റംസാന്‍ വിശേഷം

ഇത് റംസാന്‍ മാസമാണല്ലോ. ഹിജറവര്‍ഷത്തിലെ റംസാന്‍ മാസം വ്രതമനുഷ്ടിച്ച്  അഞ്ചു നേരം പ്രാര്‍ഥിച്ച് ദൈവാനുഗ്രഹം കൈപറ്റുന്ന മുസ്ലീം സഹോദര സഹോദരിമാര്‍ക്ക്  എന്റെ ആശംശകള്‍‌. ഈദുല്‍ ഫിത്തര്‍,  ഈദുല്‍ അസഹ, മുഹറം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതിനെക്കൂറിച്ചുള്ള  പൂര്‍ണ്ണ വിവരമൊന്നും എനിക്കില്ല. എനിക്ക് സുപരിചിതമായിട്ടുള്ളത് മുസ്ലീം പള്ളികളില്‍ നിന്നുമുള്ള ബാങ്ക് വിളിയാണ്. ആയിരത്തിനാനൂറ്റിമുപ്പത്  വര്‍ഷങ്ങളോളമായി ബാങ്കു വിളി ആരംഭിച്ചിട്ട് എന്നു വേണം അനുമാനിക്കാന്‍.   ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അനുസ്യൂതം മുഴങ്ങുന്ന ഈ വിളിയുടെ തുടക്കക്കാരന്‍ ആരാണെന്നറിയാമോ? ബിലാല്‍ ഇബ്‌നു റബാഹ് . അതെ ബിലാല്‍ ! ഇദ്ദേഹം ഒര്  അടിമയായിരുന്നു.  മുഹമ്മദ് നബിയുടെ അടുത്ത അനുയായികളില്‍ ഒരാളായിരുന്നു ബിലാല്‍.  

ബാങ്ക് വിളിക്കുന്നത്  നമസ്‌കാരസമയം അറിയിക്കുന്നതിനു വേണ്ടിയാണ്.  രണ്ട് മരപ്പലകകള്‍ പരസ്പരം അടിച്ച് ശബ്ദമുണ്ടാക്കിയായിരുന്നത്രേ ആദ്യ കാലത്ത് നമസ്‌കാരസമയം അറിയിച്ചിരുന്നത്. നമസ്‌കാരത്തിന് ക്ഷണിച്ചുകൊണ്ട് ബാങ്ക് വിളിക്കുന്നത് സ്വപ്‌നത്തില്‍ കണ്ടതായി നബിയുടെ അനുചരന്മാരില്‍ ഒരാളായ അബ്ദുള്ള ബിന്‍ സെയ്ദ് നബിയെ അറിയിച്ചു. അങ്ങിനെയാവട്ടെയെന്ന്‌ നബിയും തീരുമാനിച്ചു. നബിയുടെ ജീവിതകാലം കഴിയുന്നത് വരെ ബിലാലിനായിരുന്നു  മദീനയിലെ പള്ളിയില്‍ ബാങ്ക് വിളിക്കുന്ന ചുമതല.

ഇസ്‌ലാം മതം സ്വീകരിക്കുന്ന ഏഴാമത്തെ വ്യക്തിയാണ്    ബിലാല്‍.
ബിലാല്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന് ശേഷം നബിയുടെ സന്തതസഹചാരിയായിത്തീര്‍ന്നു.  ദൈവം ഏകനാണെന്നും എല്ലാ മനുഷ്യരും സമന്‍മാരാണെന്നുമുള്ള മുഹമ്മദ് നബിയുടെ വിവരണമാണ്  ബിലാലിനെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്‌. നബി മരണപ്പെട്ടപ്പോള്‍ മദീനയിലെ മുഴുവന്‍ ജനങ്ങളും കണ്ണീര്‍ വാര്‍ത്തു. ഖബറടക്കുന്നതിന് മുമ്പ് ബിലാലിനോട് ബാങ്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു. മുഹമ്മദ് നബിയുടെ വിയോഗത്തിന്റെ സങ്കടം കൊണ്ട് ബിലാലിന്  അന്ന്‌ ബാങ്ക് വിളി മുഴുവനാക്കാനായില്ല. മുഹമ്മദ് നബിയുടെ മരണശേഷം മദീനയില്‍ നിന്നും സിറിയയിലേക്ക് പോയി. പിന്നീട് രണ്ട് തവണ മാത്രമേ ബിലാല്‍ ബാങ്ക് വിളിച്ചിട്ടുള്ളൂ എന്നാണ് പറയപ്പെടുന്നത്. സിറിയയില്‍ താമസമാക്കിയതിനു ശേഷം ഒരിക്കല്‍ മദീന സന്ദര്‍ശിച്ചപ്പോള്‍ ബിലാല്‍ ബാങ്ക് വിളിച്ചു. അത് മദീനാനിവാസികളെ പൂര്‍വ   കാലസ്മരണകളിലേക്ക് തള്ളി വിട്ടു. രണ്ടാമതാകട്ടെ ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് സിറിയ സന്ദര്‍ശിച്ചപ്പോളാണ്.  അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം വീണ്ടും ബിലാലിന്റെ ബാങ്ക് ധ്വനികള്‍ മുഴങ്ങി. അതായിരുന്നു ബിലാലിന്റെ അവസാനത്തെ ബാങ്ക് വിളി. സിറിയയില്‍ വെച്ച് എഴുപതാം വയസ്സില്‍ ബിലാല്‍ മരണപ്പെട്ടു. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബിലാല്‍ മുഴക്കിയ ബാങ്ക്‌വിളിയുടെ ഈണം നമ്മളുടെ കാതില്‍ ഇന്നും മുഴങ്ങുന്നു !

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: