Archive for the ‘Blogroll’ Category

വെനീസുകാരന്റെ കണ്ടംബെച്ച കോട്ട്

May 19, 2009

കണ്ടംവെച്ച കോട്ട് – ഈ സിനിമ മലയാളത്തി‍ലെ ആദ്യത്തെ കളര്‍‌  ചിത്രമാ‍ണ്. തിരക്കഥയെഴുതിയത് കെ ടി മുഹമ്മദും സംവിദാനം ചെയ്തത്  ടി ആര്‍ സുന്ദരവും ആണെന്നാണ് എന്റെ  ഓര്‍മ്മ. എന്നാല്‍ ഞാന്‍ പറഞ്ഞുവരുന്നത്   സിനിമയെപ്പറ്റിയല്ല. ആ കഥയുടെ അവസാന രംഗത്തെക്കുറിച്ചാണ്. പ്രസിദ്ധ ലോക സഞ്ചാരിയായിരുന്ന മാര്‍ക്കോപോളോവും അദ്ദേഹത്തിന്റെ അച്ഛന്‍‌  നിക്കോള്ളോവും അമ്മാവന്‍‌ ‍മെഫ്ലൊവും പ്രയോഗിച്ച ഒര് പൊടിക്കൈ ആണെന്ന്  പലരും അറിഞ്ഞെന്ന്‍  വരില്ല. ഇത് 1296-ല്‍  നടന്ന സംഭവമാണ്. മാര്‍ക്കോപോളോ ഒരു  പ്രസിദ്ധ ലോക സഞ്ചാരിയാണെന്ന് അറിയാമല്ലൊ. പ്രാചീന ലോക സഞ്ചാരികളില്‍ പ്രഥമഗണനീയനാണ്  അദ്ദേഹം.

24 വര്‍ഷത്തെ വിദേശവാസത്തിന്  ശേഷം‌ സ്വന്തം നാടായ വെനീസ് നാട്ടില്‍  തിരിച്ചെത്തിയ പോളോമാരെ തിരിച്ചറിയാനോ വിശ്വസിക്കാനോ സ്വന്തബന്ധങ്ങള്‍ക്കോ  ഭൃത്യന്മാര്‍ക്കോ   കഴിഞ്ഞില്ല.  ( ഇന്ന്‌ അമേരിക്കയിലും മറ്റും പോയി  ഒന്നോ രണ്ടൊ വര്‍‌ഷം കഴിഞു വരുന്ന  നമ്മളുടെ കുട്ടികളെത്തന്നെ മനസിലാക്കന്‍  വലിയ പ്രയാസമുണ്ടല്ലൊ ) പ്രധാന കാരണം – അത്ര മോശമായിരുന്നു അവരുടെ വേഷം. മാത്രമല്ല ഈ പ്രാകൃതന്മാര്‍ക്ക് മംഗോളിയരുടെ മുഖച്ഛായയും ഉണ്ടായിരുന്നു. വെനീസ് ഭാഷയും ശരിയായി സംസാരിക്കാന്‍‌ അവരെക്കൊണ്ട് കഴിഞ്ഞില്ല. 24 വര്‍ഷം കഴിഞ്ഞില്ലേ! ഇവരുടെ യാതൊരു വിവരവും അറിയാത്തതു കൊണ്ട്  സ്വത്തെല്ലാം അവകാശികള്‍ സ്വന്തമാക്കിയിരുന്നു. അങ്ങിനെയുള്ള ഒരു സന്ദര്‍ഭത്തില്‍‌ എവനെപ്പോലെ  ആരെങ്കിലും കയറി വന്ന്‌ സ്വന്തം കൊണ്ടാടി പറ്റിച്ചേക്കുമെന്ന ധാരണയിലായിരുന്നു ബന്ധുക്കള്‍‌.  ഇന്നും സ്ഥിതി ഇങ്ങനെയൊക്കത്തന്നെ. പോളോമാര്‍‌   ആലോചിച്ചു നോക്കി. എന്താണ് ഒരു പോംവഴി?

അവര്‍    ഒരു വിരുന്നിന് ഏര്‍പ്പാട് ചെയ്തു. എല്ലാ സ്വന്തക്കാരേയും ക്ഷണിച്ചു വരുത്തി. ചൈനയില്‍നിന്നും കൊണ്ടുവന്ന അതി സുന്ദരമായ വസ്ത്രങ്ങളും മറ്റും ധരിച്ച് പോളോമാര്‍‌ വിരുന്നിന്‍ വന്നവരെ സല്‍ക്കരിച്ചു. പാര്‍ട്ടി തീരാറായപ്പൊള്‍‌ അവരുടെ മുറികളിലേക്ക് തിരിച്ച് പോയി. പഴയ മുഷിഞ്ഞ കോട്ടും  മറ്റും ധരിച്ച്  തിരിച്ചും വന്നു. സ്വന്തക്കാരെല്ലാം അന്ധാളിച്ച് നിന്നു പോയി. തീര്‍ന്നില്ല. ഇട്ടിരിക്കുന്ന കോട്ടിന്റെ തയ്യലുകള്‍‌ വലിച്ച് കീറി. വിധ-വിധ‍മായ രത്നക്കല്ലുകള്‍, റൂബിയും എമറാള്‍ഡും, ഡൈമണ്ടും സഫയറും ചുറ്റും ചിതറാന്‍‌ തുടങ്ങി. പിന്നത്തെ കാര്യം പറയണോ? സ്വന്തവും ബന്ധവും എല്ലാം സ്നേഹപ്രകടനങ്ങളീലൂടെ പോളോമാരെ ശ്വാസം മുട്ടിച്ചു.  കണ്ടംബെച്ച കോട്ട്  എങ്ങനെയുണ്ട്?

ശബ്ദ-ഗവേഷണം

February 25, 2009

ശബ്‌ദമിശ്രണത്തിനാണല്ലോ  റസൂല്‍ പൂക്കുട്ടി ഓസ്‌കര്‍ നേടിയത് . ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്‌ എന്നതില്‍ നാമെല്ലാം സന്തുഷ്ഠരാണ്‌. ഇയാന്‍ ടാപ്പ്‌, റിച്ചാര്‍ഡ്‌ പ്രൈക്‌ എന്നവര്‍ക്കൊപ്പമാണ്‌ റസൂലിനും അവാര്‍ഡ്‌ ലഭിച്ചത്‌ .

ശബ്ദത്തിനെക്കുറിച്ചുള്ള ഗവേണമാണ്‍്‌ ഞാന്‍ പറഞ്ഞ് വരുന്നത്. പ്രൊഫസര്‍ ട്റവെര്‍ കോക്സ്  ശബ്ദസമ്പന്ധമായിട്ടുള്ള ഗവേഷകനാണ്‌. അദ്ദേഹം ഈയിടേയായി ഒരു രസകരമായ പരീക്ഷണത്തില്‍‌ ഏര്‍പ്പെട്ടിരിക്കുകയാണ്. അതെന്താണന്നോ? എറ്റവും പൊട്ടിച്ചിരിയുണ്ടാക്കുന്ന ഫ്ലാറ്റുലന്‍സ് ശബ്ദം ഏതെന്ന് കണ്ടു പിടിക്കുക! ‘വൂപീ കുഷിന്‍’ (whoopee cushion ) ഉപയോഗിച്ചാണ്‌  പ്രൊഫസര്‍ ഈ ഗവേഷണം ചെയ്യാന്‍ പോകുന്നത്. വേണമെങ്കില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം!

ഫ്ലാറ്റുലന്‍സ് എന്നാൽ എന്താണ്?

കുടലില്‍ ഗ്യാസ് കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയേയാണ്‌ ഫ്ളാറ്റുലന്‍സ്‌ എന്ന്‌ അല്ലോപ്പതി ഡോക്ടര്‍മാര്‍ പറയുന്നത്‌. വായു ക്ഷോഭം എന്ന്‌ നമ്മള്‍ പറയുന്നതും ഇത്‌ തന്നെ.

“ വല്ലാത്ത ഗ്യാസ്‌ ട്രബിള്‍” ഇത്‌ കേള്‍ക്കാത്തവര്‍ ഉണ്ടെന്ന്‌ തോന്നുന്നില്ല. ഇന്‍ഡെയിന്‍ ഗ്യാസ്‌ കിട്ടാതെ വിഷമിക്കുന്ന വീട്ടമ്മയേക്കാളും വിഷമിക്കുവരാണ്‌ വയറില്‍ കൂടുതല്‍ ഗ്യാസ്‌ ഉള്ളവര്‍!  ഏമ്പക്കം വിടലും ഗര്‍ഭവതികളെപ്പോലെ വീര്‍ത്തുള്ള വയറും പല ഫലിതങ്ങള്‍ക്കും ഉറവിടമായിട്ടുണ്ട്. ചിലപ്പോള്‍ നിയത്രണം വിട്ട്‌ പല തരത്തിലുള്ള ശബ്ദാവലികള്‍ക്ക്‌ തുടക്കം കുറിച്ച്‌ എത്ര സീരിയസ്സായ ആളുകളേയും പൊട്ടിച്ചിരിപ്പിച്ചെന്നു വരാം. എന്താണിതിന്റെ രാസഘഠന? ഇ ഗാസിന്റെ പ്രൈമറി കൊമ്പൊണെന്റ്സിന്‌ യാതൊരു മണവുമില്ല. നൈട്രജന്‍, ഹൈഡ്രജന്‍, കാര്‍ബണ്‍ ഡയോക്സൈഡ്‌, മീതൈന്‍, ഓക്സിജന്‍ ഇവയൊക്കേയാണ്‌ അവ. പിന്നെ എന്തുകൊണ്ടാണ്‌ ചിലപ്പോള്‍ ദുര്‍നാറ്റമുണ്ടാകുന്നത്‌?. അത്‌ ഹൈഡ്രജന്‍ സള്‍ഫൈഡ്‌, ഈഡൊള്‍ അല്ലെങ്കില്‍ കറ്റൊള്‍ ഗ്യാസുകളുടെ സാനിദ്യമൂണ്ടാകുമ്പോഴാണ്‌.

 

ചെങ്കോലും മരവുരിയും

June 12, 2008

തന്റെ ചെങ്കോല്‍ നഷ്ടപ്പെട്ട ജ്ഞാനേന്ദ്ര രാജാവ്‌ തോളില്‍ മാറാപ്പുമായി കൊട്ടാരം വിട്ടു! അങ്ങിനെ 250 വര്‍ഷത്തോളം നടന്ന രാജ ഭരണത്തിന്‌ മുട്ടുപുള്ളി വെച്ചു.

ഹിന്ദുരാജാക്കന്‍മാരുടെ ശ്രേണിയില്‍ അവസാനത്തെ അംഗമാണ്‌ ജ്ഞാനേന്ദ്ര. ഇനി ബിര്‍ ബിക്രം ഷാ ദേവ്‌ എന്ന ഒരു സാധാരണ പ്രജ മാത്രം. മാവോയിസ്റ്റുകള്‍ അനുവദിച്ച സമയം തീരുന്നതിന്‌ മുമ്പ്‌ തന്നെ രാജകൊട്ടാരം വിട്ട്‌ പടിയിറങ്ങി. കഠ്‌മണ്ഡുവിലുള്ള തന്റെ വേനല്‍ക്കാല വസതിയിലേക്കാണ്‌ രാജാവ്‌ തല്‍ക്കാലം താമസം മാറുന്നത്‌. രാജകൊട്ടാരം ഇനി മ്യൂസിയമായി സൂക്ഷിക്കാനാണ്‌ തീരുമാനം.

രാജകിരീടമാണ്‌ എറ്റവും അകര്‍ഷകമായുള്ള വസ്തുക്കളില്‍ ഒന്ന്‌. അതും രാജകീയ അലങ്കാരങ്ങളായ മറ്റു ചില ഉരുപ്പടികളും തന്റെതാണെന്നും അത്‌ മ്യൂസിയത്തിലേക്ക്‌ വിട്ടുകൊടുക്കാനുള്ള മനസ്സില്ലെന്നും അദ്ദേഹം അറിയിച്ചതായി പറയപ്പെടുന്നു.

ഇന്ത്യക്കും ചൈനക്കും നടുവിലുള്ള രാജ്യമായ നേപ്പാളിലെ സംഭവങ്ങളെല്ലാം തന്നെ ഇരു രാജ്യങ്ങളെയും ബാധിക്കുന്നവയാണ്‌. രാജഭരണകാലത്ത്‌ നമ്മളോട്‌ വളരെ അടുത്തിരുന്ന ഒര്‌ രാജ്യമാണ്‌ നേപ്പാള്‍. ഇത്‌ തുടരുമോ എന്ന്‌ കാലത്തിനു മാത്രമേ പറയാന്‍ കഴിയൂ.

Rule of 9

May 20, 2008

During fire accidents people suffer from burns.Normally we hear doctors saying some thing like the patient has 60 percent, third degree burns etc. An ordinary person may not understand this. What was meant by such remarks by doctors? For the knowledge of children I am trying to explain it here.

 

Simply put it, it is a rule of 9. The human body is divided into 11 areas for the purpose. Head, Upper limp, Chest or upper front, chest back or upper back, abdomen, lower back, thigh and lower limp are these areas.  If you take each part as 9% and multiply with 11 areas mentioned out get 99 percent. Say cent percent.

 

 Then for the level of suffering is expressed in degree such as First second and third degree. First degree burns are that affected outer layer. Second degree is where blisters are formed and third degree refers to deeper burns afflicted on the body.

 

ഇന്ത്യ ലോകകപ്പ്‌ നേടുന്നതിനുവേണ്ടി …

March 7, 2007

ട്രിനിഡാഡിലെ ഹനുമാന്‍ ക്ഷേത്രം

ഇന്ത്യ ലോകകപ്പ്‌ നേടുന്നതിനുവേണ്ടി നമ്മളുടെ ടീമിനെ ആശംസിക്കുന്നതിനോടൊപ്പം നമുക്ക്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ട്രിനിഡാഡിലെ Carapichaima എന്ന സ്ഥലത്തുള്ള ശ്രി ഹനുമാന്‍ ക്ഷേത്രമാണ് ഈ ചിത്രം. ഇത് 2005 നവമ്പറില്‍ എടുത്തതാണ്.

കാട്ടിലെ പള്ളി

October 21, 2006

ആ പുഴ പിന്നെയും ഒഴുകി. പഴകി ദ്രവിച്ച പാലം റിട്ടയറായി. പുതിയൊരു പാലം ചാര്‍ജ്ജെടുത്തു. നട്ടുകാര്‍ക്ക്‌ ആശ്വാസമായി.

ഇതിന്നു മുന്‍പൊക്കെ പാലം കടന്നു അക്കര പോകുമ്പം ‘അള്ളാന്റുമ്മോ’ന്നു പേടികൊണ്ടു പറഞ്ഞു പോകും. ഒരു ചിലര്‍ അക്കരപ്പള്ളീലെ മൂന്നുപെറ്റുമ്മയെ മനസ്സില്‍ ധ്യാനിക്കും. മറ്റു മിക്കവരും പാലം കടക്കുവോളം ‘നാരായണാ’ന്നായിരിക്കും ജപിച്ചോണ്ട്‌ പോന്നത്‌. കടന്നു കഴിഞ്ഞാല്‍ തഥൈവ.
പാലത്തിന്മേല്‍ നടക്കാന്‍ പേടീള്ളോര്‍ ഉമ്പായ്ക്കാന്റെ തോണീലാണു കടവു കടക്കുന്നത്‌. തലക്ക്‌ ഒരണ വാങ്ങിക്കും. ആളില്ലാത്തപ്പം ചരക്ക്‌ കടത്തും. വിശ്രമ സമയം തോണി പാലത്തിനടിയിലുള്ള മരത്തടികള്‍ക്കും തൂണിനുമിടേലായി കെട്ടി വിടും.

വര്‍ഷം ഒന്നു കഴിഞ്ഞു.അന്ന് തോണീല്‌ ചേരീം ചൂടീം നിറച്ച്‌ വെക്ക്വാ. അടുത്തനാള്‍ കാലത്തു പോവാന്‍ ഏര്‍പ്പാട്‌ ചെയ്യാണ്‌. “മോന്ത്യായി. ബാക്കീള്ളത്‌ വെളുപ്പിനാവാം. രാത്രി ചരക്കിന്‌ കാവല്‌കിടക്കണല്ലോ. പൊരക്ക്‌ പോയി വരുമ്പം മറക്കാതെ ഒരു ലാന്തര്‍ എടുക്കണം” തോണി കെട്ടുമ്പോള്‍ ഉമ്പായ്ക്ക ഓര്‍ത്തു.

അക്കരയുള്ള ഗ്രാമം.മകരമാസക്കുളിരില്‍ ആ ഗ്രാമകന്യകയുടെ നെഞ്ചില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കാട്ടുപ്രദേശം. നടുവിലായി ഒരു ചെറിയ പള്ളി. ഉത്സവത്തിനായി ചമഞ്ഞൊരുങ്ങി നില്‍ക്കുന്നു. പരിസരമാകെ ചന്തയും ജനക്കൂട്ടവും.
അറുവട കഴിഞ്ഞ കരിമ്പിന്‍ പാടം പോലെ എവിടെ നോക്കിയാലും കരിമ്പിന്‍ കെട്ടുകള്‍. അവക്കിടയില്‍ അങ്ങിങ്ങായി കരിമ്പ്‌ പിഴിയുന്ന യന്ത്രങ്ങളും അതിന്റെ ചാറ്‌ വില്‍ക്കുന്നവരുടെ തന്ത്രങ്ങളും. അങ്ങാടിയില്‍ നിന്നും വന്നിറങ്ങിയ വലിയ വലിയ ‘അലുവാ’കട്ടകള്‍ നവരത്നക്കല്ലുപോലെ വിവിധവര്‍ണ്ണങ്ങളില്‍ തിളങ്ങുന്നു. അതിനോട്‌ മല്‍സരിക്കുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നേന്ദ്രക്കായ വറുത്ത ഉപ്പേരിക്കൂമ്പാരം. പലയിടങ്ങളിലും വീര്‍ത്തും ചീര്‍ത്തും വണ്ണം വെച്ച പൊരിച്ചാക്കുകള്‍. ദൃഷ്ടിദോഷ പരിഹാരാര്‍ത്തം കെട്ടിവെച്ച പുല്ലില്‍പൊതിയനെപ്പോലേ കൃശഗാത്രരായ പൊരി വില്‍പ്പനക്കാര്‍. അടുത്ത്‌ റോഡില്‍ സോപ്പ്‌ ചീപ്പ്‌ കണ്ണാടി മുതല്‍ കത്തി കഠാരി കുന്തം വരെയുള്ള വജ്രായുധങ്ങള്‍ കൃഷി ഉപകരണങ്ങള്‍ എന്നു വേണ്ടാ അച്ഛനും അമ്മയുമൊഴിച്ച്‌ മറ്റെല്ലാം വില്‍ക്കുന്ന കച്ച-കപടക്കാര്‍. നേര്‍ച്ചയുത്സവത്തിനായി വെട്ടിത്തെളിച്ച പള്ളിപറമ്പില്‍ വമ്പിച്ച തിരക്ക്‌.

അവിടെ ഒന്ന്‌ നോക്കൂ. സന്തോഷത്താല്‍ തുള്ളിച്ചാടുന്ന രണ്ട്‌ കൊച്ചു കുട്ടികള്‍. പ്രിന്‍സിയും വിന്‍സിയും. അവരെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്ന മാത്തനെയും ത്രേസ്സ്യേം ശ്രദ്ധിക്കൂ.

“ഏടീ കൊച്ചുങ്ങള നോക്കണേ.” എന്നു പറഞ്ഞോണ്ട്‌ മാത്തന്‍ പള്ളിമുറ്റത്തേക്ക്‌ നടന്നു.

കഴിഞ്ഞ കൊല്ലത്തെ ധാരുണ സംഭവാണ്‌ മാത്തന്റെ മനസ്സില്‍ നിറഞ്ഞ്‌ തുളുമ്പുന്നത്‌. എല്ലാ വര്‍ഷവും തന്റെ ഉപജീവനത്തിനുള്ള സാമഗ്രീകള്‍ വാങ്ങാനാണ്‌ ത്രേസ്സ്യാമ്മേനീം കൂട്ടി ചന്തക്ക്‌ വരാറ്‌. ദൈവ വിശ്വാസമൊന്നുമില്ലാത്ത മാത്തന്‍ ത്രേസ്യയുമായി ജീവിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും സന്താന ഭാഗ്യമൊന്നുമില്ലാതെ നിരാശനായിരുന്നു. ത്രേസ്യോട്‌ ആരാ പറഞ്ഞതെന്നറിയില്ല, ഒരു ദിവസം മാത്തന്റെ ചെവിയില്‍ അവള്‍ മന്ത്രിച്ചു:

“മൂന്നുപെറ്റുമ്മയെ നേര്‍ന്നാല്‍ കിടാങ്ങളുണ്ടാകൂം-ന്ന്”

“മൂന്നെണ്ണം ഒന്നിച്ച്‌ നിന്നെക്കൊണ്ടാവ്വ്വ്വൊ ത്രേസ്സ്യേ?” മാത്തന്‍ കളിയാക്വായിരുന്നു.

പത്തുമാസം കഷ്ഠിച്ചായതേയുള്ളൂ. മാത്തന്റെ ഇരുകൈകളിലും ഓരോ കുഞ്ഞുങ്ങള്‍!

കുട്ടികള്‍ നടക്കാന്‍ തുടങ്ങിയ ശേഷം അവരീം കൂട്ടിക്കൊണ്ടാ ചന്തക്ക്‌ വരുന്നത്‌. എന്നാല്‍ ഇത്തവണ ചന്ത കാണാനോ സാമഗ്രീകള്‍ വങ്ങാനോ വന്നതല്ല. കഴിഞ്ഞ വര്‍ഷത്തെ ചന്തയ്ക്ക്‌ വന്നുപോകുമ്പോഴുണ്ടായ അനിഷ്ട സംഭവങ്ങളുടെ ചുരൂളുകള്‍ നിവര്‍ന്നു.
അന്ന് പള്ളിപ്പറമ്പിനടുത്ത്‌ നിന്നു കൊണ്ട്‌ ത്രേസ്യ മുറുമുറുത്തു:
“എടുത്താല്‍ പൊന്താതത്ര സാധനങ്ങളായി… ഇത്രേം എടുത്തോണ്ട്‌ എങ്ങനാ…. ”
“എടീ ഞാനില്ലേ കൂടേ”
“വരുമ്പം കണ്ടില്ലേ. ആ പാലം എങ്ങന കടക്കും? ഈ കൊച്ചുങ്ങളേം പിടിച്ചോണ്ട്‌ എന്നേക്കൊണ്ട്‌ വയ്യ.”
“നീ ഇ കുട്ടെം തലേല്‍വെച്ചോണ്ട്‌ നട, ഞാന്‍ ഇത്‌ രണ്ടിന്റീം കയ്യ്‌ പിടിച്ചോളാം.”
“ആ സഞ്ചി ആരാ എടുക്ക്വാ”
“നീ നട ,ഞാന്‍ എടുത്തോളാം”
അവള്‍ മുന്നോട്ട്‌ നടന്നു.പിന്നാലെ മാത്തനും കുട്ടികളും
“നേരം ഇരുട്ടി. വേഗം നട മക്കളേ. പാലം കേറുമ്പം അച്ഛന്റെ കയ്‌പിടിച്ചോ.”
ആ പിഞ്ചു പൈതങ്ങള്‍ വായ്‌ നിറയേ പൊരിയും കയ്യില്‍ ‘കുലുക്കിട്ട’വുമായി തുള്ളിച്ചാടി, അടിച്ചും പിടിച്ചും മാത്തന്റെ മുന്നിലും പിന്നിലുമായി സ്ഥലകാല ബോധമില്ലാതെ നിഷ്ക്കളങ്കമായി പാറിക്കളിക്കുന്ന ചിത്രശലഭങ്ങളായി മാറി.

“ദാ പാലം വന്നു.”കുട്ടികളോടായി മാത്തന്‍ പറഞ്ഞു.
കൂനാക്കൂരിരുട്ട്‌. കുട്ടികള്‍ പേടിക്കാന്‍ തുടങ്ങി. മാത്തന്‍ വളരേ സാവദാനത്തില്‍ കുട്ടികളേയും കൊണ്ട്‌ നീങ്ങുന്നു. കയ്യിലുള്ള സഞ്ചി ഒരു പ്രശ്നമായിരിക്കുന്നു. അധികദൂരം ചെന്നില്ല. കുട്ടികള്‍ മരപ്പലകയില്‍തടഞ്ഞു കമിഴ്നടിച്ചു വീണു. മാത്തന്‍ സര്‍വ്വശക്തിയും സംഭരിച്ച്‌ പ്രിന്‍സിയുടെ കയ്‌ പിടിച്ചു . പ്രിന്‍സിയുടെ കയ്‌ പിടിച്ചിരുന്ന വിന്‍സി താഴോട്ടും. മാത്തന്‍ സംഭവം മനസിലാക്കുമ്പോഴേെക്കും വിന്‍സിമോള്‍ പുഴയില്‍ ഇരുട്ടില്‍ എല്ലാരോടും വിട പറഞ്ഞു കഴിഞ്ഞു.അക്കരയിലെത്തി ചുമടുതാങ്ങിയില്‍ ഭാരം ഇറക്കി കാത്തു നില്‍ക്കുന്നൂ ത്രേസ്സ്യ. സൂക്ഷിച്ചിട്ടും മോളെ രക്ഷിക്കാന്‍ കഴിയാതെ പോയ ആ പിതാവ്‌ അലറിക്കൊണ്ട്‌ പൊട്ടിക്കരഞ്ഞു മാറത്തടിച്ചൂ തലക്കടിച്ചു നിലവിളിച്ചു
“എന്റുമ്മേ ഇതിനാണോ എനിക്ക്‌ കുഞ്ഞുങ്ങളെ തന്നത്‌!”
വാടിയ തളിരില പോലെ മയങ്ങി വീണു കിടക്കുന്ന പ്രിന്‍സിയെ വാരി പുണര്‍ന്നു നിലവിളി കൂട്ടുകയാണു മാത്തന്‍. ഓടിയടുത്തവരെല്ലാം നിസ്സഹായരാണ്‌. പാലത്തില്‍ നിന്നു കൊണ്ട്‌ എല്ലാരും തഴോട്ട്‌ നോക്കി നിന്നു.എന്തൊരാഴം! എന്തു ചെയ്യനാ? ഒരു പോംവഴിയും കാണാതെ എല്ലാരും പ്രിന്‍സിയെ വിഴുങ്ങിയ പുഴയെ നോക്കിക്കൊണ്ടിരിന്നു.

അലകള്‍ അല്‍പം ശാന്തമായി. നേരിയ ഒരു പ്രകാശം പാലത്തിന്നടിയില്‍ തെളിയുന്നൂ. അശരീരി എന്തോ പറയുന്നു. തേങ്ങുന്ന ശബ്ദം കേള്‍ക്കുന്നൂ. നോക്കി നിന്നവര്‍ എന്റമ്മേ എന്റുമ്മേ ദേവീ സകല പ്രാര്‍ഥനാ നാമങ്ങളും ഉരുവിടുന്നു. പാലത്തിന്റെ തൂണില്‍ അവ്യക്തമായ ഒരു നിഴല്‍ വ്യാപിക്കുന്നു. കുട്ടിയെ മാറില്‍ താങ്ങിപ്പിടിച്ചു തോണിയില്‍ നില്‍ക്കുന്ന മനുഷ്യന്റെ നിഴല്‍!
നെടുവീര്‍പ്പോടെ മാത്തന്‍ ഓര്‍മ്മകള്‍ക്ക്‌ കടിഞ്ഞാണിട്ടു.
മനസ്സില്‍നിന്നും മായ്ക്കാന്‍ കഴിയാത്ത ആ നിഴലിന്റെ ഉടമയൊ തോണിയൊ ഇന്നവിടെ കണ്ടില്ല. പഴകി ദ്രവിച്ച പാലം പോയപ്പോള്‍ ആ തോണിയും തോണിക്കാരനും പോയ്ക്കാണും. എന്നാല്‍ ഉമ്പായ്ക്ക അനശ്വരനാണു്‌.
“എന്താ ജ്ജ്‌ പറേണത്‌? കുറേ നേരായല്ലൊ നിന്നു നോക്ക്‌ണ്‌!”
ആ ചോദ്യത്തിന്‌ മറുപടി പറഞ്ഞില്ല. കയ്യിലുണ്ടായിരുന്ന വെള്ള വസ്ത്രം നേര്‍ച്ചയായി മൂന്നു പെറ്റുമ്മ കബറില്‍ സമര്‍പ്പിച്ച്‌, അശ്രു നിറഞ്ഞ കണ്ണുകള്‍ തുടച്ച്‌ പള്ളിപ്പടികളിറങ്ങി അതാ മാത്തന്‍ കുട്ടികളേം ത്രേസ്സ്യേം നോക്കി നടന്നു പോകുന്നു.

അവസരങ്ങള്‍‌ ‍‌ പാഴാക്കിയാല്‍‌!

September 24, 2006

സ്കൂള്‍ വിട്ട സമയം. എന്റെ മുന്നില്‍ കുറച്ചു കുട്ടികള്‍.
അവരുടെ സംഭാഷണം കേട്ടോണ്ട്‌ ഞാനും പിന്നാലേ…

വെള്ളം കയറി വീട്ടു പടിക്കലെത്തി. എല്ലാരും സ്ഥലം വിട്ടു.
അവന്‍ മാത്രം അവിടത്തന്നെ നിലയുറപ്പിച്ചു. നാലു പേരറിയണമെങ്കില്‍ ചില സാഹസതകള്‍ കാട്ടിയാലല്ലേ പറ്റൂ!
വെള്ളം തിണ്ണയിലെത്തി. അതു വഴി വന്ന കൂട്ടുകാരന്‍ പറഞ്ഞു
“എന്റെ കൈ പിടിച്ചു മെല്ലെ പോവാം. വെള്ളം കയറുന്നതിനു മുന്‍പേ രക്ഷപ്പെടാം.”
” ഹും! എനിക്ക്‌ ഈ വെള്ളമൊന്നും ഒരു പ്രശ്നമല്ല.”അവന്‍ പറഞ്ഞു.
“ഇനി താമസിച്ചാല്‍ വഴി മനസ്സിലാവാതെ ആപത്താകും.” അതിനും അവന്‍ അനങ്ങിയില്ല.
“പേടിയുണ്ടങ്കില്‍ നീ പോയ്കോ.” അവന്‍ പറഞ്ഞു.

കൂട്ടുകാരന്‍ രക്ഷപ്പെട്ടു.

വെള്ളം വീട്ടിനുള്ളിലെത്തി. അപ്പോഴൊരു സൈക്കിള്‍കാരന്‍ വന്നു. സൈക്കിളില്‍ കയറി രണ്ടുപേര്‍ക്കും രക്ഷപ്പെടാമെന്നു പറഞ്ഞു. അവന്‍ അപ്പോഴും അനങ്ങിയില്ല. സൈക്കിളിലില്‍ വന്നവനും രക്ഷപ്പെട്ടു.
വെള്ളം വീണ്ടും കൂടി. അവന്‍ പുരപ്പുറത്തു കയറിയിരുന്നു. അതു വഴി ഒരു ലോറി വന്നു. അവനോടു ലോറീ കയറി രക്ഷപ്പെടാന്‍ പറഞ്ഞു. ഇറങ്ങി വരാന്‍ കഷ്ടമാണെന്നായി.

വെള്ളം വീട്ടിനു മുകളിലായി. അവന്‍ മരത്തിന്മേല്‍ കേറി. ഇപ്പോ ഹെലികോപ്റ്റര്‍ വരും അതില്‍ കയറി ജോളിയായി രക്ഷപ്പെടാം. അവന്‍ ഭാവനയില്‍ കണ്ടു . വെള്ളം മരത്തിനു മുകളിലെത്താറായി.

അവന്‌ പേടി തുടങ്ങി. അടുത്തുള്ള തെങ്ങേല്‍ക്കേറി തല്‍ക്കാലം പ്രാണന്‍ രക്ഷിച്ചു. തെങ്ങ്‌ വെള്ളത്തിന്റെ ഒഴുക്കില്‍ ആടിത്തുടങ്ങി. അകലേ നിന്നും ഹെലികോപ്റ്ററിന്റെ ശബ്ദം ചെറുതായി കേള്‍ക്കുന്നു. തെങ്ങാണെങ്കില്‍ മെല്ലെ മെല്ലെ ചായാന്‍ തുടങ്ങുന്നു. ശക്തമയ കാറ്റ്‌. ദാ.. ! ഹെലിക്കോപ്റ്റര്‍! തലക്കുമുകളില്‍! തെങ്ങോ ? വെള്ളത്തില്‍!

കുട്ടികളുടെ പൊട്ടിച്ചിരിയോടെ എനിക്കും സ്വയബോധം വന്നു.
അപ്പോഴേക്കും ഞാന്‍ വഴി തെറ്റി ബഹുദൂരം നടന്നു കഴിഞ്ഞിരുന്നു.

ഇന്നത്തെ കമ്പോള നിലവാരം

September 9, 2006

ഏലഗിരി മാര്‍കറ്റ്‌. പല ചരക്കു വ്യാപാരസങ്കേതം. അടുത്തുള്ള കാട്ടു പ്രദേശങ്ങളില്‍ നിന്നും കുരങ്ങുകള്‍ വന്നു മാര്‍ക്കറ്റ്‌ കയ്യേറുന്നു. എവന്മാരെക്കൊണ്ടുള്ള ശല്യം ദിനം ദിനം വര്‍ദ്ധിച്ചു വന്നു. പൊറുതി മുട്ടിയ വ്യാപാരികള്‍ തങ്ങളുടെ സംഘടനാ ഭാരവാഹികളോട്‌ പരാതി പറഞ്ഞു. എല്ലാരും തല പുകഞ്ഞ്‌ ആലോചിച്ചിട്ടും ഒരു പോംവഴിയും കണ്ടില്ല.
“ശരി, തലൈവര്‍ സ്ഥലത്തില്ലാത്തതാണു പ്രശ്നം. അദ്ദേഹം രണ്ടു നാളുകള്‍ക്കുള്ളില്‍ എത്തിച്ചേരും. എന്നിട്ടാവം ഒരു തീരുമാനം.” വ്യാപാരികള്‍ സമാദാനിച്ചു. ലീഡറെ അനുയായികള്‍ തലൈവര്‍ എന്നു വേണം വിളിക്കാന്‍.

തലൈവര്‍ വന്നു. കാര്യങ്ങളെല്ലം മനസ്സിലാക്കി. കുരങ്ങുകളെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചവരേ ശകാരിച്കു. “അതു മിണ്ടാപ്രാണി. അതിനും ഈ നാട്ടില്‍ നമ്മള്‍ അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യവും മൌലികാവകാശങ്ങളൂം ഉണ്ട്‌. അതിന്റെ വാസസ്ഥലങ്ങള്‍ മനുഷ്യര്‍ കൈയ്യേറിയതു കൊണ്ടല്ലേ അതു ഭക്ഷണം തേടി ഇങ്ങോട്ടേക്കു പോരുന്നത്‌! മൃഗ സംരക്ഷണത്തിന്നായി നമ്മള്‍ പാടു പെടണം. കുരങ്ങിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. പല പുരാണങ്ങളിലും ദൈവതുല്യനായിട്ടാണു അതിനെ കണക്കാക്കുന്നത്‌. അതിനായി എത്ര ചിലവായാലും ഞാന്‍ ചിലവഴിക്കാന്‍ തയാറാണു.” തലൈവരുടെ വിശാലമായ കാഴ്ചപ്പാടുകള്‍ മിണ്ടാപ്രാണികളോടുള്ള സ്നേഹം ഇവയെല്ലാം അനുയായികളെ കോള്‍മയിര്‍ കൊള്ളിച്ചു. ‘തലൈവര്‍ സിന്ദാബാദ്‌! തലൈവര്‍ വാഴ്‌ക!’ എന്നിങ്ങനേ ഘോഷം മുഴക്കി കൊണ്ടു അവര്‍ പിരിഞ്ഞു പോയി.
അടുത്ത ദിവസം. മാര്‍കെറ്റില്‍ ഒരു നോട്ടീസ്‌ വിതരണം ചെയ്യപ്പെട്ടു. നോട്ടീസില്‍ പറഞ്ഞ പ്രകാരം രൂപ പത്തു ( Rs.10/- Only ) വെച്ചു ഓരോ കുരങ്ങിനും വില കൊടുത്ത്‌ തലൈവര്‍ വാങ്ങി. അങ്ങിനെ ആയിരക്കണക്കിനു കൂട്ടിലടക്കപ്പെട്ടു. കുരങ്ങിന്റെ ശല്യവും കുറഞ്ഞു. വ്യാപാരികള്‍ സന്തോഷിച്ചു.

 അടുത്ത ദിവസം കുരങ്ങിന്റെ റെയിറ്റ്‌ നൂറു ശതമാനമയി ലീഡര്‍ വര്‍ദ്ദിപ്പിച്ചു. ബാക്കിയുള്ള അഞ്ചു പത്തു കുരങ്ങുകളും തടവിലായി. വീണ്ടും കുരങ്ങിന്റെ വില ഇരട്ടിയായി വര്‍ദ്ദിപ്പിച്ചു. അങ്ങിങ്ങായി രക്ഷപെട്ട ഒന്നു രണ്ടു കപികളേയും ഓടി-ച്ചാടി പിടിച്ചോണ്ടൂ വന്നു ലീഡര്‍ക്കു വിറ്റു. ഇന്നത്തെ കുരങ്ങിന്റെ വില 100 രൂപ.
തലൈവര്‍ തന്റെ ശിഷ്യനെ വ്യാപാരം ഏല്‍പ്പിച്ചിട്ട്‌ രണ്ടു നാളായി ലീവിലാണു. പോകുമ്പോള്‍  ശിഷ്യന്റെ കാത്‌ കടിച്ചു കൊണ്ട്‌ എന്തോ ‘കുശു കുശ‘ പറഞ്ഞു. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ശിഷ്യന്‍ ഒരു പരിപാടി ഒപ്പിച്ചു. എല്ലാരേം വിളിച്ചു പറഞ്ഞു :”ദാ നാളെ ലീഡര്‍ തിരിച്ചെത്തും. ഇനി പിടിച്ചു വില്‍ക്കാന്‍ ഈ പ്രദേശങ്ങളിലൊന്നും കുരങ്ങുകളേ കാണാനില്ല. ഈ കൂട്ടിലുള്ളവന്മാരേ ഞാന്‍ 50 രൂപ വെച്ചു നിങ്ങള്‍ക്കു തരാം. നാളെ 100 രൂപ വെച്ചു ലീഡര്‍ക്കു വിറ്റോളൂ. കുരങ്ങു പിടിക്കാന്‍ പോയി ഇനി കഷ്ടപ്പെടേണ്ട. എന്താ?”
അഞ്ചു പത്തു നിമിഷത്തിനുള്ളില്‍ കൂട്‌ കാലിയായി! ശിഷ്യന്റെ കീശയും നിറഞ്ഞു.
അടുത്ത നാള്‍ കുരങ്ങുകളെ വില്‍ക്കാനായ്‌ സന്തോഷ്‌ ട്രോഫി പോലെ കയ്യിലേന്തികൊണ്ടു അനുയായികള്‍ നീണ്ട ക്യൂവില്‍ ലീഡറുടെ  കടക്കു മുന്‍പില്‍ കുറേ നേരം കാത്ത്‌ നിന്നു.

ആരോ സംശയം പ്രകടിപ്പിച്ചു” അല്ലാ, ശിഷ്യനീം കാണുന്നില്ലല്ലോ! ഇന്നത്തേ റെയിറ്റ്  എന്തായിരിക്കും?”

എന്റെ പ്രാര്‍ത്ഥന

July 20, 2006

എന്റെ പ്രാര്‍ത്ഥന
Sri Krishna Paramathma
“കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ” എന്ന ഇരയിമ്മന്‍ തമ്പിയുടെ പദങ്ങളിലൂടെ ഞാനും എന്റെ വേദനകളെല്ലാം ആ തൃപ്പാദത്തില്‍ സമര്‍പ്പിച്ചിട്ടു കാത്തുനില്‍ക്കുകയാണു.ശ്രീകൃഷ്ണനു കുചേലരുടെ കല്ലും നെല്ലും നിറഞ്ഞ അവല്‍പ്പൊതിയെന്നപോലെയാണു എന്റെ ഈ പ്രാര്‍ത്ഥനാ വരികള്‍.

തിരുമലൈ തിരുപ്പതി വെങ്കിടേശാ,
ഗുരുവായുരപ്പാ ശ്രീ നാരായണാ…
തൃച്ചമ്മരേശാ നാവാമുകുന്ദാ,
തിരുവാര്‍പ്പിങ്കല്‍ പരമാത്മാ
അമ്പലപ്പുഴ ശ്രീ കൃഷ്ണാ…
കടലായിനാഥാ ഹരികൃഷ്ണാ
 
വിടരൂ നിത്യം കമലദളമ്പോല്‍
പകരൂ മനസില്‍ നിന്തിരുനാമം
കൃഷ്ണ കൃഷ്ണ ശ്രീ കൃഷ്ണാ
ഗോകുലബാലാ ഹരികൃഷ്ണാ… !

പി കെ രാഘവന്‍(by P K Raghavan)