Archive for May, 2009

വെനീസുകാരന്റെ കണ്ടംബെച്ച കോട്ട്

May 19, 2009

കണ്ടംവെച്ച കോട്ട് – ഈ സിനിമ മലയാളത്തി‍ലെ ആദ്യത്തെ കളര്‍‌  ചിത്രമാ‍ണ്. തിരക്കഥയെഴുതിയത് കെ ടി മുഹമ്മദും സംവിദാനം ചെയ്തത്  ടി ആര്‍ സുന്ദരവും ആണെന്നാണ് എന്റെ  ഓര്‍മ്മ. എന്നാല്‍ ഞാന്‍ പറഞ്ഞുവരുന്നത്   സിനിമയെപ്പറ്റിയല്ല. ആ കഥയുടെ അവസാന രംഗത്തെക്കുറിച്ചാണ്. പ്രസിദ്ധ ലോക സഞ്ചാരിയായിരുന്ന മാര്‍ക്കോപോളോവും അദ്ദേഹത്തിന്റെ അച്ഛന്‍‌  നിക്കോള്ളോവും അമ്മാവന്‍‌ ‍മെഫ്ലൊവും പ്രയോഗിച്ച ഒര് പൊടിക്കൈ ആണെന്ന്  പലരും അറിഞ്ഞെന്ന്‍  വരില്ല. ഇത് 1296-ല്‍  നടന്ന സംഭവമാണ്. മാര്‍ക്കോപോളോ ഒരു  പ്രസിദ്ധ ലോക സഞ്ചാരിയാണെന്ന് അറിയാമല്ലൊ. പ്രാചീന ലോക സഞ്ചാരികളില്‍ പ്രഥമഗണനീയനാണ്  അദ്ദേഹം.

24 വര്‍ഷത്തെ വിദേശവാസത്തിന്  ശേഷം‌ സ്വന്തം നാടായ വെനീസ് നാട്ടില്‍  തിരിച്ചെത്തിയ പോളോമാരെ തിരിച്ചറിയാനോ വിശ്വസിക്കാനോ സ്വന്തബന്ധങ്ങള്‍ക്കോ  ഭൃത്യന്മാര്‍ക്കോ   കഴിഞ്ഞില്ല.  ( ഇന്ന്‌ അമേരിക്കയിലും മറ്റും പോയി  ഒന്നോ രണ്ടൊ വര്‍‌ഷം കഴിഞു വരുന്ന  നമ്മളുടെ കുട്ടികളെത്തന്നെ മനസിലാക്കന്‍  വലിയ പ്രയാസമുണ്ടല്ലൊ ) പ്രധാന കാരണം – അത്ര മോശമായിരുന്നു അവരുടെ വേഷം. മാത്രമല്ല ഈ പ്രാകൃതന്മാര്‍ക്ക് മംഗോളിയരുടെ മുഖച്ഛായയും ഉണ്ടായിരുന്നു. വെനീസ് ഭാഷയും ശരിയായി സംസാരിക്കാന്‍‌ അവരെക്കൊണ്ട് കഴിഞ്ഞില്ല. 24 വര്‍ഷം കഴിഞ്ഞില്ലേ! ഇവരുടെ യാതൊരു വിവരവും അറിയാത്തതു കൊണ്ട്  സ്വത്തെല്ലാം അവകാശികള്‍ സ്വന്തമാക്കിയിരുന്നു. അങ്ങിനെയുള്ള ഒരു സന്ദര്‍ഭത്തില്‍‌ എവനെപ്പോലെ  ആരെങ്കിലും കയറി വന്ന്‌ സ്വന്തം കൊണ്ടാടി പറ്റിച്ചേക്കുമെന്ന ധാരണയിലായിരുന്നു ബന്ധുക്കള്‍‌.  ഇന്നും സ്ഥിതി ഇങ്ങനെയൊക്കത്തന്നെ. പോളോമാര്‍‌   ആലോചിച്ചു നോക്കി. എന്താണ് ഒരു പോംവഴി?

അവര്‍    ഒരു വിരുന്നിന് ഏര്‍പ്പാട് ചെയ്തു. എല്ലാ സ്വന്തക്കാരേയും ക്ഷണിച്ചു വരുത്തി. ചൈനയില്‍നിന്നും കൊണ്ടുവന്ന അതി സുന്ദരമായ വസ്ത്രങ്ങളും മറ്റും ധരിച്ച് പോളോമാര്‍‌ വിരുന്നിന്‍ വന്നവരെ സല്‍ക്കരിച്ചു. പാര്‍ട്ടി തീരാറായപ്പൊള്‍‌ അവരുടെ മുറികളിലേക്ക് തിരിച്ച് പോയി. പഴയ മുഷിഞ്ഞ കോട്ടും  മറ്റും ധരിച്ച്  തിരിച്ചും വന്നു. സ്വന്തക്കാരെല്ലാം അന്ധാളിച്ച് നിന്നു പോയി. തീര്‍ന്നില്ല. ഇട്ടിരിക്കുന്ന കോട്ടിന്റെ തയ്യലുകള്‍‌ വലിച്ച് കീറി. വിധ-വിധ‍മായ രത്നക്കല്ലുകള്‍, റൂബിയും എമറാള്‍ഡും, ഡൈമണ്ടും സഫയറും ചുറ്റും ചിതറാന്‍‌ തുടങ്ങി. പിന്നത്തെ കാര്യം പറയണോ? സ്വന്തവും ബന്ധവും എല്ലാം സ്നേഹപ്രകടനങ്ങളീലൂടെ പോളോമാരെ ശ്വാസം മുട്ടിച്ചു.  കണ്ടംബെച്ച കോട്ട്  എങ്ങനെയുണ്ട്?

Advertisements