Archive for April, 2009

ന്യായങ്ങള്‍

April 27, 2009

ശാസന കേള്‍ക്കാന്‍‌ ഇന്നല്ല പണ്ടും ആര്‍ക്കും ഇഷ്ടമല്ല. ആ നീരസം നീക്കി ബോധനം രസകരമാക്കാന്‍ വേണ്ടി പണ്ടത്തെ ആചാര്യന്മാര്‍  പല കൌശലങ്ങളും പ്രയോഗിച്ചിരുന്നു. അതില്‍ ഒന്നാണ്  ന്യായങ്ങള്‍.

മലയാളത്തിലെ ന്യായങ്ങള്‍‌ അധികവും സംസ്കൃതത്തില്‍ നിന്നും വന്നിട്ടുള്ളവയാണ്. ചെന്നായും കൊക്കും, കുറുക്കനും മുന്തിരിങ്ങയും തുടങ്ങിയ കഥകള്‍‌ ന്യായങ്ങളുടെ ഉദാഹരണങ്ങളാണ്.

“ മണ‍പ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി-

ട്ടിണങ്ങാഞ്ഞു ദൂരത്തെറിഞ്ഞാന്‍‌ കപീന്ദ്രന്‍‌

മണിശ്രേഷ്ഠ!  മാഴ് കൊല്ല നിന്നുള്ളു

കാണ്മാന്‍‌ പണിപ്പെട്ടുടക്കാ‍ഞ്ഞതേ നിന്റെ ഭാഗ്യം”

ഒരു സാധനം അതിന്റെ വിലയറിയാതവന്റെ കയ്യില്‍‌ കിട്ടിയാലത്തെ സ്ഥിതി എന്തായിരിക്കും? അതാണ്  ഇവിടെ വ്യക്തമാക്കുനത്. കുരങ്ങിന്റെ കയ്യില്‍‌ കിട്ടിയ രത്നം പോലെ തന്നെയാണ്  വിവരം  കെട്ടവന്റെ കയ്യില്‍‌ കിട്ടിയ വില കൂടിയ ഏത് വസ്തുവും. ഇതിനാണ് കപിമണിന്യായം എന്നു പറയുന്നത്.

നമ്മള്‍‌ തിരഞ്ഞെടുത്തയക്കുന്ന പ്രധിനിധികളുടെ കയ്യില്‍  ഭരണം എങ്ങിനെയുണ്ടാവും ?

കേവലം കപിമണിന്യായേനയാണെന്നു പറഞ്ഞാല്‍‌ തെറ്റുണ്ടോ ?

Technorati Tags: