മതിയെന്ന് 1430 വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ ചൈനക്കാര്‍ക്കറിയാമായിരുന്നു. പാരീസിലെ കെ ചേന്‍സല്‍ ആണ്‌ ആദ്യമായി ഒരു ചെറിയ പെട്ടിക്കുള്ളില്‍ തീക്കൊള്ളി രൂപാന്തരപ്പെടുത്തിയെടുത്തത്‌.ഈ തീക്കൊള്ളി സള്‍ഫ്യൂറിക്‌ ആസിഡില്‍ മുക്കിവേണം കത്തിക്കാന്‍.

ഉരസിക്കത്തിക്കുന്ന തീക്കൊള്ളിയും പെട്ടിയും ഉണ്ടാക്കി തീപ്പെട്ടിയുടെ ജനയിതാവായത്‌ ജോണ്‍ വാക്കറാണ്‌. ഇംഗ്ലണ്ടുകാരനായ ഇദ്ദേഹം 1827-ലാണ്‌ ഇതുണ്ടാക്കിയത്‌. പരുപരുത്ത പ്രതലത്തില്‍ ഉരസിയാല്‍ ഈ തീക്കൊള്ളി കത്തിക്കാം. ഫ്രിക്‌ഷന്‍ മേച്ചസ്‌ എന്നാണിതിനെ വിളിച്ചിരുന്നത്‌. വ്യാപരരീതിയില്‍ ‘ലൂസിഫര്‍’ എന്ന പേരോടെ ഇതിന്റെ പേറ്റന്റ്‌ സാമുവല്‍ ജോണ്‍സ്‌ കരസ്ഥമാക്കി. ആന്റിമണി സള്‍ഫൈഡ്‌, പൊട്ടാസിയം ക്‌ളോറൈറ്റ്‌, എന്നീ രാസവസ്തുക്കളുടെ മിശ്രിതം പശയുപയോഗിച്ച്‌ കൊള്ളിയുടെ അറ്റത്ത്‌ പിടിപ്പിക്കുകയാണ്‌ ഇതിന്റെ രീതി. ഉഗ്ര സ്പോടക സ്വഭാവമുള്ള ഈ തീപ്പെട്ടി പല‍ അപായങ്ങള്‍ക്കും കാരണമായി. തുടര്‍ന്ന് വൈറ്റ്‌ ഫോസ്‌ഫറസ്‌ കൂടെ ചേര്‍ത്തു പ്രശ്നം പരിഹരിച്ചു. എങ്കിലും മാരകവിഷവസ്തുവായ വൈറ്റ്‌ ഫോസ്‌ഫറസ്‌ കൈകാര്യം ചെയ്യുന്നവരുടെ ആരോഗ്യഹാനിക്കും അന്തരീക്ഷ മലിനീകരണത്തിനും ഹേതുവായതോടെ നിര്‍ത്തലാക്കേണ്ടി വന്നു.

അതിന്‌ പോംവഴിയായാണ്‌ ഇന്നത്തെ സേഫ്റ്റി മാച്ച്‌ തീപ്പെട്ടി രംഗപ്രവേശനം ചെയ്യുന്നത്‌. 1844-ലണ്‌ ഇത്‌. സ്വീഡിഷ്‌ നാട്ടുകാരനായ ഗുസ്‌താഫ്‌ എറിക്ക്‌ പാസ്‌പ്‌ ആണിതിന്റെ രൂപകര്‍ത്താവ്‌. അതിനെ ഒന്നു കൂടി ഇമ്പ്രൂവ്‌ ചെയ്തെടുത്തത്‌ ജോണ്‍ എഡ്വേര്‍ഡ്‌ ലന്‍ഡ്‌സ്‌റ്റ്രോം എന്ന ആളാണ്‌.

ഫ്രിക്‌ഷന്‍ മേച്ചസ്‌ പോലെ അബദ്ധത്തില്‍ ഉരസിയാല്‍ കത്തുകയില്ല എന്നര്‍ഥത്തിലയിരിക്കാം സേഫ്റ്റി മാച്ച്‌ തീപ്പെട്ടിയെന്ന് ഇതിനെ വിളിക്കുന്നത്‌. ‘Karborisd for safety’ എന്ന് ‘വിംകൊ’ കമ്പനിയുടെ തീപ്പെട്ടിമേലെ ലേബളൊട്ടിയതു കണാം. Ship, Homelites, Tekka, Horsehead, Three Mangoes, Cheeta Fight, Kapas, Arrow ഇതൊക്കെ വിംകോ ബ്രേന്റ്‌ തീപ്പെട്ടികളാണ്‌.

Advertisements

4 Responses to “തീപ്പെട്ടി”

 1. Raghavan P K Says:

  തീപ്പെട്ടിക്കമ്പനിയെക്കുറിച്ച് അല്പം ചരിത്രം.

 2. mumsy Says:

  കൊള്ളാം..

 3. wakaari Says:

  നല്ല വിവരണം. കുറെ കാര്യങ്ങള്‍ അറിഞ്ഞു.

  പണ്ട് കോയിന്‍ കളക്ഷനും സ്റ്റാമ്പും കളക്ഷനുമൊക്കെ പലരും ഹോബിയാക്കിയപ്പോള്‍ അപകര്‍ഷതാബോധം മൂത്ത് ഞാനും തുടങ്ങി ഒരു കളക്ഷന്‍- തീപ്പെട്ടിപ്പടം കളക്ഷന്‍. രണ്ട് ഇരുനൂറ് പേജ് ബുക്ക് നിറച്ചുണ്ടായിരുന്നു തീപ്പെട്ടിപ്പടങ്ങള്‍- ചോറ് വെച്ചൊട്ടിച്ചത്. ഇപ്പോഴും കാണുമോ ആവോ അതൊക്കെ…

  ക്യാമലും വീറ്റുവുമാണ് എന്റെ ഓര്‍മ്മയിലെ തീപ്പെട്ടിക്കൂടുകള്‍. ക്യാമലിനായിരുന്നു ഒരു ആഢ്യത്വം.

 4. Sujith Says:

  വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്

  വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
  ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
  മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
  ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
  വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
  വ്യക്തിയാണു ഞാന്‍.

  ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
  കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
  ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
  ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
  ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

  http://groups.google.com/group/wpbloggers
  ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
  ഒരു കൂട്ടായ്മ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: