ചോക്ളേറ്റ്‌ – ഡെ

 പിറന്നാള്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ എതു കുട്ടികളാണ്‌ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടാതിരിക്കുക? പതിവുപോലെ കുട്ടി കുളിച്ച്‌ പുതു കുപ്പായവുമൊക്കെ അണിഞ്ഞ്‌ ചോക്ളേറ്റ്‌ സഹിതം മുന്നില്‍ വന്ന്‌ നിന്നു. ഇത്‌ നാലാം തവണയാണ്‌ ഒരു വര്‍ഷത്തിനുള്ളില്‍ ഈ കൊച്ച്‌ ചോക്ളേറ്റ്‌ സഹിതം മുന്നില്‍ വന്ന്‌ നില്‍ക്കുന്നത്‌! ‘Many Happy Returns of the day’ എന്നാണല്ലോ അനുഗ്രഹിക്കുന്നത്‌. “ഫാസ്റ്റ്‌ ഫുഡ്ഡും”, “ഫാസ്റ്റ്‌ പാസഞ്ചറു”മൊക്കെ ഉള്ള നാടല്ലെ, “ഫാസ്റ്റ്‌ ബര്‍ത്ത്‌ ഡെയ്‌സ്‌” അത്ര തന്നെ. ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളാണല്ലോ ഓരോ പിറന്നാളും. കഴിഞ്ഞുപോയ വര്‍ഷങ്ങളെക്കുറിച്ച്‌ ഓര്‍ക്കാനും വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കായി നമ്മെ ഒരുക്കാനുമൊരു സന്ദര്‍ഭം.

പിറന്നാള്‍ കണക്കാകുന്നത്‌ പല രീതിയിലാണ്‌. ജനിച്ച നക്ഷത്രത്തിണ്റ്റെ അടിസ്ഥാനത്തില്‍ പിറന്നാള്‍ കണക്കാക്കുയെന്നതാണ്‌ നമ്മുടെ പാരമ്പര്യമനുസരിച്ചുള്ള രീതി. അതായത്‌, ചിങ്ങമാസത്തിലെ അശ്വതി നക്ഷത്രദിവസം ജനിക്കുന്ന കുട്ടിക്ക്‌ ഓരോ വര്‍ഷവും ചിങ്ങമാസത്തിലെ അശ്വതി നക്ഷത്രദിവസം തന്നെ പിറന്നാള്‍.

നക്ഷത്രങ്ങള്‍ ആകെ 27. ഒരു മാസത്തിനാണെങ്കില്‍ 30, 31 ദിവസങ്ങള്‍. ചില മലയാളമാസങ്ങള്‍ക്ക്‌ 32 ദിവസം പോലുമുണ്ടാകും. അപ്പോള്‍ ഓരോ മാസവും ആദ്യദിവസങ്ങളിലെ നക്ഷത്രങ്ങള്‍ അവസാനദിവസങ്ങളിലും വരും. ഇങ്ങനെ ഒരു മാസത്തില്‍ ജന്‍മനക്ഷത്രം രണ്ടു തവണ വന്നാല്‍ രണ്ടാമത്തെ ദിവസമാണു പിറന്നാള്‍ ആയി ആചരിക്കേണ്ടത്‌. അതേസമയം, രണ്ടാമതു വരുന്ന നക്ഷത്രത്തില്‍ അടുത്തമാസത്തെ സൂര്യസംക്രമം സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ ആ മാസത്തിലെ ആദ്യത്തെ ജന്‍മനക്ഷത്രം തന്നെ പിറന്നാള്‍ ആയി സ്വീകരിക്കണം. സൂര്യോദയം കഴിഞ്ഞ്‌ ആറു നാഴികയ്ക്ക്‌ (2 മണിക്കൂറ്‍ 24 മിനിറ്റ്‌ ) എങ്കിലും ജന്‍മനക്ഷത്രം വരുന്ന ദിവസമാണ്‌ പിറന്നാള്‍ ആയി എടുക്കേണ്ടത്‌. സൂര്യോദയം കഴിഞ്ഞ്‌ ആറു നാഴികയില്‍ താഴെ സമയത്തേക്കു മാത്രമേ ജന്‍മനക്ഷത്രം വരുന്നുള്ളൂ എങ്കില്‍ പിറന്നാള്‍ ആചരിക്കേണ്ടതു തലേന്നാണ്‌. അതായത്‌, ജന്‍മനക്ഷത്രത്തിണ്റ്റെ പത്തിലൊരു ഭാഗമെങ്കിലും പിറന്നാള്‍ ദിവസം ഉണ്ടായിരിക്കണം എന്നര്‍ഥം. ഒരു നക്ഷത്രം ആകെ 60 നാഴിക എന്ന കണക്കിണ്റ്റെ അടിസ്ഥാനത്തിലാണ്‌ സൂര്യോദയം കഴിഞ്ഞ്‌ ആറു നാഴിക എന്നു പറഞ്ഞിരിക്കുന്നത്‌. ജന്‍മനക്ഷത്രം അന്ന്‌ 60 ല്‍ കൂടുതലോ കുറവോ ആണെങ്കില്‍ അതിനനുസരിച്ച്‌ ആറു നാഴിക എന്നതില്‍ നേരിയ വ്യത്യാസവും വരും. ഏതൊരു നക്ഷത്രവും ആകെയുള്ള 60 നാഴികയില്‍ നിന്ന്‌ എട്ടു നാഴിക വരെ കുറവോ കൂടുതലോ ഉണ്ടാകാം.

