കല്ലേറുകാരൻ

പത്രം തുറന്നാൽ മതി, എത്രയെത്ര ആക്രമങ്ങളുടേയും അട്ടഹാസങ്ങളുടേയും കഥകളാണ് നാം കാണുന്നത്! മനുഷ്യൻ ക്രൂരനായി മാറിപ്പോയി. നിസ്സാര കാരണങ്ങൾ മതി വഴക്കും കൊലയും നടത്താൻ.”മൃഗമേ” എന്ന് മനുഷ്യനെ വിളിക്കാറുണ്ട്. മൃഗങ്ങൾ മനുഷെരേക്കാളും സംസ്കാര മുള്ളവയാണെന്ന് അവയുടെ ജീവിത രീതിയിൽ നിന്നും മനസ്സിലാക്കാം. ഇരക്ക് വേണ്ടിമാത്രം വേട്ടയാടുന്ന അമാനുഷിക ജീവികളും തന്റെ ആനന്ദത്തിനും നേരമ്പോക്കിനും വേണ്ടി നായാട്ട് നടത്തുന്ന മനുഷ്യനും തമ്മിൽ സാദൃശ്യമില്ല.

kuzhi_aama

വേട്ടയാടി തന്റെ ഇരയെപ്പിടിക്കുന്ന പലയിനം ജീവികളുമുണ്ട്. കടുവയും കട്ടുറുമ്പും ഇതിൽപ്പെടും. കുഴി-ആമ എന്ന് ഗ്രാമ ഭാഷയിൽ വിളിക്കുന്ന (ആന്റ്-ലയ്ൺ) തന്റെ ഇരയെ പിടിക്കുന്നത് ഒരു കുഴിയിലിരുന്നുകൊണ്ടാണ്. നമുക്ക് സുപരിചിതമായ ആമക്കും ഈ ജീവിക്കും യാതൊരു ബന്ധവുമില്ല. ഇത് ലെയ്സ്വിങ്ങ്, അൽഡർ പോലുള്ള ഈച്ചവർഗ്ഗത്തിന്റെ ലാർവയാണ്. മനോഹരമായ ഒരു കോൺ ആകൃതിയിലുള്ള കുഴിയുണ്ടാക്കി അതിനടിയിൽ ഒളിഞ്ഞ് കിടന്ന് കുഴിയിൽ വീഴുന്ന പ്രാണികളെ കൊന്ന് തിന്നുന്നു. കുഴിയിൽ വീണ പ്രാണി കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മണ്ണെറിഞ്ഞ് അതിനെ മൂടിക്കളയും.കല്ലേറുകാരൻ എന്ന പേർ അങ്ങിനേയാണ് ഇവൻ സിദ്ധിച്ചത്. മനുഷ്യരും മനുഷ്യരെത്തന്നെ പടു-കുഴിയിൽ വീഴ്തുന്നതും കല്ലെറിഞ്ഞ് കൊല്ലുന്നതും ഇന്ന് നിത്യ സംഭവമാണല്ലോ!

Advertisements

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: