ഒരു പൊതുയോഗം

November 7, 2009

കോളാമ്പി  സ്പീക്കറിൽനിന്നും  അടിപൊളി  സിനിമാപ്പാട്ടുകൾ. പരീക്ഷ നടക്കുന്ന  ഹൈസ്കൂളിന്റെ  മുക്കിലും മൂലയിലും  ശബ്ദ  താണ്ടവം. കരിമരുന്ന്  പ്രയോഗങ്ങളെ പോലും  തോല്പിക്കുന്ന ശബ്ദ വിസ്പോടനം. ക്ലാസ്  മുറിയിൽ  കഠിന  കഠോരമായ കണക്ക്‌  ചോദ്യങ്ങൾ. അച്ചടി പിശകുമൂലം പലതും ഡാവിഞ്ചി കോഡ്‌ പോലെയുണ്ട്‌. സിലബസ്സിനും  പഠിപ്പിച്ചതിനും  അജഗജം വ്യത്യാസമുണ്ട്‌. ചോദ്യങ്ങളാണെങ്കിൽ മൈലുകൾക്കപ്പുറത്തുനിന്നും. അടിസ്താനപരമായ ഈ തെറ്റുകൾ കുട്ടികളെ വിഭ്രാന്തരാക്കുമ്പോഴാണ്‌ , മോങ്ങാനിരുന്ന  നായയുടെ തലയിൽ വീണ തേങ്ങ പോലെ വെളിയിൽ നിന്നും “ശചഷഭദദഷയഴൻഷഷദ ഷദദശ്രദസ്രൻടഫ ർമദവദസ്രയവ… ” ഉദ്ഘാടന പ്രസംഗം.

 
തുടർന്ന്  സാംസ്കാരീക  നായകന്റെ  വക   ” …അടിസ്ഥാനരഹിത കഥാകഥനത്തിന്റെ നികൃഷ്ട ലക്ഷ്യം…” ഒന്നു നിർത്തി  “മരണാനന്തര കണക്ക്‌  തീർക്കൽ തന്നെ! ചരിത്ര പുരുഷന്മരായ ഈ ഗുരുക്കന്മാരെ അപകീർതിപ്പെടുത്തുകയും കുരിശിലേറ്റുകയും ചെയ്യുന്നത്‌ പ്രതിലോമ ശക്തികളുടെ  സ്ഥിരം  അജണ്ടയിലുള്ളതാണ്‌…” വിഷയ കാഠിന്യം പ്രാസംഗികനെക്കുറിച്ചുള്ള  നാട്ടുകാരുടെ  റെയ്‌റ്റിങ്ങ്  കൂട്ടുക തന്നെ ചെയ്തു.

അടുത്തത്‌  രാഷ്ട്രീയക്കാരന്റെ  ഊഴമാണ്‌. ഭരണകക്ഷിയായിരിക്കണം. അല്ലെങ്കിൽ‌  ഇത്രയധികം  പോലീസുകാർ ചുറ്റിപറ്റി  നിൽകില്ലല്ലോ!  “… ഞങ്ങളുടെ  കണക്ക്‌ ഒരിക്കലും  തെറ്റാറില്ല. ഞങ്ങളുടെ ബജറ്റിനെക്കുറിച്ചറിയാൻ വലിയ ഗണിത ശാസ്ത്ര ജ്നാനമൊന്നും ആവശ്യമില്ല. ഈ ബജറ്റ്‌ വരാൻ പോകുന്ന വരൾച്ചക്ക്‌ വളരെ ഉപകരിക്കും എന്നതിൽ  എനിക്ക്‌  അല്പം  പോലും  സംശയമില്ല. പാവപ്പെട്ടവന്റെ കുടിവെള്ളം  ഉറപ്പുവരുത്തുക  മാത്രമല്ല, ഇപ്പോഴുള്ളതിന്റെ   നാലിരട്ടി എണ്ണത്തിലും വെള്ളത്തിലും… അതായത്‌ അളവിലും  കൂട്ടാൻ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌.” സദസ്സിലാരോ അപശകുനം പോലെ വിളിച്ചു കൂവി. “ശരിയാ, വെള്ളം  കുടിക്കാൻ  കിട്ടിയില്ലെങ്കിലും സാരമില്ല. വെള്ളം അടിക്കുന്നതിനുള്ള സൗകര്യമുണ്ടായാൽ മതി.”

പ്രാസംഗികൻ ചുവട്‌ മാറ്റി. “പണ്ട്‌ സമര പാരമ്പര്യമുള്ളവരും ത്യാഗികളുമായിരുന്നു നേതൃത്വത്തിലേക്ക്‌ വന്നിരുന്നത്‌. ഇന്നാകട്ടെ കാമ്പസ്‌ സെലക്ഷനിലൂടെ കക്ഷിയിലേക്ക്‌ വന്നവരാണധികവും. ഇത്തരക്കാരാണ്‌ ഇന്ന്‌ പാർട്ടിയെ നയിക്കുന്നത്‌. അതുകൊണ്ടു തന്നെ എന്റെ കക്ഷിക്ക് എല്ലാ പ്രശ്നങ്ങളും പ്രോഫഷനലായി കൈകാര്യം ചെറിയാനറിയാം. ജനങ്ങളെ വഞ്ചിക്കുന്ന പാരമ്പര്യം നമുക്കില്ല…”

സദസിൽനിന്നൊരുവൻ: ” ഈ  ഗവർമന്റ്‌  കരിഞ്ഞുപോയ ബൾബ്‌ പോലെയാ. മാറ്റാനുള്ള  സമയമായി.” തന്റെ  വാചകക്കസർത്ത്‌ ചിലവാകുന്നില്ലെന്നു  കണ്ട  നേതാവ് പു തിയ  പ്രശ്നങ്ങളും   തേടിയായിരിക്കണം    ഉടനെ സ്ഥലം വിട്ടത്‌.

മലയാളം വിദ്വാനാണ്‌ ആ വേക്കൻസി  നികത്തിയത്‌. “സീരിയൽ കണ്ട്‌ കരഞ്ഞ്‌  കരഞ്ഞ്‌  എന്റെ കണ്ണീർ വറ്റി. ഗാനാമൃതം ആസ്വദിക്കാമെന്നു വെച്ചാൽ അതവതരിപ്പിക്കുന്ന സുന്ദരിപ്പെണ്ണിന്റെ ഭാഷ…! ആരു കഴുത്തിനു പിടിച്ചിട്ടാണെന്നറിയില്ല, ടിവിയിൽ  ശുദ്ധമായ മലയാളത്തിൽ പാട്ടെന്നോ ഗാനമെന്നോ പറയാതെ ‘സോങ്ങ്‌’, ‘സോങ്ങെന്ന്‌’ ഏതുനേരവും ചുണ്ടുപിളർത്തുന്നത്‌. നല്ല വാക്ക്‌ മലയാളത്തിലുള്ളത്‌ തല്ലിക്കൊഴിച്ചിട്ട്‌ പകരം വികൃതമായി ഇംഗ്ലീഷ്‌  പറഞ്ഞ്‌ മേനി ഭാവിക്കുക. എന്തൊര്‌ അവഹേളനം! സ്വന്തം പീലി തല്ലിക്കൊഴിച്ച്‌ കൊറ്റിത്തൂവൽ ചൂടിയ ഈ പുതുമയൂരങ്ങളാണ്‌ മൊഴികേട്‌ പരത്തുന്ന രസകീടങ്ങൾ!…”

 
ശ്രോതാക്കൾ അക്ഷമരാകുന്നുവെന്ന് മനസ്സിലാക്കിയതു കൊണ്ടാവണം പുതിയ അനൌൺസ്മെന്റ്.  “കലാപരിപാടിയില്ലാത്ത  മീറ്റിങ്ങോ?”  റെക്കാഡ്‌ ഡാൻസ്‌ അരങ്ങ്‌ തകർക്കാൻ തുടങ്ങി‌യപ്പോഴേക്കും, പരീക്ഷ എഴുതുന്ന കുട്ടികൾ പരീക്ഷക്കടലാസിൽ കണ്ടതും കേട്ടതും കാണാൻ പോകുന്നതുമൊക്കെ കുത്തിക്കുറിച്ച്‌ ഒരു വിധത്തിൽ ശ്രീലങ്കൻ ഈളം പുലികളെപ്പോലെ ക്ലാസിൽനിന്നും രക്ഷപ്പെട്ടു. അപ്പോഴത്തെ ഡാൻസ്‌… ഉർവശീ  ഊർവശീ  ടെയ്കിറ്റീസി  പോളിസീ… തീരാറാവുമ്പോഴേക്കും രക്ഷിതാക്കന്മാർ  വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘാടകർ‌  സ്ഥലം  വിട്ടിരുന്നു. ഭാഗ്യം, ഇല്ലെങ്കിൽ  അടുത്ത ദിവസം ഹർത്താലാകുമായിരുന്നേനേ.

Advertisements

കേരള ഗാനം

October 16, 2009

clip_image002

തമിഴ്  നാട്ടില്‍ മലയാളം പഠിക്കുന്ന കുട്ടികള്‍‌‍ക്കുവേണ്ടീ തിരഞെടുത്തിട്ടുള്ള ഒരു കവിതയാണ് ഇത്.

Technorati Tags:

പുകയുന്ന കൊള്ളി

September 26, 2009

‘പുകയുന്ന കൊള്ളി പുറത്ത്‘’ എന്നൊക്കെ നമ്മുടെ രാഷ്ട്രീയക്കാര്‍‌   പ്രസംഗിക്കുമ്പോള്‍‌ അടിക്കടി തട്ടി വിടുന്നത് കേട്ടിരിക്കുമല്ലോ? ശരിയായി ഉണങ്ങാത വിറക് അടുപ്പിലിട്ടാല്‍ അതു സ്വാഭാവികമായും പുകഞ്ഞു കൊണ്ടേയിരിക്കും. അതു കോണ്ട് ആര്‍ക്കും പ്രയോജനമില്ലല്ലൊ. അതേ സമയം അന്തരീക്ഷം മലിനീകൃതമാകാനും മനുഷ്യന്മാര്‍ക്ക് ശ്വാസം തടസ്സപ്പെടാനും മറ്റുമൊക്കെ കാരണമായേക്കും. അതു കോണ്ടാണ്  അതു പുറത്തെടുത്തു കളയാന്‍ പറയുന്നത്. 

തീ കത്തുമ്പോള്‍  പുക വരുന്നത് സാധാരണമാണ്. ഇതിനു പിന്നില്‍ ഒരു കഥയുണ്ട് പുരാണത്തില്‍. ഒരിക്കല്‍ ഉഗ്രമൂര്‍ത്തിയായി തപിച്ചുകൊണ്ടിരുന്ന അംഗിരസ്സിന്റെ തപന ജ്വാലയില്‍ ലോകമെല്ലാം പ്രകാശിച്ചു. അപ്പോള്‍ അഗ്നിക്ക് തീരെ വിലയില്ലാതായി. മാത്രമല്ല പദവി പോയ മന്ത്രിമാരെന്ന പോലെ  അഗ്നിഭഗവാനും ദേവന്മാരുടെ  അനാദരവിനും പാത്രമായി തുടങ്ങി. സഹിക്ക വയ്യാതതു കൊണ്ടായായിരിക്കണം അഗ്നിയും അതുപോലെ തന്നെ ഒരിക്കല്‍ അംഗിരസ്സിനോടും അനാദരവു കാണിച്ചു. അംഗിരസ് വളരെ കുപിതനായി. ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കുമൊക്കെ കോപം വന്നാല്‍ ഉടനെ തന്നെ ഒരു ശാപം ഇടുക പതിവാണല്ലൊ! അഗ്നിയെ അംഗിരസ്സ് ശപിച്ചു. ആ ശാപത്തിന്റെ ഫലമെന്താണെന്നോ? അതുവരെ സ്വര്‍‌ണ്ണ-വര്‍ണ്ണത്തില്‍        മാത്രം ജ്വലിച്ചിരുന്ന  അഗ്നിയില്‍നിന്നും  അസഹ്യമായ                        പുകയും ഉണ്ടായിത്തുടങ്ങി!  

Technorati Tags:

സിംഹനാദം

September 25, 2009

ഇതും മുന്‍പിലുള്ള  പോസ്റ്റിന്റെ തുടര്‍ച്ചയാന്.  സിംഹ ഗര്‍ജ്ജനം അതിഭയങ്കരമാണ്. സര്‍വ്വ  ലോകരേയും ഞെട്ടിപ്പിക്കാന്‍ തക്കതാണ് സിഹത്തിന്റെ അലറല്‍. മനുഷ്യരും ചിലപ്പോള്‍ ഈ നാദം പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്. കോപമോ പരാക്രമമോ പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലാന്ണ് ‍ഈ  ന്യായം ഉപയോഗിക്കാറുള്ളത്. അദ്ധ്യാത്മരാമായണത്തില്‍ ഇതുപയോഗിച്ചിരിക്കുന്ന പ്രസക്ത ഭാഗമാണു താഴെ ഉദ്ദരിച്ചിട്ടുള്ളത്.

“മംഗലദേവതാവല്ലഭാജ്ഞാവശാ-
ലംഗദന്‍ രാവണന്‍ തന്നോടൂ ചൊല്ലിനാന്‍:
‘ഒന്നുകില്‍ സീതയെ കൊണ്ടുവന്നെന്നുടെ
മുന്നിലാമ്മാറൂവച്ചീടുക വൈകാതെ.
യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി-
ലത്തല്‍ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും
രാക്ഷസസേനയും ലങ്കാനഗരവും
രാക്ഷസരാജനാം നിന്നോടു കൂടവേ
സംഹരിച്ചീടുവാന്‍ ബാണമെയ്തെന്നുള്ള
സിംഹനാദം കേട്ടതില്ലയൊ രാവണ!
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാന്‍?
നാണം നിനക്കേതുമില്ലയോ മാനസേ?”

Technorati Tags:

കുല കുഠാരം

September 22, 2009

ഇതിനു മുന്നിലുള്ള ചില പംക്തികള്‍‌ നോക്കിയാല്‍ ന്യായങ്ങള്‍ എന്ന തലക്കെട്ടില്‍ ഒരു ചില പോസ്റ്റുകള്‍ കാണാം. ആ പരമ്പരയില്‍ പെട്ടതാണ് ഇതും.

“തായ് തീര്‍ക്കുവാന്‍ തീക്കാരു നല്ല കൊമ്പു

യാതൊന്നില്‍ നിന്നോ മഴുവിന്നു കിട്ടി

അശ്ശാഖീത്തന്നെയതാശു വെട്ടി

വീഴ്തുന്നു കാര്‍ത്തജ്‌ന വിജൃംഭിതത്താല്‍ !”

ഇതിന്നാണ് ‘കുലകുഠാര’ന്യായമെന്നു പറയുന്നത് . ഒരോ വംശത്തിനും നാശം ആ വംശക്കാരനേക്കൊണ്ടു തന്നെ വരുക. കോടാലിക്ക്  സ്വയം മരം മുറിച്ചു വീഴ്താന്‍ കഴിയുകയില്ല. ഒരു മരപ്പിടി ഉണ്ടാക്കിയിട്ടു വേണം കോടാലി ഉപയുക്തമാക്കാന്‍.  ആ മരപ്പിടി മരത്തിന്റെ തന്നെ നാശത്തിനു കാരണമാവുകയും ചെയ്യുന്നു.

ഉദാഹരന്ണത്തിന് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ നോക്കുക. ഓരോ പാര്‍ട്ടിയുടെ അധഃപതനം തൂടങ്ങുന്നത് അതേ പാര്‍ട്ടിക്കാരനെക്കൊണ്ട് തന്നെയായിരിക്കും.

Technorati Tags:

റംസാന്‍ വിശേഷം

September 19, 2009

ഇത് റംസാന്‍ മാസമാണല്ലോ. ഹിജറവര്‍ഷത്തിലെ റംസാന്‍ മാസം വ്രതമനുഷ്ടിച്ച്  അഞ്ചു നേരം പ്രാര്‍ഥിച്ച് ദൈവാനുഗ്രഹം കൈപറ്റുന്ന മുസ്ലീം സഹോദര സഹോദരിമാര്‍ക്ക്  എന്റെ ആശംശകള്‍‌. ഈദുല്‍ ഫിത്തര്‍,  ഈദുല്‍ അസഹ, മുഹറം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതിനെക്കൂറിച്ചുള്ള  പൂര്‍ണ്ണ വിവരമൊന്നും എനിക്കില്ല. എനിക്ക് സുപരിചിതമായിട്ടുള്ളത് മുസ്ലീം പള്ളികളില്‍ നിന്നുമുള്ള ബാങ്ക് വിളിയാണ്. ആയിരത്തിനാനൂറ്റിമുപ്പത്  വര്‍ഷങ്ങളോളമായി ബാങ്കു വിളി ആരംഭിച്ചിട്ട് എന്നു വേണം അനുമാനിക്കാന്‍.   ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അനുസ്യൂതം മുഴങ്ങുന്ന ഈ വിളിയുടെ തുടക്കക്കാരന്‍ ആരാണെന്നറിയാമോ? ബിലാല്‍ ഇബ്‌നു റബാഹ് . അതെ ബിലാല്‍ ! ഇദ്ദേഹം ഒര്  അടിമയായിരുന്നു.  മുഹമ്മദ് നബിയുടെ അടുത്ത അനുയായികളില്‍ ഒരാളായിരുന്നു ബിലാല്‍.  

ബാങ്ക് വിളിക്കുന്നത്  നമസ്‌കാരസമയം അറിയിക്കുന്നതിനു വേണ്ടിയാണ്.  രണ്ട് മരപ്പലകകള്‍ പരസ്പരം അടിച്ച് ശബ്ദമുണ്ടാക്കിയായിരുന്നത്രേ ആദ്യ കാലത്ത് നമസ്‌കാരസമയം അറിയിച്ചിരുന്നത്. നമസ്‌കാരത്തിന് ക്ഷണിച്ചുകൊണ്ട് ബാങ്ക് വിളിക്കുന്നത് സ്വപ്‌നത്തില്‍ കണ്ടതായി നബിയുടെ അനുചരന്മാരില്‍ ഒരാളായ അബ്ദുള്ള ബിന്‍ സെയ്ദ് നബിയെ അറിയിച്ചു. അങ്ങിനെയാവട്ടെയെന്ന്‌ നബിയും തീരുമാനിച്ചു. നബിയുടെ ജീവിതകാലം കഴിയുന്നത് വരെ ബിലാലിനായിരുന്നു  മദീനയിലെ പള്ളിയില്‍ ബാങ്ക് വിളിക്കുന്ന ചുമതല.

ഇസ്‌ലാം മതം സ്വീകരിക്കുന്ന ഏഴാമത്തെ വ്യക്തിയാണ്    ബിലാല്‍.
ബിലാല്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന് ശേഷം നബിയുടെ സന്തതസഹചാരിയായിത്തീര്‍ന്നു.  ദൈവം ഏകനാണെന്നും എല്ലാ മനുഷ്യരും സമന്‍മാരാണെന്നുമുള്ള മുഹമ്മദ് നബിയുടെ വിവരണമാണ്  ബിലാലിനെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്‌. നബി മരണപ്പെട്ടപ്പോള്‍ മദീനയിലെ മുഴുവന്‍ ജനങ്ങളും കണ്ണീര്‍ വാര്‍ത്തു. ഖബറടക്കുന്നതിന് മുമ്പ് ബിലാലിനോട് ബാങ്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു. മുഹമ്മദ് നബിയുടെ വിയോഗത്തിന്റെ സങ്കടം കൊണ്ട് ബിലാലിന്  അന്ന്‌ ബാങ്ക് വിളി മുഴുവനാക്കാനായില്ല. മുഹമ്മദ് നബിയുടെ മരണശേഷം മദീനയില്‍ നിന്നും സിറിയയിലേക്ക് പോയി. പിന്നീട് രണ്ട് തവണ മാത്രമേ ബിലാല്‍ ബാങ്ക് വിളിച്ചിട്ടുള്ളൂ എന്നാണ് പറയപ്പെടുന്നത്. സിറിയയില്‍ താമസമാക്കിയതിനു ശേഷം ഒരിക്കല്‍ മദീന സന്ദര്‍ശിച്ചപ്പോള്‍ ബിലാല്‍ ബാങ്ക് വിളിച്ചു. അത് മദീനാനിവാസികളെ പൂര്‍വ   കാലസ്മരണകളിലേക്ക് തള്ളി വിട്ടു. രണ്ടാമതാകട്ടെ ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് സിറിയ സന്ദര്‍ശിച്ചപ്പോളാണ്.  അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം വീണ്ടും ബിലാലിന്റെ ബാങ്ക് ധ്വനികള്‍ മുഴങ്ങി. അതായിരുന്നു ബിലാലിന്റെ അവസാനത്തെ ബാങ്ക് വിളി. സിറിയയില്‍ വെച്ച് എഴുപതാം വയസ്സില്‍ ബിലാല്‍ മരണപ്പെട്ടു. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബിലാല്‍ മുഴക്കിയ ബാങ്ക്‌വിളിയുടെ ഈണം നമ്മളുടെ കാതില്‍ ഇന്നും മുഴങ്ങുന്നു !

മഹിഷാസുരമര്‍ദിനി സ്തോത്രം (Mahishasuramardini Stotram)

September 17, 2009

നവരാത്രി ആരംഭിക്കാന്‍ പോവുകയല്ലെ, ഭക്തിയോടെ കുട്ടികള്‍ക്കും മുതിര്‍ ന്നവര്‍‍ക്കും ഒരു പോലെ പ്രാര്‍ഥിക്കാന്‍ ഇതാ ഒരു സ്തോത്രം :

അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദനുതേ

ഗിരിവര വിന്ധ്യ ഷിരോധി നിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ.

ഭഗവതി ഹെ ശിതി കണഠകുടുംബിനി ഭൂരി കുടുംബിനി ഭൂരി കൃതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 1

സുരവരവര്‍ഷിണി ദുരധരധര്‍ഷിണി ദുരമുഖമര്‍ഷിണി ഹര്‍ഷരതേ

ത്രിഭുവന പോഷിണി ശങ്കരതോഷിണി കിലബിഷമോഷിണി ഘോഷരതേ.

ദനുജ നിരോഷിണി ദിതിസുത രോഷിണി ദുരമദ ശോഷിണി സിന്ധുസുതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 2

അയി ജഗദംബ മദംബ കദംബ വനപ്രിയ വാസിനി ഹാസരതേ

ഷിഖരി ഷിരോമണി തുങ്ക ഹിമാലയ ശൃംഗ നിജാലയ മധ്യഗതേ.

മധു മധുരെ മധു കൈടഭ ഗഞ്ചിനി കൈടഭ ഭഞ്ചിനി രാസരതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 3

അയി ശതഖണ്ഡ വിഖണ്ഡിത രുണ്ഡ വിതുണ്ഡിത ശുണ്ഡ ഗജാധിപതേ

രിപു ഗജ ഗണ്ഡ വിദാരണ ചണ്ഡ പരാക്രമ ശുണ്ഡ മൃഗാധിപതേ.

നിജ ഭുജ ദണ്ഡ നിപാതിത ഖണ്ഡ വിപാതിത മുണ്ഡ ഭടാധിപതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 4

അയി രണ ദുര്‍മദ ശത്രു വധോദിത ദുര്‍ധര നിര്‍ജര ശക്തിഭൃതേ

ചതുര വികാര ധുരീണ മഹാശിവ ദൂതകൃത പ്രമതാധിപതേ.

ദുരിത ദുരീഹ ദുരാശയ ദുര്‍മതി ദാനവദൂത കൃതാന്തമതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ 5

അയി ശരണാഗത വൈരി വധൂവര വീര വരാഭയ ദായകരേ

ത്രിഭുവന മസ്തക ശൂല വിരോധി ശിരോധി കൃതാമല ശൂലകരേ.

ദുമിദുമി താമര ദുന്ദുഭിനാദ മഹോ മുഖരീകൃത തിഗ്മകരേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 6

അയി നിജ ഹുങ്കൃതി മാത്ര നിരാകൃത ധൂമ്ര വിലോചന ധൂമ്ര ശതേ

സമര വിശോഷിത ശോണിത ബീജ സമുദ്ഭവ ശോണിത ബീജ ലതേ.

ശിവ ശിവ ശുംഭ നിശുംഭ മഹാഹവ തര്‍പിത ഭൂത പിശാ‍ചരതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ഷൈലസുതേ. 7

ധനുരനുസംഗരണക്ഷണസംഗപരിസpuരദംഗനടത്‌കടകേ

കനക പിശംഗ പൃഷക്ത നിഷംഗ രസദ്ഭട ശൃംഗ ഹതാവടുകേ.

കൃത ചതുരംഗ ബലക്ഷിതി രങ്ക ഘടദ്ബഹുരങ്ക രടദ്ബടുകേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 8

ജയ ജയ ജപ്യ ജയെജയ ശബ്ദ പരസ്തുതി തത്‌പര വിശ്ര്വനുതേ

ഝണ ഝണ ഝിഞ്ചമി ഝിംകൃത നോപുര സിഞ്ചിത മോഹിത ഭൂതപതേ

നടിത നടാര്‍ധ നടീനട നായക നാടിത നാട്യ സുഗാനരതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 9

അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹര കാന്തിയുതേ

ശ്രിത രജനീ രജനീ രജനീ രജനീ രജനീകര വക്ത്രവൃതേ.

സുനയന വിഭ്രമര ഭ്രമര ഭ്രമര ഭ്രമര ഭ്രമരാധിപതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 10

സഹിത മഹാഹവ മല്ലമ തല്ലിക മല്ലിത രല്ലക മല്ലരതേ

വിരചിത വല്ലിക പല്ലിക മല്ലിക ഝില്ലിക ഭില്ലിക വര്‍ഗ വൃതേ.

സിതകൃത പുല്ലിസമുല്ല സിതാരുണ തല്ലജ പല്ലവ സല്ലലിതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 11

അവിരല ഗണ്ഡ ഗലന്‍മദ മെദുര മത്ത മതങ്കജ രാജപതേ

ത്രിഭുവന ഭൂഷണ ഭൂത കലാനിധി രൂപ പയോനിധി രാജസുതേ.

അയി സുദ തീജന ലാലസമാനസ മോഹന മന്‍മഥ രാജസുതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 12

കമല ദലാമല കോമള കാന്തി കലാകലിതാമല ഭാലലതേ

സകല വിലാസ കലാനിലയക്രമ കേലി കലത്‌കല ഹംസ കുലേ.

അലികുല സങ്കുല കുവലയ മണ്ഡല മൌലിമിലദ്ഭകുലാലി കുലേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 13

കര മുരളീ രവ വീജിത കൂജിത ലജ്ജിത കോകില മഞ്ചുമതെ

മിലിത പുലിന്ദ മനോഹര ഗുഞ്ചിത രഞ്ചിതശൈല നികുഞ്ചഗതെ

നിജഗുണ ഭൂത മഹാശബരീഗണ സദ്ഗുണ സംഭൃത കേലിതലേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതെ 14

കടിതട പീത ദുകൂല വിചിത്ര മയൂഖതിരസ്‌കൃത ചന്ദ്ര രുചേ

പ്രണത സുരാസുര മൌലിമണിസ്ഫുര ദംശുല സന്നഖ ചന്ദ്ര രുചേ

ജിത കനകാചല മൌലിപദോര്‍ജിത നിര്‍ഭര കുംജര കുംഭകുചേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 15

വിജിത സഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ

കൃത സുരതാരക സങ്കരതാരക സങ്കരതാരക ശൂനുസുതേ

സുരഥ സമാധി സമാനസാമാധി സമാധിസമാധി സുജാതരതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 16

പദകമലം കരുണാനിലയേ വരിവസ്യതി യോഗ്നുദിനം സ ശിവേ

അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത്‌ .

തവ പദമേവ പരമ്പദമിത്യനുശീലയതോ മമ കിം ന ശിവേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ 17

കനകലസത്‌കല സിന്ധു ജലൈരനു സിങ്കിനുതേ ഗുണ രംഗഭുവം

ഭജതി സ കിം ന ശചീകുച കുംഭ തടീ പരിരംഭ സുഖാനുഭവം

തവ കരണം ശരണം കരവാണി നതാമരവാണി നിവാസി ശിവം

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 18

തവ വിമലെന്ദുകുലം വദനെന്ദുമലം സകലം നനു കൂലയതേ

കിമു പുരുഹൂത പുരീന്ദുമുഖീ സുമുഖീഭിരസൌ വിമുഖീക്രിയതേ.

മമ തു മതം ശിവനാമധനെ ഭവതീ കൃപയാ കിമുത ക്രിയതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 19

അയി മയി ദീനദയാലുതയാ കൃപയൈവ ത്വയാ ഭവിതത്വമുമേ

അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാഗ്നുമിതാസിരതേ.

യദുചിതമത്ര ഭവത്യുരരി കുരുതാദുരുതാപമപാകുരുതേ

ജയ ജയ ഹെ മഹിഷാസുരമര്‍ദിനി രമ്യകപര്‍ദിനി ശൈലസുതേ. 20

(ഇതി ശ്രീമഹിഷാസുരമര്‍ദിനിസ്തോത്രം സമ്പൂര്‍ണം)

പാലം കടക്കുവോളം…അല്‌പം പുരാണം.

July 5, 2009

by: പി കെ രാഘവന്‍‌

പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുലശേഖരന്റെ സാമ്രാജ്യ തകര്‍ച്ചക്ക് പിറക് ഉണ്ടായ നാടാണു കോലത്തു നാട്‌. ഏഴുമലയായിരുന്നു ആദ്യത്തെ ആസ്ഥാനം. മൂഷിക (മൂഷക) രാജവംശം എന്നറിയപ്പെട്ടിരുന്ന ഈ രജ്യത്തിലെ മുപ്പത്തിരണ്ടാമത്തെ രജാവായ വല്ലഭന്‍ അഥവാ വളഭന്‍-രണ്ടാമന്‍ സ്ഥാപിച്ചതാണ് വല്ലഭപട്ടണം.  ഇപ്പോള്‍ വളപട്ടണം എന്നു നാട്ടുകര്‍ വിളിക്കുന്നു. പണ്ട്‌ Baliapattam എന്നു വെള്ളക്കാരനും അഭ്യസ്തവിദ്യരും വിളിച്ചിരുന്നു. അങ്ങിനെ ഇവിടത്തെ നദിക്കും വളപട്ടണം പുഴ എന്ന പേരുണ്ടായി.

മരത്തടി വ്യവസായ കേന്ദ്രമാണു ഈ പ്രദേശം. മറു കരയിലുള്ള സ്ഥലമാണു പാപ്പിനിശ്ശേരി. ഇത്‌ രണ്ടും ബന്ധിക്കുന്നത്‌ വളരെ നീളമുള്ള ഒരു റെയില്‍വേപ്പാലമാണ്. വെള്ളക്കാരന്റെ സംഭാവനായാണു ഈ പാലം.

തീവണ്ടിക്ക്‌ മാത്രമല്ല മറ്റു നാലുചക്ര വാഹനങ്ങള്‍ക്കും പോകാവുന്ന രീതിയിലാണ്  ഇത് ഉരുവാക്കിയിട്ടുള്ളത്‌. വണ്ടി വരുന്നതിന് മണിക്കൂറുകള്‍ക്ക്   മുന്‍പേ ഗെയിറ്റടച്ചു ഗെയിറ്റ്‌-കീപ്പര്‍ അപ്രത്യക്ഷനാകും. മലമ്പാമ്പു പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡില്‍ പാലത്തിന്റെ അക്കരക്കും ഇക്കരക്കുമായി വാഹനങ്ങളുടെ നീണ്ട ക്യൂവായിരിക്കും. പാശ്ചാത്യരെ നമ്മള്‍ നാടു കടത്തിയ ശേഷം ഈ പാലം വേണ്ട വിധത്തില്‍ കാത്തു സൂക്ഷ്ക്കുന്ന കാര്യത്തില്‍ നമ്മള്‍ തീരേ ശുഷ്കാന്തി കാണിച്ചിരുന്നില്ല. ഇന്നും ഇക്കാര്യത്തില്‍  വലിയ മറ്റമൊന്നും ഇല്ലെന്ന്  എറ്റവും താഴെ ഉദ്ധരിച്ചിട്ടുള്ള മാതൃഭൂമി വാര്‍ത്താ  ശകലം വെളിപ്പെടുത്തുന്നു.

നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഒരു സംഭവം ഇപ്പോഴും മനസ്സില്‍ നിറഞു കിടക്കുന്നു. പാലത്തിന്മേല്‍ തണ്ടവാളത്തിനു സമാന്തരമായി ഇരുവശങ്ങളിലും കാല്‍നടക്കാര്‍ക്കു വേണ്ടി ഒറ്റയടിപ്പാതയുണ്ട്‌. ഗ്രില്ലുകൊണ്ടു ആളുയരത്തില്‍ വേലിയുള്ള ഈ പാതയില്‍ ഒരാള്‍ക്കുമത്രം കഷ്ഠിച്ചു നടക്കാം. Sir John Ambrose Fleming ന്റെ Left Hand thump Rule ഉപയോഗിച്ചു വേണം പാലത്തിലോട്ട്‌ കയറി ചെല്ലാന്‍. ഒരു ഫര്‍ലോങ്ങോളം നീളം വരുന്ന ഈ പാതയില്‍ ആരെങ്കിലും തമ്പ്‌ നിയമം പാലിച്ചില്ലങ്കില്‍ തലയിടി ആപത്തായിരിക്കും ഫലം. നടന്നു പോകാനായി പാവിയിട്ടുണ്ടായിരുന്ന കനത്ത മരപ്പലകകള്‍ ദ്രവിച്ചു കാല്‍നടയായ്‌ പോകുന്ന ആളുകള്‍ക്ക്‌ വലിയ വിപത്ത്‌ ഉണ്ടാക്കിക്കൊണ്ടിരുന്നു. നാലു ദശാബ്ദങ്ങള്‍ക്കു മുന്‍പുള്ള ആ കാലഘട്ടത്തില്‍ എന്റെ നിത്യ സഞ്ചാരം ഈ പാലത്തിലൂടേ ആയിരുന്നു.

അങ്ങിനെ ഒരു ദിവസം ഞാന്‍ പതിവു പൊലെ പാലത്തിന്റെ നടുവിലെത്തി. ഒരു കാല്‍ മുന്നിലുള്ള അടുത്ത പലകയില്‍ വെച്ചപ്പോള്‍ കാലു പൊള്ളി. പെട്ടന്നു കാല്‍ പിന്‍വലിച്ചു. എങ്കിലും തലയില്‍ കൂട്ടയുമായ്‌ പിന്നാലേ വന്ന ഒരു യുവതി എന്റെ സഢന്‍ ബ്രെയിക്കില്‍ സമനില തെറ്റി തലയിലുള്ള കൂട്ടയും അതിലുണ്ടായിരുന്ന വെണ്ണീരും (ചാമ്പല്‍) കൊണ്ട്‌ എനിക്കഭിഷേകം നടത്തി.  മുന്നില്‍ തീയില്‍ കരിഞ്ഞു കൊണ്ടിരിക്കുന്ന പലക.പിന്നില്‍ വെപ്രാളത്തില്‍ പുലമ്പുന്ന യുവതി. നടുവില്‍ ചാമ്പലില്‍ കുതിര്‍ന്ന പുതിയ രൂപം പ്രാപിച്ച പാവം ഞാന്‍. വണ്ടിയുടെ ചൂളം വിളി കേള്‍ക്കുന്നൂ. എന്റെ പിന്നില്‍ വന്നു കൊണ്ടിരുന്ന ആള്‍കാരുടെ എണ്ണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു ഹനുമാരുടെ വാലു പോലെ നീണ്ടു പോകുന്നൂ…

വണ്ടി പാലത്തിലൂടെ ക്കടന്നു കഴിഞ്ഞു. അവസാന ബോഗി പാലം കടന്നതേയുള്ളൂ വണ്ടി നിന്നു!

ഗാഡാണെന്നു തോന്നുന്നൂ , നമ്മളുടെ എതിര്‍ക്കരയിലെ ഗയിറ്റ്‌ കീപ്പറേയും ഒന്നു രണ്ടു നാട്ടുകാരേയും ഇങ്ങോട്ടു തീക്കെടുത്താനുള്ള ‘ഡബ്ബാ‘യുമായി ഓടിപ്പിച്ചത്‌.

മാതൃഭൂമി 29062007

പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന്റെ നടപ്പാതയിലെ സ്ലാബുകള്‍ ഇളക്കിമാറ്റിയത്‌ കാല്‍നടയാത്രക്കാര്‍ക്ക്‌ ദുരിതമാകുന്നു. ടെലിഫോണ്‍ കേബിളുകള്‍ ഇടുന്നതിനാണ്‌ സ്ലാബുകള്‍ ഇളക്കി മാറ്റിയത്‌. പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബുകള്‍ തല്‍സ്ഥാനത്ത്‌ സ്ഥാപിക്കാതിരുന്നതാണ്‌ പ്രശ്നത്തിന്‌ കാരണം. സ്ലാബുകള്‍ക്കിടയിലെ വിടവുകളില്‍ കുടുങ്ങി ഇതിനകം നിരവധി പേര്‍ക്കാണ്‌ പരിക്കേറ്റത്‌. രാത്രിയില്‍ പാലത്തിന്‌ മുകളില്‍ വെളിച്ചമില്ലാത്തതും പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്‌.

പാപ്പിനിശ്ശേരി-വളപട്ടണം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നടപ്പാതയുടെ ആവശ്യം ശക്തമാകുന്നു:

A mathrubhumi report on 05.07.2009

പാപ്പിനിശ്ശേരി: നൂറുകണക്കിന്‌ തൊഴിലാളികളും യാത്രക്കാരും കടന്നുപോകുന്ന പാപ്പിനിശ്ശേരി-വളപട്ടണം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ട്‌ കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാത നിര്‍ിക്കണമെന്നാവശ്യപ്പെട്ട്‌ നിരവധി സംഘങ്ങള്‍ ഇതിനകം റെയില്‍വേ അധികൃതര്‍ക്ക്‌ നിവേദനംനല്‌കി.

വളപട്ടണം റെയില്‍വേ പാലത്തിന്റെ ഇരുഭാഗവും തിരക്കേറിയ വ്യാവസായിക കേന്ദ്രമാണ്‌. ഇരുഭാഗത്തേക്കും പോകുന്ന യാത്രക്കാര്‍ക്കായി പാലത്തിന്റെ ഒരുഭാഗത്ത്‌ മാത്രമാണ്‌ നടപ്പാതയുള്ളത്‌. എന്നാല്‍ പാലം കഴിഞ്ഞാല്‍ ഇരു സ്റ്റേഷനുകളിലേക്കും എത്തുന്നതിന്‌ റോഡ്‌സൗകര്യമോ മറ്റു വഴികളോ ഇല്ലാത്തത്‌ യാത്ര ദുഷ്‌കരമാക്കുന്നു. പലപ്പോഴും റെയില്‍വേ ട്രാക്കിലൂടെയാണ്‌ യാത്രക്കാര്‍ ഇരു സ്റ്റേഷനുകളിലേക്കും യാത്രചെയ്യുന്നത്‌.

പാപ്പിനിശ്ശേരിയില്‍ നിലവില്‍ പാസഞ്ചര്‍ വണ്ടികള്‍ മാത്രം നിര്‍ത്തുന്നതിനാല്‍ നിരവധി യാത്രക്കാര്‍ വളപട്ടണം സ്റ്റേഷനെയാണ്‌ ആശ്രയിക്കുന്നത്‌. വളപട്ടണത്ത്‌ മലബാര്‍ എക്‌സ്‌പ്രസ്സിന്‌ സ്റ്റോപ്പുണ്ട്‌. പതിറ്റാണ്ടുകളായുള്ള യാത്രക്ലേശമനുഭവിക്കുന്ന നാട്ടുകാര്‍ക്ക്‌ രാത്രികാലത്ത്‌ വളപട്ടണം സ്റ്റേഷനില്‍ ഇറങ്ങി പാപ്പിനിശ്ശേരി ഭാഗത്തേക്കുള്ള യാത്ര ദുഷ്‌കരമാണ്‌. നടപ്പാത നിര്‍മിച്ചാല്‍ പ്രശ്‌നത്തിന്‌ ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ യാത്രക്കാര്‍.

ഇരു സ്റ്റേഷനുകള്‍ക്കും ഇടയില്‍ നടപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട്‌ പാപ്പിനിശ്ശേരി പഞ്ചായത്തധികൃതര്‍ എം.പ്രകാശന്‍ എം.എല്‍.എ. മുഖേന റെയില്‍വേ അധികൃതര്‍ക്ക്‌ നിവേദനം നല്‌കിയിട്ടുണ്ട്‌. പ്രശ്‌നം അനുഭാവപൂര്‍വം പരിഗണിക്കുമെന്നുള്ള പ്രതീക്ഷയിലാണ്‌ പഞ്ചായത്ത്‌. നിരവധി രാഷ്ട്രീയ, സാമൂഹിക, വാണിജ്യ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച്‌ റെയില്‍വേയ്‌ക്ക്‌ നിവേദനം നല്‌കിയിട്ടുണ്ട്‌.

97 വര്‍ഷം കഴിഞ്ഞിട്ടും!

June 1, 2009

ലണ്ടനില്‍‌ നിന്നുമുള്ള  ഇന്നത്തെ റിപ്പോര്‍ട്ട്: “ ടൈറ്റാനിക്‌ കപ്പല്‍ ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ജീവിച്ചിരുന്നവരില്‍ അവസാന ആളായിരുന്ന മില്‍വിന ഡീന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ സൗത്ത്‌ ഇംഗ്ലണ്ടിലെ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍.”

1912 ല്‍ ടൈറ്റാനിക്‌ കപ്പല്‍ തകര്‍ന്നപ്പോള്‍ അതില്‍ യാത്ര ചെയ്‌തിരുന്ന മില്‍വിനയ്‌ക്ക്‌ രണ്ട്‌ മാസം മാത്രമായിരുന്നു പ്രായം. മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമായിരുന്നു മില്‍വിന. അപകടത്തില്‍ മറ്റ്‌  യാത്രക്കാരോടൊപ്പം മില്‍വിനയുടെ പിതാവും മരിച്ചു. അവസാന കാലത്ത്‌ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന്‌ ടൈറ്റാനിക്ക്‌ കപ്പലുമായി ബന്ധപ്പെട്ട ചില വസ്‌തുക്കള്‍ ലേലത്തിന്‌ വെച്ച മില്‍വിന വീണ്ടും വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ടൈറ്റാനിക്കിന്റെ കഥ അഭ്രപാളികളിലെത്തിച്ച ജയിംസ്‌ കാമറൂണും ചിത്രത്തിലെ നായികാ നായകന്മാരും മില്‍വിനയെ സഹായിച്ചു എന്ന് പറയപ്പെടുന്നു.

ടൈറ്റാനിക് ” ഉത്തര അത്ലാന്റിക്  സമുദ്രത്തി ന്റെ അഗാധതയിലേക്ക്  താഴ്ന്നത്  1912 ഏപ്രില്‍ 14 കഴിയുന്ന അര്‍ദ്ധരാത്രിയായിരുന്നു. 97 വര്‍ഷം കഴിഞ്ഞിട്ടും ആ ദുരന്തം മറന്നിരിക്കാനിടയില്ല.

ലോകത്തിലെ അന്നത്തെ  എറ്റവും വലിയ ആഢംബരക്കപ്പലായിരുന്നു  ടൈറ്റാനിക് .   അര്‍ദ്ധരാത്രി കഴിഞ്ഞ്   നടന്ന  ആ സംഭവം സിനിമയിലൂടെയാ‍ണ്  നാം കണ്ടത്. ആ സിനിമ യാഥാര്‍ത്ഥ്യത്തോട്‌  നീതി പുലര്‍ത്തിയിരുക്കുമെന്നാണ് എന്റെ വിശ്വാസം. ദുരന്തങ്ങള്‍‌  വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും ടൈറ്റാനിക്ക് ദുരന്തം അധുനിക മനുഷ്യനു നല്‍കിയ സന്ദേശം ഇന്നും അവഗണിക്കുന്നത് കാണുമ്പോള്‍‌  വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്  തെറ്റല്ല എന്ന് തോന്നിപ്പോകും.

ഏന്തായിരുന്നു ആ കപ്പലിനുണ്ടായിരുന്ന പോരായ്മ?

ഒരിക്കലും മുങ്ങിപ്പോകാന്‍ സാദ്ധ്യതയില്ലെന്ന അമിത വിശ്വാസം തന്നെ ഒന്നാമത്തെ കാരണം. വെള്ളം കടക്കാത്ത 16 അറകള്‍ ഏതു സാഹചര്യത്തിലും മുങ്ങാതിരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഓവര്‍  സ്പീഡായിരുന്നു മറ്റൊരു കാരണം. മഞ്ഞുകട്ടിക്കളുണ്ടെന്നറിഞ്ഞും വേഗത കുറക്കാതെ ഓട്ടുകയായിരുന്നു.

അന്നത്തെ  എറ്റവും വലിയ ആഢംബരക്കപ്പലായിരുന്നിട്ടും ടൈറ്റാനിക്കിലും സെഫ്റ്റിയുടെ കാര്യത്തില്‍‌  ലുബ്ദത പ്രകടമായിരുന്നു. 2228 യാത്രക്കാരുള്ള കപ്പലില്‍‌  1178  പേര്‍ക്ക് രക്ഷപ്പെടാനുള്ള ലൈഫ് ബോട്ട് മാത്രമാണുണ്ടായിരുന്നത്.  ബ്രിട്ടീഷ്  റെജിസ്റ്ററ് ചെയ്ത കപ്പലായതുകൊണ്ട്  അവിടത്തെ നിയമമനുസരിച്ചുള്ള രക്ഷാസജ്ജീകരണങ്ങളേ നിര്‍മ്മാതാക്കള്‍‌  ടൈറ്റാനിക്കില്‍  ഉള്‍പ്പെടുത്തിയിരുന്നുള്ളു. അക്കാലത്ത് അമേരിക്കന്‍ നിയമമാണ് സ്വീകരിച്ചിര്ന്നതെങ്കില്‍ ലൈഫ് ബോട്ടുകളുടെ എണ്ണം എത്രയോ കൂടുതലായിരുന്നിരിക്കും. കൂടാതെ ആദ്യമായി ഇറക്കിയ ബോട്ടുകളില്‍ ‘വി ഐ പീ’കളായതു കാരണം ബോട്ടിന്റെ കപ്പാസിറ്റിയിലും കുറഞ്ഞായിരുന്നു ആദ്യം രക്ഷപ്പെട്ട ആള്‍ക്കാരുടെ എണ്ണം. അത്ലാന്റിക്  സമുദ്രത്തി ന്റെ കൊടും തണുപ്പും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കനെത്തിയ കര്‍പാത്തിയ എന്ന കപ്പല്‍ വൈകി വന്നതും എല്ലാം കാരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ടൈറ്റാനിക്ക് നിര്‍മ്മിക്കാന്‍ മൂന്നു കൊല്ലം വേണ്ടിവന്നു. അത് കടലില്‍ മുങ്ങാന്‍  മൂന്നു മണിക്കൂറ് കൂടി വേണ്ടിവന്നില്ല! മാത്രമല്ല വെറും 705 പേരാണ് ജീവനോടെ രക്ഷപ്രാപിച്ചത് . അതില്‍ കൈക്കുഞ്ഞായിരുന്നു  ഇന്നു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത മില്‍‌വിന.

ആ കമ്പനിയുടെ  പല  ലക്ഷുറി കപ്പലുകളും ഇന്നും അതേ വഴിയില്‍ യാത്ര ചെയ്യുന്നുണ്ട്.

വെനീസുകാരന്റെ കണ്ടംബെച്ച കോട്ട്

May 19, 2009

കണ്ടംവെച്ച കോട്ട് – ഈ സിനിമ മലയാളത്തി‍ലെ ആദ്യത്തെ കളര്‍‌  ചിത്രമാ‍ണ്. തിരക്കഥയെഴുതിയത് കെ ടി മുഹമ്മദും സംവിദാനം ചെയ്തത്  ടി ആര്‍ സുന്ദരവും ആണെന്നാണ് എന്റെ  ഓര്‍മ്മ. എന്നാല്‍ ഞാന്‍ പറഞ്ഞുവരുന്നത്   സിനിമയെപ്പറ്റിയല്ല. ആ കഥയുടെ അവസാന രംഗത്തെക്കുറിച്ചാണ്. പ്രസിദ്ധ ലോക സഞ്ചാരിയായിരുന്ന മാര്‍ക്കോപോളോവും അദ്ദേഹത്തിന്റെ അച്ഛന്‍‌  നിക്കോള്ളോവും അമ്മാവന്‍‌ ‍മെഫ്ലൊവും പ്രയോഗിച്ച ഒര് പൊടിക്കൈ ആണെന്ന്  പലരും അറിഞ്ഞെന്ന്‍  വരില്ല. ഇത് 1296-ല്‍  നടന്ന സംഭവമാണ്. മാര്‍ക്കോപോളോ ഒരു  പ്രസിദ്ധ ലോക സഞ്ചാരിയാണെന്ന് അറിയാമല്ലൊ. പ്രാചീന ലോക സഞ്ചാരികളില്‍ പ്രഥമഗണനീയനാണ്  അദ്ദേഹം.

24 വര്‍ഷത്തെ വിദേശവാസത്തിന്  ശേഷം‌ സ്വന്തം നാടായ വെനീസ് നാട്ടില്‍  തിരിച്ചെത്തിയ പോളോമാരെ തിരിച്ചറിയാനോ വിശ്വസിക്കാനോ സ്വന്തബന്ധങ്ങള്‍ക്കോ  ഭൃത്യന്മാര്‍ക്കോ   കഴിഞ്ഞില്ല.  ( ഇന്ന്‌ അമേരിക്കയിലും മറ്റും പോയി  ഒന്നോ രണ്ടൊ വര്‍‌ഷം കഴിഞു വരുന്ന  നമ്മളുടെ കുട്ടികളെത്തന്നെ മനസിലാക്കന്‍  വലിയ പ്രയാസമുണ്ടല്ലൊ ) പ്രധാന കാരണം – അത്ര മോശമായിരുന്നു അവരുടെ വേഷം. മാത്രമല്ല ഈ പ്രാകൃതന്മാര്‍ക്ക് മംഗോളിയരുടെ മുഖച്ഛായയും ഉണ്ടായിരുന്നു. വെനീസ് ഭാഷയും ശരിയായി സംസാരിക്കാന്‍‌ അവരെക്കൊണ്ട് കഴിഞ്ഞില്ല. 24 വര്‍ഷം കഴിഞ്ഞില്ലേ! ഇവരുടെ യാതൊരു വിവരവും അറിയാത്തതു കൊണ്ട്  സ്വത്തെല്ലാം അവകാശികള്‍ സ്വന്തമാക്കിയിരുന്നു. അങ്ങിനെയുള്ള ഒരു സന്ദര്‍ഭത്തില്‍‌ എവനെപ്പോലെ  ആരെങ്കിലും കയറി വന്ന്‌ സ്വന്തം കൊണ്ടാടി പറ്റിച്ചേക്കുമെന്ന ധാരണയിലായിരുന്നു ബന്ധുക്കള്‍‌.  ഇന്നും സ്ഥിതി ഇങ്ങനെയൊക്കത്തന്നെ. പോളോമാര്‍‌   ആലോചിച്ചു നോക്കി. എന്താണ് ഒരു പോംവഴി?

അവര്‍    ഒരു വിരുന്നിന് ഏര്‍പ്പാട് ചെയ്തു. എല്ലാ സ്വന്തക്കാരേയും ക്ഷണിച്ചു വരുത്തി. ചൈനയില്‍നിന്നും കൊണ്ടുവന്ന അതി സുന്ദരമായ വസ്ത്രങ്ങളും മറ്റും ധരിച്ച് പോളോമാര്‍‌ വിരുന്നിന്‍ വന്നവരെ സല്‍ക്കരിച്ചു. പാര്‍ട്ടി തീരാറായപ്പൊള്‍‌ അവരുടെ മുറികളിലേക്ക് തിരിച്ച് പോയി. പഴയ മുഷിഞ്ഞ കോട്ടും  മറ്റും ധരിച്ച്  തിരിച്ചും വന്നു. സ്വന്തക്കാരെല്ലാം അന്ധാളിച്ച് നിന്നു പോയി. തീര്‍ന്നില്ല. ഇട്ടിരിക്കുന്ന കോട്ടിന്റെ തയ്യലുകള്‍‌ വലിച്ച് കീറി. വിധ-വിധ‍മായ രത്നക്കല്ലുകള്‍, റൂബിയും എമറാള്‍ഡും, ഡൈമണ്ടും സഫയറും ചുറ്റും ചിതറാന്‍‌ തുടങ്ങി. പിന്നത്തെ കാര്യം പറയണോ? സ്വന്തവും ബന്ധവും എല്ലാം സ്നേഹപ്രകടനങ്ങളീലൂടെ പോളോമാരെ ശ്വാസം മുട്ടിച്ചു.  കണ്ടംബെച്ച കോട്ട്  എങ്ങനെയുണ്ട്?