Archive for June, 2009

97 വര്‍ഷം കഴിഞ്ഞിട്ടും!

June 1, 2009

ലണ്ടനില്‍‌ നിന്നുമുള്ള  ഇന്നത്തെ റിപ്പോര്‍ട്ട്: “ ടൈറ്റാനിക്‌ കപ്പല്‍ ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ജീവിച്ചിരുന്നവരില്‍ അവസാന ആളായിരുന്ന മില്‍വിന ഡീന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ സൗത്ത്‌ ഇംഗ്ലണ്ടിലെ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍.”

1912 ല്‍ ടൈറ്റാനിക്‌ കപ്പല്‍ തകര്‍ന്നപ്പോള്‍ അതില്‍ യാത്ര ചെയ്‌തിരുന്ന മില്‍വിനയ്‌ക്ക്‌ രണ്ട്‌ മാസം മാത്രമായിരുന്നു പ്രായം. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമായിരുന്നു മില്‍വിന. അപകടത്തില്‍ മറ്റ്‌  യാത്രക്കാരോടൊപ്പം മില്‍വിനയുടെ പിതാവും മരിച്ചു. അവസാന കാലത്ത്‌ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന്‌ ടൈറ്റാനിക്ക്‌ കപ്പലുമായി ബന്ധപ്പെട്ട ചില വസ്‌തുക്കള്‍ ലേലത്തിന്‌ വെച്ച മില്‍വിന വീണ്ടും വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ടൈറ്റാനിക്കിന്റെ കഥ അഭ്രപാളികളിലെത്തിച്ച ജയിംസ്‌ കാമറൂണും ചിത്രത്തിലെ നായികാ നായകന്മാരും മില്‍വിനയെ സഹായിച്ചു എന്ന് പറയപ്പെടുന്നു.

ടൈറ്റാനിക് ” ഉത്തര അത്ലാന്റിക്  സമുദ്രത്തി ന്റെ അഗാധതയിലേക്ക്  താഴ്ന്നത്  1912 ഏപ്രില്‍ 14 കഴിയുന്ന അര്‍ദ്ധരാത്രിയായിരുന്നു. 97 വര്‍ഷം കഴിഞ്ഞിട്ടും ആ ദുരന്തം മറന്നിരിക്കാനിടയില്ല.

ലോകത്തിലെ അന്നത്തെ  എറ്റവും വലിയ ആഢംബരക്കപ്പലായിരുന്നു  ടൈറ്റാനിക് .   അര്‍ദ്ധരാത്രി കഴിഞ്ഞ്   നടന്ന  ആ സംഭവം സിനിമയിലൂടെയാ‍ണ്  നാം കണ്ടത്. ആ സിനിമ യാഥാര്‍ത്ഥ്യത്തോട്‌  നീതി പുലര്‍ത്തിയിരുക്കുമെന്നാണ് എന്റെ വിശ്വാസം. ദുരന്തങ്ങള്‍‌  വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും ടൈറ്റാനിക്ക് ദുരന്തം അധുനിക മനുഷ്യനു നല്‍കിയ സന്ദേശം ഇന്നും അവഗണിക്കുന്നത് കാണുമ്പോള്‍‌  വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്  തെറ്റല്ല എന്ന് തോന്നിപ്പോകും.

ഏന്തായിരുന്നു ആ കപ്പലിനുണ്ടായിരുന്ന പോരായ്മ?

ഒരിക്കലും മുങ്ങിപ്പോകാന്‍ സാദ്ധ്യതയില്ലെന്ന അമിത വിശ്വാസം തന്നെ ഒന്നാമത്തെ കാരണം. വെള്ളം കടക്കാത്ത 16 അറകള്‍ ഏതു സാഹചര്യത്തിലും മുങ്ങാതിരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഓവര്‍  സ്പീഡായിരുന്നു മറ്റൊരു കാരണം. മഞ്ഞുകട്ടിക്കളുണ്ടെന്നറിഞ്ഞും വേഗത കുറക്കാതെ ഓട്ടുകയായിരുന്നു.

അന്നത്തെ  എറ്റവും വലിയ ആഢംബരക്കപ്പലായിരുന്നിട്ടും ടൈറ്റാനിക്കിലും സെഫ്റ്റിയുടെ കാര്യത്തില്‍‌  ലുബ്ദത പ്രകടമായിരുന്നു. 2228 യാത്രക്കാരുള്ള കപ്പലില്‍‌  1178  പേര്‍ക്ക് രക്ഷപ്പെടാനുള്ള ലൈഫ് ബോട്ട് മാത്രമാണുണ്ടായിരുന്നത്.  ബ്രിട്ടീഷ്  റെജിസ്റ്ററ് ചെയ്ത കപ്പലായതുകൊണ്ട്  അവിടത്തെ നിയമമനുസരിച്ചുള്ള രക്ഷാസജ്ജീകരണങ്ങളേ നിര്‍മ്മാതാക്കള്‍‌  ടൈറ്റാനിക്കില്‍  ഉള്‍പ്പെടുത്തിയിരുന്നുള്ളു. അക്കാലത്ത് അമേരിക്കന്‍ നിയമമാണ് സ്വീകരിച്ചിര്ന്നതെങ്കില്‍ ലൈഫ് ബോട്ടുകളുടെ എണ്ണം എത്രയോ കൂടുതലായിരുന്നിരിക്കും. കൂടാതെ ആദ്യമായി ഇറക്കിയ ബോട്ടുകളില്‍ ‘വി ഐ പീ’കളായതു കാരണം ബോട്ടിന്റെ കപ്പാസിറ്റിയിലും കുറഞ്ഞായിരുന്നു ആദ്യം രക്ഷപ്പെട്ട ആള്‍ക്കാരുടെ എണ്ണം. അത്ലാന്റിക്  സമുദ്രത്തി ന്റെ കൊടും തണുപ്പും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കനെത്തിയ കര്‍പാത്തിയ എന്ന കപ്പല്‍ വൈകി വന്നതും എല്ലാം കാരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ടൈറ്റാനിക്ക് നിര്‍മ്മിക്കാന്‍ മൂന്നു കൊല്ലം വേണ്ടിവന്നു. അത് കടലില്‍ മുങ്ങാന്‍  മൂന്നു മണിക്കൂറ് കൂടി വേണ്ടിവന്നില്ല! മാത്രമല്ല വെറും 705 പേരാണ് ജീവനോടെ രക്ഷപ്രാപിച്ചത് . അതില്‍ കൈക്കുഞ്ഞായിരുന്നു  ഇന്നു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത മില്‍‌വിന.

ആ കമ്പനിയുടെ  പല  ലക്ഷുറി കപ്പലുകളും ഇന്നും അതേ വഴിയില്‍ യാത്ര ചെയ്യുന്നുണ്ട്.

Advertisements