ഇംഗ്ളീഷ്‌ ജനനത്തീയതിയുടെ അടിസ്ഥാനത്തില്‍ ആണ്‌ നമ്മളില്‍ പലരും പിറന്നാള്‍ ആഘോഷിക്കുന്നത്‌. പാശ്ചാത്യരെപ്പോലെ നമ്മളും ജനന ദിവസം കത്തികൊണ്ട്‌ കെയ്ക്ക്‌ തറിച്ചും മുറിച്ചും പാര്‍ടി കൊടുത്തും പല രീതിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നു. പറഞ്ഞു വന്നത്‌ കുട്ടിക്കെങ്ങനെ നാല്‌ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞുവെന്നാണല്ലോ!

ജനിച്ച ഉടനെ ജനനം റെജിസ്റ്റര്‍ ചെയ്യണമെന്നത്‌ നിയമം. അത്ര ധൃതി പിടിച്ചൊന്നും സാധാരണക്കാര്‍ ഓടുന്ന സംഗതിയല്ല ഇത്‌. അങ്ങിനെ ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ദിവസത്തിനും യഥാര്‍ത്ഥ പിറന്നാള്‍ ദിവസത്തിനും തമ്മില്‍ ഒരു ഗേപ്‌. പിന്നെ സ്കൂള്‍ അഡ്മിഷന്‍ സമയത്ത്‌ എയ്ഡഡ്‌ സ്കൂളിലെ മാഷന്‍മാരുടെ പരക്കം പാച്ചിലാണ്‌. വിദ്യാര്‍ത്ഥിക്കുട്ടികളുടെ തലയെണ്ണം നോക്കിയുള്ള സര്‍ക്കാര്‍ സഹായം ഇവര്‍ക്ക്‌ പാരയാകുന്നു. അഞ്ചാറു മാസം വരെ ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റില്‍ മോഡറേഷന്‍ ചെയ്യാന്‍ ഇക്കാര്യത്തില്‍ അവര്‍ തയ്യാറാകും. അങ്ങിനെ സ്കൂളിന്‌ വേണ്ടിയാണ്‌ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്‌.

നക്ഷ്ത്രം നോക്കി തീയ്യതി കണ്ടുപിടിക്കുന്നത്‌ അമ്മയുടെ പണിയാണ്‌. അന്ന്‌ അമ്മയുടെ വക അമ്പലത്തില്‍ ഒര്‌ പായസം, വീട്ടില്‍ ഒര്‌ സദ്യ. ശരിയായ ജനതീയ്യതി ആയ ദിവസം അച്ഛണ്റ്റെയും വക ആഘോഷം. എന്താ നാലായില്ലെ?

എനിക്കൊര്‌ സംശയം! ജനനം ഫെബ്രുവരി 29 നാണെങ്കില്‍ ചോക്ക്ളേറ്റ്‌ കമ്പനിക്കാര്‍ വിഷമത്തിലാകുമോ ?

Advertisements

One Response to “ചോക്ളേറ്റ്‌ – ഡെ”

  1. Raghavan P K Says:

    ജനനം ഫെബ്രുവരി 29 നാണെങ്കില്‍ ചോക്ക്ളേറ്റ്‌ കമ്പനിക്കാര്‍ വിഷമത്തിലാകുമോ ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: